ബാലതാരമായി സിനിമയിൽ എത്തി, പിന്നീട് മമ്മൂട്ടിയുടെ നായിക, രണ്ടു വിവാഹം ! നടി അഞ്ജുവിന്റെ ജീവിതം !!
ബാലതാരമായി സിനിമയിലയെത്തിയ ആളാണ് അഞ്ജു, മോഹൻലാൽ, മമ്മൂട്ടി ഉളപ്പടെയുള്ള മുൻ നിര നായകന്മാരുടെ കൂടെ ബാലതാരമായും നായികയായും അഭിനയിച്ചിട്ടുള്ള ഒരാളാണ് അഞ്ജു, മലയാളത്തിന് പുറമെ തമിഴിലും അവർ നിറ്വഹ്‌ദി ചിത്രങ്ങൾ ചെയ്തിരുന്നു, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ തുടങ്ങിയ, നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം മലയാളത്തിൽ മികച്ച വിജയം നേടിയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായിരുന്നു അഞ്ജു.
അതിൽ മമ്മൂട്ടി നായകനായി എത്തിയ ‘കൗരവർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ചെയ്ത സുജ എന്ന കഥാപത്രം ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു മനോഹര ചിത്രമായിരുന്നു. അതിലെ ഗാനങ്ങൾ ഇപ്പോഴും ഹിറ്റാണ്. എന്നാൽ ഒരു സമയത്ത് അവർ അഭിനയ രംഗത്തുനിന്നും ഇടവേള എടുത്തിരുന്നു…
ബേബി അഞ്ജു എന്ന പേരിൽ തന്റെ രണ്ടു വയസുമുതൽ അഭിനയ രംഗത്ത് എത്തിയതാണ് താരം, ബാലതാരമായി അവർ തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, അവിടെയും സൂപ്പർ ഹീറോകൾക്ക് ഒപ്പമാണ് താരം അഭിനയിച്ചിരുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു, താരം സിനിമ കൂടാതെ ഹിറ്റ് സീരിയലുകളുടെ കൂടി ഭാഗമായിരുന്നു. സൺ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചിതി, ദൂരദർശനിൽ മനസി, സൺ ടിവിയിൽ അഗൽ വിലക്കുഗൽ എന്നി പരമ്പരകൾ ഹിറ്റായിരുന്നു…
പെട്ടന്ന് ഒരു സമയത്ത് സിനിമ സീരിയൽ രംഗത്തുനിന്നും അപ്രത്യക്ഷ ആയ അഞ്ജു മരണപെട്ടു എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു, അന്ന് സമൂഹ മാധ്യമങ്ങൾ എല്ലാം തന്നെ താരത്തിന്റെ മരണ വാർത്തയിൽ പ്രതികരിച്ചു കൊണ്ട് ആദരാഞ്ജലികൾ വരെ അർപ്പിച്ച് വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് അഞ്ജു തന്നെ രംഗത്ത് വരുകയും, വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അനുഭവിക്കുന്നു എന്നാണ് അന്ന് അഞ്ജു ഈ വ്യാജ വാർത്തയോട് പ്രതികരിച്ചിരുന്നത്…
ആ വാർത്ത തന്നെയും തന്റെ കുടുംബത്തിന്റെയും മാനസികമായി ഒരു പാട് തളർത്തിയെന്നും അഞ്ജു പറഞിരുന്നു, ഗ്ലാമർ വേഷങ്ങൾ ഒരുപാട് ചെയ്‌തിരുന്ന അഞ്ജുവിനെതിരെ അന്ന് ഒരുപാട് ഗോസിപ്പുകൾ നിലനിന്നിരുന്നു, അഞ്ജുവിന്റെ അച്ഛൻ മുസ്ലിം ആണ് അമ്മ ഹിന്ദുവുമാണ്, പ്രശസ്ത കന്നഡ നടൻ കടുവ പ്രഭാകർ ആണ് താരത്തിന്റെ ആദ്യ ഭർത്താവ്. എന്നാൽ 1995 ലാണ് ഇവർ വിവാഹിതരായത് പക്ഷെ തൊട്ടടുത്ത വർഷം തന്നെ ഇവർ വേര്പിരിയുകയും ചെയ്തു..
ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട് അർജുൻ, പിന്നീട് 1998 വീണ്ടും തമിഴ് സിനിമയിലും സീരിയലിലും താരമായ ‘ഒ എ കെ സുന്ദർ’ എന്ന നടനെ വിവാഹം കഴിച്ചിരുന്നു, അദ്ദേഹത്തിന്റെയും ഇത് രണ്ടാം വിവാഹം ആയിരുന്നു.. ഇപ്പോൾ തമിഴ് സീരിയലിൽ വളരെ തിരക്കുള്ള ഒരു അഭിനേത്രിയാണ് അഞ്ജു. മകൻ അഞ്ജുവിനോടൊപ്പമാണ് താമസം.
Leave a Reply