അനിയത്തിപ്രാവിന്റെ വിജയത്തിന് പിന്നിൽ ചാക്കോച്ചൻ ആയിരുന്നില്ല !! ആ വിജയം മറ്റൊരു നടന് കൂടി അവകാശപ്പെട്ടത് ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ !!!!!
ഇപ്പോഴും എപ്പോഴും മലയാള സിനിമയിൽ നിറഞ്ഞ കയ്യടി നേടി ഇപ്പോഴും വിജയകരമായി മിനിസ്‌ക്രീനിലെ പ്രദർശനം നേടുന്ന ഒരു ചിത്രമാണ് അനിയത്തിപ്രാവ്. 1997 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും വിജയമാണ്, അതിലെ ഓരോ സീനുകളും ഗാനങ്ങളും ഡയലോഗ് വരെ ആരാധകർക്ക് കാണാപ്പാഠമാണ് എന്ന് തന്നെ പറയാം.. കുഞ്ചാക്കോ ബോബൻ എന്ന നടൻ ഇനി മറ്റൊരു ചിത്രവും ചെയ്തില്ലെങ്കിലും അഥവാ ചെയ്താൽ അതൊന്നും വിജയിച്ചില്ലങ്കിലും അദ്ദേഹം വിഷമിക്കണ്ട കാര്യമില്ല കാരണം, അനിയത്തി പ്രാവ് എന്ന ഒരൊറ്റ ചിത്രം മതി അദ്ദേഹത്തെ മലയാളികൾ ഉള്ള കാലത്തോളം സ്നേഹിക്കാനും ഇഷ്ടപ്പെടാനും…
കുഞ്ചാക്കോ ബോബൻ എന്ന നടന്റെ ആദ്യ ചിത്രമായിരുന്നു അനിയത്തിപ്രാവ് കഴിഞ്ഞ ദിവസം അദ്ദേഹം പറയുകയായുണ്ടായി ഈ ചിത്രം ചെയ്യേണ്ട എന്ന് തീരുമാനിച്ചിരുന്നു എന്ന്, കാരണം താൻ ആ കഥാപാത്രം ചെയ്താൽ ശരിയാകുമോ എന്നുള്ള തോന്നൽ കൊണ്ടാണ് താൻ അങ്ങനെയൊരു തീരുമാനം എടുത്തിരുന്നത് എന്ന് ..
എന്നാൽ അന്ന് ആ സിനിമയുടെ വിജയം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു എന്നും, ഇന്നും മലയാളികൾ എവിടെ കണ്ടാലും ആദ്യം പറയുന്നത് അനിയത്തിപ്രാവിന്റെ കാര്യമായിരിക്കുമെന്നും, അന്ന് ആ ചിത്രം ചെയ്തിരുന്നില്ലങ്കിൽ എനിക്ക് എത്രത്തോളം നഷ്ടം ഉണ്ടാവുമായിരുന്നു എന്നും ഞാൻ ഇപ്പോൾ ആലോചിക്കാറുണ്ട് എന്നും ചാക്കോച്ചൻ പറയുന്നു..
ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിങ് സമ്പന്ധമായ കാര്യങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. നമ്മളിൽ കൂടുതൽ പേരും കരുതിയിരുന്നത് ആ ചിത്രത്തിലെ കുഞ്ചാക്കോബോബന്റെ ശബ്ദം അത് അദ്ദേഹം താനെ ഡബ്ബ് ചെയ്തതായിരിക്കും എന്നാണ്, എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ആ വാർത്ത പുറത്തുവന്നിരിക്കുകയാണ്, ചിത്രത്തിൽ നമ്മൾ കേട്ടിരുന്നത് ചാക്കോച്ചന്റെ ശബ്ദം ആയിരുന്നില്ല മറിച്ച് അത് പ്രശസ്ത ഗായകനായ കൃഷ്ണചന്ദ്രൻ ആണ് കുഞ്ചാക്കോ ബോബന് വേണ്ടി ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നത്.
ഇപ്പോൾ ചിത്രത്തിൻറെ ഡബ്ബിങ്ങിന് ഇടയിലുള്ള തൻറെ അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് കൃഷ്ണചന്ദ്രൻ. അദ്ദേഹം ഒരു ഗായകൻ മാത്രമല്ല മറിച്ച് അദ്ദേഹം ഒരു നടനും കൂടിയാണ്, സീമയുടെ പ്രശസ്ത സിനിമ അവളുടെ രാവുകളിൽ പപ്പുവായി എത്തിയിരുന്നത് കൃഷണ ചന്ദ്രൻ ആയിരുന്നു .. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് കടക്കാം… ഡബ്ബിങ് എന്നത് ഏറെ പ്രയാസമേറിയ ഒന്നാണ്.. എവിടെയെങ്കിലും ഒരു ചെറിയ പാളിച്ച വന്നാൽ എല്ലാം ആകെ ബോറാകും….
അനിയത്തിപ്രാവിൽ വളരെ പ്രധാനമായ ഒരു രംഗമുണ്ട്, കടൽത്തീരത്തുവെച്ച് നമുക്ക് പിരിയാം എന്ന് ശാലിനി പറയുമ്പോൾ ചാക്കോച്ചൻ ആ എന്ന് മൂളുന്ന ഒരു മൂളലുണ്ട്, ടബ്ബിങ്ങിനിടയിൽ താൻ അത് എത്ര ചെയ്തിട്ടും ശരിയായില്ല. പാചിക്ക അതായത് സംവിധായകൻ ഫാസിൽ സാർ ആണെങ്കിൽ അത് കിറുകൃത്യമായി ആ മൂളൽ കിട്ടാതെ എന്നെ വിടുന്നുമില്ല. അവസാനം പതിനാറാമത്തെ ടേക്കിൽ ആണ് ആ കൃത്യം ഭാവത്തിൽ ആ മൂളൽ ശരിയായി കിട്ടിയത് എന്നും അദ്ദേഹം പറയുന്നു….
Leave a Reply