
ആര്‍മി ഇയാള്‍ക്ക് ആദ്യം നോട്ടീസ് അയക്കും, പിന്നെ എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും ! അത് ആ പയ്യന് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല ! മേജർ രവി പറയുന്നു !
മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സീസൺ 5 മറ്റു സീസണുകളെ അപേക്ഷിച്ച് അത്ര പോരാ എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ അഭിപ്രായം, മികച്ച മത്സരാർത്ഥികളുടെ കുറവാണ് ഷോയ്ക്ക് ആരാധകർ കുറയാൻ കാരണം. ഇപ്പോൾ മത്സരം ഫൈനലിലേക്ക് അടുക്കുകയാണ്. അഖിൽ മാരാർ ആണ് ഇപ്പോൾ നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ബിഗ് ബോസ് താരം. എന്നാൽ ഇപ്പോൾ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം മറ്റൊരു മത്സരാർത്ഥിയായ അനിയൻ മിഥുൻ ആണ്.
സീസൺ ഫൈനലിലേക്ക് അടുക്കുമ്പോഴാണ് ഈ അവസരത്തില്‍ അനിയൻ മിഥുന്റെ ‘ജീവിത ഗ്രാഫു’മായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ബിബി ഹൗസിലും പുറത്തും നടന്നു കൊണ്ടിരിക്കുന്നത്. പാര കമാന്റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെയാണ് അനിയൻ ടാസ്കില് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഇല്ലാത്ത കാര്യമാണെന്ന് മോഹൻലാല്‍ തന്നെ ഷോയില്‍ പറഞ്ഞിരുന്നു. പക്ഷേ അത് അംഗീകരിക്കാൻ മിഥുൻ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ മേജര്‍ രവി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേടുന്നത്.
ആ പയ്യൻ ഇത് സത്യത്തിൽ ഇന്ത്യൻ ആര്‍മിയെ അപമാനിക്കാൻ കണക്കിന് പറഞ്ഞ കാര്യങ്ങളല്ല. മറിച്ച് താൻ വലിയ സംഭവമാണെന്ന് കാണിക്കാൻ ചെയ്ത കാട്ടിക്കൂട്ടലുകള്‍ ആണ്. ഇതിൽ പാരാ കമാന്റോയില്‍ സ്ത്രീകളേയില്ല എന്നതാണ് ഏറ്റവും ആദ്യം പറയേണ്ടത്. മിഥുന് പറഞ്ഞ കഥ നുണയാണെങ്കില്‍ എന്ത് നടപടികളായിരിക്കും നേരിടേണ്ടി വരിക എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അയാള്‍ ഫേയ്ക്ക് ആണ്. വുഷു ചാമ്ബ്യൻഷിപ്പുമായി ബന്ധമില്ലെന്നാണ് അധികാരികള്‍ തന്നെ പറയുന്നത്.

ബിഗ് ബോസ് പോലെ ഇത്രയും വലിയ റീച്ചുള്ള ഒരു ഷോയില്‍ കയറി നിന്നു കൊണ്ട് ഇന്ത്യൻ ആര്‍മിയെ കുറിച്ചും അതില്‍ ഇല്ലാത്ത കാര്യങ്ങളെ ഉണ്ടെന്ന് വരുത്തി തീര്‍ത്തു. ഈ വ്യക്തിയെ നമ്മള് ഒഫീഷ്യല്‍ ആയിട്ട് വിളിപ്പിച്ച് കഴിഞ്ഞാല്‍ എന്താകുമെന്ന് അറിയില്ല. കാരണം ലാലേട്ടന്റെ നാല് ചോദ്യങ്ങള്‍ ആയാള്‍ക്ക് താങ്ങാൻ പറ്റിയില്ല. ബോധം കെട്ട് വീണ് പോയി. ഒഫീഷ്യല്‍ ആയി ചോദ്യം ചെയ്താല്‍ അയാള്‍ ഒറ്റ ചോദ്യത്തിന് തലകറങ്ങി വീഴും. ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കും വരാം. അയാള്‍ സംസാരിച്ച രീതി തന്നെ തേര്‍ഡ് റേറ്റഡ് ആയിരുന്നു. സ്വന്തം സംസ്കാരവും വിവരമില്ലായ്മയും ആണ് ആ വ്യക്തി തുറന്നുകാട്ടുന്നത്.
മിഥുൻ ഒരു ഫെയ്ക്ക് ആണെന്ന് ഈ ഒരൊറ്റ സംഭവത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഒരുപക്ഷെ ഇയാൾക്ക് എതിരെ ഒരു നടപടി വരികയാണെങ്കിൽ, ആര്‍മി ഇയാള്‍ക്ക് ആദ്യം നോട്ടീസ് അയക്കും. പിന്നീട് ആര്‍മി കേന്ദ്രത്തിന് പരാതി നല്‍കും. പിന്നെ എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും. താങ്ങാൻ പറ്റില്ല കേട്ടോ ആ പയ്യന്. ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യം. ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം. ലാലേട്ടന് അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷെ അവനത് എടുത്തില്ല. അത്രയും മെന്റലി ഓഫായിരിക്കുന്നു. എന്തായാലും മിഥുൻ പുറത്ത് വന്നാൽ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്‍ഐഎ യുടെ ചോദ്യം ചെയ്യൽ ആ പയ്യന് താങ്ങാൻ പറ്റുന്നതായിരിക്കില്ല
Leave a Reply