അനിയത്തി പ്രാവ് ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിരുന്നു !! കുഞ്ചാക്കോ ബോബൻ പറയുന്നു

കുഞ്ചാക്കോ ബോബൻ എന്ന നടൻ ഇനി മറ്റൊരു ചിത്രവും ചെയ്തില്ലെങ്കിലും അഥവാ ചെയ്താൽ അതൊന്നും വിജയിച്ചില്ലങ്കിലും അദ്ദേഹം വിഷമിക്കണ്ട കാര്യമില്ല കാരണം, അനിയത്തി പ്രാവ് എന്ന ഒരൊറ്റ ചിത്രം മതി അദ്ദേഹത്തെ മലയാളികൾ ഉള്ള കാലത്തോളം സ്നേഹിക്കാനും ഇഷ്ടപ്പെടാനും… 1997 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും വിജയമാണ്, അതിലെ ഓരോ സീനുകളും ഗാനങ്ങളും ഡയലോഗ് വരെ ആരാധകർക്ക് കാണാപ്പാഠമാണ് എന്ന് തന്നെ പറയാം.. അതേ  വർഷം തന്നെയാണ് അദ്ദേഹം നക്ഷത്ര താരാട്ട്, മയില്പീലിക്കാവ്, ഹരികൃഷ്ണൻസ് തുടങ്ങിയ ചിത്രങ്ങൾ ചെയ്‌തത്‌ .. എന്നാൽ അനിയത്തിപ്രാവ് എന്ന ചിത്രം താൻ ചെയ്യണ്ട എന്ന് തീരുമാനിച്ചിരുന്നു എന്ന് തുറന്ന് പറയുകയാണ് ചാക്കോച്ചൻ….

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ചാക്കോച്ചൻ ഈ കാര്യം  തുറന്ന് പറഞ്ഞത്.. താരത്തിന്റെ വാക്കുകളിലേക്ക് പോകാം…. കഥ പറയാൻ വരുന്നവർ നമുക്ക് തരുന്ന ആത്മ വിശ്വാസം അത് വളരെ വലുതാണ്.  ആദ്യ കേൾവിയിൽ തന്നെ നമ്മൾ ആ കഥയുമായി എത്രത്തോളം അടുക്കുന്നു എന്നതിലും വലിയ കാര്യമുണ്ട്. ചില കഥകള്‍ കേള്‍ക്കുമ്ബോള്‍ തന്നെ നമുക്ക്  ‘യെസ്’ പറയാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടി വരില്ല. ‘മോഹന്‍കുമാര്‍ ഫാന്‍സ്’‌ എന്ന സിനിമയുടെ കഥ അത്തരത്തിലൊന്നാണ്. ‘അഞ്ചാം പാതിര’യും കഥ കേട്ടപ്പോള്‍ തന്നെ ഒക്കെ പറയുകയായിരുന്നു…

അഞ്ചാം പാതിരിയുടെ കഥ കേട്ട്  ഞാൻ അദ്ദേഹത്തോട് ചോദിച്ചു ഇത് ഏതെങ്കിലും കൊറിയർ സിനിമയിൽ നിന്നും മോഷ്ടിച്ചതാണോന്ന്, അത്രയും മികച്ചതായിരുന്നു അത്, പാട്ടില്ല, ഡാന്‍സില്ല, പ്രണയമില്ല, വലിയ താരനിരയില്ല, എങ്കിലും നമ്മളെ ആ സിനിമയിൽ തന്നെ പിടിച്ചിരുത്തുന്ന എന്തോ ഒന്ന് അതിൽ ഉണ്ട്, ആകെ തകർന്നുനിന്ന സമയത്താണ് ആ കഥ എന്നെ തേടി വരുന്നത്.. അഞ്ചാം പാതിരിയുടെ വിജയം എനിക്ക് തന്ന ആതമവിശ്വാസം അത് വളരെ വലുതായിരുന്നു എന്നും ചാക്കോച്ചൻ പറയുന്നു. ‘മോഹന്‍കുമാര്‍ ഫാന്‍സ്’‌ എന്ന ചിത്രവും അതുപോലെ മികച്ച കഥാപത്രവും കഥയുമായിരുന്നു അത്, നിരവധി പേരാണ് പോസിറ്റീവ് കമന്റ്സ് തന്നത് എന്നും അദ്ദേഹം പറയുന്നു…

എന്നാൽ കഥ കേട്ടിട്ടും ഒരുപാട് ചിന്തിച്ചിട്ടും നോ എന്ന് പറഞ്ഞ സിനിമയാണ് അനിയത്തിപ്രാവ് കാരണം അത് കഥ മോശമായിട്ടോ, കഥയിൽ താല്പര്യം ഇല്ലാഞ്ഞിട്ടോ അല്ല പക്ഷെ  താൻ ആ കഥാപാത്രത്തിന് അനുയോജ്യനാണോ അല്ലെങ്കിൽ  ആ കഥാപാത്രത്തിന് ഞാന്‍ പറ്റുമോ എന്ന ചിന്തയാണ് അന്ന് എന്നെകൊണ്ട് നോ പറയാന്‍ പ്രേരിപ്പിച്ചത് എന്നും ചാക്കോച്ചൻ പറയുന്നു.. എന്നാൽ അന്ന് ആ സിനിമയുടെ വിജയം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു എന്നും ഇന്നും മലയാളികൾ എവിടെ കണ്ടാലും ആദ്യം പറയുന്നത് അനിയത്തിപ്രാവിന്റെ കാര്യമായിരിക്കുമെന്നും,  അന്ന് ആ ചിത്രം ചെയ്തിരുന്നില്ലങ്കിൽ എനിക്ക് എത്രത്തോളം നഷ്ടം ഉണ്ടാവുമായിരുന്നു എന്നും ഞാൻ ഇപ്പോൾ ആലോചിക്കാറുണ്ട് എന്നും ചാക്കോച്ചൻ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *