ശാസ്ത്ര സത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബഹുമാന്യ നിയമസഭാ സ്പീക്കര്‍ക്ക് അഭിവാദ്യങ്ങള്‍ ! നിലപട് വ്യമാക്കുന്ന കുറിപ്പ് പങ്കുവെച്ച് സജിതാ മഠത്തിൽ !

ഇപ്പോൾ മിത്തും സയൻസും തമ്മിലാണ് ഇവിടെ ചർച്ചകൾ നടക്കുന്നത്. സ്‌പീക്കർ എഎൻ ഷംസീറിന്റെ വാക്കുകളിൽ ഇപ്പോൾ കേരളം പുകയുകയാണ്, ശാസ്‌ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീർ പറഞ്ഞിരുന്നു. വന്ധ്യതാ ചികിൽസയും വിമാനവും പ്ളാസ്‌റ്റിക്ക് സർജറിയുമെല്ലാം ഹിന്ദുത്വ കാലം മുതൽക്കേ ഉണ്ടെന്ന് സ്‌ഥാപിക്കുകയാണ് ചെയ്യുന്നത്. ശാസ്‌ത്രം എന്നത് ഈ ഗണപതിയും പുഷ്‌പക വിമാനവുമല്ല. അതൊക്കെ നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നും ഷംസീർ പറഞ്ഞതാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായത്.

ഈ വിഷയത്തിൽ [പലരും അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നുണ്ട്, നടന്മാരായ കൃഷ്ണകുമാർ, സലിം കുമാർ എന്നിവരൊക്കെ ഷംസീറിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടിയും എഴുത്തുകാരിയുമായ സജിതാ മഠത്തിൽ സ്പീക്കറെ പിന്തുണച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സജിതയുടെ വാക്കുകൾ ഇങ്ങനെ, അതെ മത വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുത്! എന്റെ അഭിപ്രായവും അതു തന്നെയാണ്! ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്ബ്രദായമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോഴും, പക്ഷെ ഇക്കണക്കിനു പോയാല്‍ സയൻസ് പാഠങ്ങളില്‍ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാൻ അധികകാലമൊന്നും വേണ്ടി വരില്ല.

ഈ പറയുന്ന കവിഭാവനയിലെ പുഷ്പകവിമാനം എനിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമല്ല. അത് സയൻസ് കോണ്‍ഗ്രസ്സില്‍ എത്ര വലിയ പദവിയിലിരിക്കുന്ന ആള്‍ വന്നു പറഞ്ഞാലും ശാസ്ത്ര സത്യമാവില്ല. ഇതൊന്നും തെളിയിക്കപ്പെടാൻ വിശ്വാസമല്ല കൂട്ട്. അതിന് ശാസ്ത്ര ഗവേഷണത്തിന്റെ ടൂളുകള്‍ തന്നെ വേണം. ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കില്‍ തിരിച്ചു പറയുന്നത് ഞാൻ ഇത്രയും കാലം പഠിച്ചു വളര്‍ന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്.

അതുകൊണ്ട് തന്നെ ആദ്യം ഈ  ശാസ്ത്ര ബോധത്തെ ഹനിച്ചവര്‍ ഒന്നൊന്നായി മാപ്പ് പറയൂ. അതുവരെ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കര്‍ ഷംസീര്‍ മാപ്പുപറയാൻ അദ്ദേഹം ആഗഹിച്ചാല്‍ പോലും ഞങ്ങള്‍ സമ്മതിക്കില്ല. അത് ശാസ്ത്ര ബോധത്തില്‍ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവും. എന്താ ശാസ്ത്രബോധത്തോടെ വളര്‍ന്നവരുടെ വികാരങ്ങള്‍ക്ക് മുറിവ് ഏല്‍ക്കില്ലെ? എന്തൊരു കഷ്ടമാണിത്..

ഇവിടെ ഇപ്പോൾ ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണോ, ശാസ്ത്ര സത്യത്തിലൂന്നി ഒരഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്രത്തിലുള്ള ഇടപെടല്‍ ആക്കുന്നതെങ്ങിനെ.. എന്റെ അഭിപ്രായത്തിൽ  പ്രതിപക്ഷം ഈ വിഷയത്തില്‍ കൂടുതല്‍ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ട്. ഇത് അപകടകരമായ ഇടപെടലാണ്. ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്.. ശാസ്ത്ര സത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബഹുമാന്യ നിയമസഭാ സ്പീക്കര്‍ക്ക്, എ.എൻ ഷംസീറിന് അഭിവാദ്യങ്ങള്‍. സംസ്കാരസമ്പന്നമായ

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *