
ഹരിശ്രീ “ഗണപതയെ” നമഃ ! കുട്ടികളെ ആദ്യാക്ഷരം എഴുതിച്ച സ്പീക്കർ എ എൻ ഷംസീറിന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ !
അടുത്തിടെ മിത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ വിമർശനം നേടിയ ആളായിരുന്നു സ്പീക്കർ എ എൻ ഷംസീർ. ജൂലൈ 21ന് കുന്നത്തുനാട് ജിവിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീർ പറഞ്ഞിരുന്നു. വന്ധ്യതാ ചികിൽസയും വിമാനവും പ്ളാസ്റ്റിക്ക് സർജറിയുമെല്ലാം ഹിന്ദുത്വ കാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രം എന്നത് ഈ ഗണപതിയും പുഷ്പക വിമാനവുമല്ല. അതൊക്കെ നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ ആയിരുന്നു വലിയ വിവാദമായി മാറിയത്, സിനിമ രാഷ്ടീയ രംഗത്തെ പല പ്രമുഖരും പരസ്യമായി അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിന്നു, ഉണ്ണി മുകുന്ദൻ, കൃഷ്ണകുമാർ, സുരേഷ് ഗോപി, മേജർ രവി, ജയസൂര്യ, അനുശ്രീ അങ്ങനെ നിരവധി പേര്.. ഇപ്പോഴിതാ വിജയദശമി നാളിൽ കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ച സ്പീക്കർ ഷംസീറിന് നേരെ വലിയ ട്രോളുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കുട്ടികളെ കൊണ്ട് അദ്ദേഹം ഹരിശ്രീ ഗണപതയെ നമഃ എന്ന് എഴുതിക്കുന്ന വീഡിയോക്ക് ഒപ്പമാണ് പലരും അദ്ദേഹത്തെ പരിഹസിച്ച് പോസ്റ്റുകൾ പങ്കുവെച്ചത്.

സംവിധായകൻ മനു കൃഷ്ണ കുറിച്ചത് ഇങ്ങനെ, എന്തായാലും “ഹരിശ്രീ ഗണപതയെ നമ:എന്നായിരിക്കില്ല ശ്രീ ഷംസീർ എഴുതികൊടുത്തത്. അങ്ങനെ എഴുതാൻ അദ്ദേഹത്തിനാവില്ലല്ലോ അതുകൊണ്ട് “വിപ്ലവം ജയിക്കട്ടെ ” അല്ലെങ്കിൽ “ലാൽസലാം” ഇതിൽ ഏതെങ്കിലും വാക്കായിരിക്കും അദ്ദേഹം കുട്ടികൾക്ക് എഴുതികൊടുത്തിട്ടുണ്ടാവുക. തെറ്റ് പറയാൻ പറ്റുമോ താൻ തികഞ്ഞ മതേതരവാദി ആണ് എന്ന് അദ്ദേഹത്തിന് തെളിയിക്കണ്ടേ? എന്തിരുന്നാലും ഈ മണകുണാഞ്ചനെക്കൊണ്ട് സ്വന്തം കുട്ടികളെ ആദ്യാക്ഷരം പഠിപ്പിച്ച രക്ഷിതാക്കൾക്ക് മിത്ത്സലാം എന്നായിരുന്നു..
ഗണപതി മിത്ത് ആണെന്ന് പറഞ്ഞ സ്പീക്കർ ഷംസീർ അല്ലയോ ഇത്.. ഹിന്ദു ഉണർന്നതിൻെറ അറിയാനുണ്ട്.. എന്നാണ് മറ്റുചിലർ എഴുതിയത്. ‘നമ്മുടെ നാട് തേർത്തല്ലി’ എന്ന ഫേസ്ബുക് പേജിൽ വന്നത് ഇങ്ങനെ ആയിരുന്നു.. ഷംസീറേ അങ്ങനെ തെളിച്ചു പറഞ്ഞു കൊടുക്കൂ, എന്നാലല്ലേ കുട്ടികൾക്ക് മനസ്സിലാകൂ… ഇജ് മിത്തല്ല, മുത്താണ്. ഗണപതി മിത്താണ് എന്ന് പറഞ്ഞ ഷംസീർ കുട്ടികൾക്ക് ഉറക്കെ പറഞ്ഞു കൊടുത്തു കൊണ്ട് അരിയിൽ എഴുതി ഹരിശ്രീ ഗണപതയെ നമഃ.. അപ്പൊ മിത്ത് വിവാദത്തിൽ ഷംസീർനെ പിന്തുണച്ച അടിമകൾ ആരായി.. എന്നൊക്കെയായിരുന്നു.. ചില മിത്തുകൾ സത്യത്തിന്റെ വിളക്കുകാലുകളാണ്… ചില മിത്തുകൾക്ക് ഒരു പുലർകാല നടത്തത്തിന്റെ ആരോഗ്യമുണ്ട്…ഏവർക്കും സ്വയം തിരിച്ചറിയാനുള്ള അഹം പൂജാ ആശംസകൾ എന്നാണ് മഹാനവമി ദിവസത്തിൽ നടൻ ഹരീഷ് പേരടി കുറിച്ചു..
Leave a Reply