ഞാൻ അദ്ദേഹത്തിന്റെ പണം കണ്ടു വീണതാണ് എന്നാണ് എല്ലാവരും പറഞ്ഞത് ! എന്റെ ഒൻപതാമത്തെ പ്രണയമായിരുന്നു അദ്ദേഹം ! അനന്യ പറയുന്നു !

മലയാള സിനിമയിൽ തിളങ്ങി തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് അനന്യ.  2009ൽ നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ആ ചിത്രത്തിലെ  കഥാപാത്രത്തിന്റെ പേരായ അനന്യ എന്ന പേര് പിന്നീട് തന്റെ സിനിമാ ജീവിതത്തിലേക്കും അനന്യ സ്വീകരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അച്ഛന്റെ സിനിമയിലൂടെ ബാലതാരമായിട്ടാണ് നടി സിനിമയിൽ പ്രവേശിച്ചത്. കൂടാതെ താരം ഇംഗ്ലീഷ് ബിരുദം നേടിയത് ആലുവ സെയിന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നുമാണ്. ചെറുപ്പം മുതലേ സ്കൂളിലും പിന്നീട് കോളേജിലും താരമായിരുന്നു അനന്യ, അമ്പെയ്ത്തിൽ താരം സ്റ്റേറ്റ് ലെവലിൽ മത്സരിച്ചിട്ടുണ്ട്..

ചെറിയൊരു ഇടവേളക്ക് ശേഷം അനന്യ ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. നടിയുടെ വ്യക്തി ജീവിതത്തിലെ പ്രണയവുംവിവാഹവുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നവയാണ്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും കടുംബത്തെ കുറിച്ചും അനന്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്., അനന്യക്ക് ഒപ്പം ഭർത്താവ് ആഞ്ജനേയനും അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്നു. ആഞ്ജനേയൻ പറയുന്നത് അനന്യ തന്റെ രണ്ടാമത്തെ പ്രണയമാണ് എന്നാണ്, ആദ്യ പ്രണയം വിവാഹം വരെ എത്തിയെങ്കിലും വിവാഹശേഷം ആ ബന്ധം പിരിയുകയായിരുന്നു.

ശേഷം അനന്യയെ ആദ്യമായി ഒരു ഹോട്ടലിൽ വെച്ചാണ് കാണുന്നത്. മുന്‍പേ തന്നെ മനസ്സില്‍ പ്രണയം ഉണ്ടായിരുന്നുവെന്നാണ് ആഞ്ജനേയന്‍ പറയുന്നത്. ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കണോ ജീവിക്കണോ, സെപ്പറേറ്റ് ചെയ്യാണോ എന്നൊക്കെയുള്ളത് രണ്ടു വ്യക്തികളുടെ ഇഷ്ടമാണ്. അതിൽ ആവിശ്യമില്ലാത്ത പുറത്തുനിന്ന് ഉള്ളവർ അവർക്ക് ഇഷ്ടമുള്ളതുപോലെ ഓരോന്ന് പറയുന്നത് ഞങ്ങൾ കാര്യമാക്കാറില്ല. ഇപ്പോൾ എനിക്ക് എല്ലാം അനന്യയാണ് എന്നാണ് അദ്ദേഹം പറയണത്.

അദ്ദേഹം വിവാഹ മോചിതനാണ് എന്ന കാര്യം നേരത്തെ തന്നെ എന്നോടും എന്റെ അമ്മയോടും പറഞ്ഞിരുന്നു. ഞാനാണ് അത് മറ്റാരെയും അറിയിക്കേണ്ട എന്ന് വാശിപിടിച്ചത്. ഒരു പക്ഷേ എന്റെ ഈഗോ കൊണ്ടാകാം. പക്ഷെ അത് പിന്നീട് ചെറിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കി എന്നും അനന്യ പറയുന്നുണ്ട്. അതുപോലെ എന്റെ ഒന്‍പതാമത്തെ പ്രണയം ആണ് ഏട്ടന്‍ എന്നാണ് അനന്യ പറയുന്നത്. ഞാന്‍ പുള്ളിയെ കണ്ടല്ല പുള്ളിയുടെ പണത്തില്‍ ആണ് വീണത് എന്ന് വിവാഹ നിശ്ചയം കഴിഞ്ഞത് മുതല്‍ കേള്‍ക്കുന്നുണ്ടെന്നും അനന്യ പറയുന്നുണ്ട്.

എന്നാല്‍ സത്യത്തിൽ അങ്ങനെയൊരു ആവിശ്യം തന്നെ എനിക്ക് ഇല്ല. എന്റെ വീട്ടിലും അത്യാവശ്യം സൗകര്യങ്ങളോടെയാണ് എന്നെ പപ്പ വളര്‍ത്തിയത്. ഒന്നിലും കുറവ് വരാതെയാണ് ഞാന്‍ ജീവിച്ചത്. അങ്ങനെ പണം കണ്ടു അദ്ദേഹത്തിന്റ ഒപ്പം പോകേണ്ട ഒരു ആവശ്യവും എനിക് ഇല്ല എന്നും അനന്യ പറയുന്നു. എന്റെ ഭർത്താവ് ഒരു സാധാരക്കാരനാണ്, ഈ വിവാഹത്തോടെ അദ്ദേഹം എല്ലാവരും അറിയുന്ന ഒരാളായി മാറി. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും ഞങ്ങള്‍ നന്നായി മുന്‍പോട്ട് പോകുമെന്നും അനന്യ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *