
വീഡിയോ ഡിലീറ്റ് ആക്കാതെ വിടില്ലെന്ന് പറഞ്ഞ് ഷട്ടർ ഇട്ടു ! ഭയന്ന് പോയ നിമിഷമായിരുന്നു ! ജീവിതത്തിലെ ആദ്യ അനുഭവം ! നടി അന്ന ബെൻ പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തി, വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ അന്നക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ നടിക്ക് ഒരു സ്വാകാര്യ ടെലികോം ഓഫിസിൽ നിന്നും നേരിട്ട ,മോശം അനുഭവമാണ് ഏറെ വാർത്താപ്രാധാന്യം നേടുന്നത്. നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്.
അന്നയുടെ വാക്കുകൾ ഇങ്ങനെ, സ്വകാര്യ ടെലികോടം സ്ഥാപനത്തിന്റെ ഷോറൂമില്‍ എന്റെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി അവരുടെ അലുവ ഓഫീസില്‍ പോയിരുന്നു. ശേഷം അതിനോട് ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനോട് ബന്ധപെട്ടു അവിടത്തെ സ്റ്റാഫുകളില്‍ നിന്ന് എനിക്ക് അനുഭവപ്പെട്ടത് വളരെ മോശം പെരുമാറ്റവും, സഹകരണവും ആയിരുന്നു.
ആ ഷോപ്പിലെ ലേഡി മാനേജര്‍ എന്റെ സംശയങ്ങളോട് മോശമായരീതിയിലാണ് പ്രതികരിച്ചത്, അവരുടെ ഭാഗത്ത് നിന്നും ഇങ്ങനെ തുടരുന്നത് കണ്ടപ്പോള്‍ അത് കസ്റ്റമര്‍ കെയറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഞാന്‍ അവിടെ നടന്നത് ഫോണില്‍ പകര്‍ത്തി. ഞാന്‍ എടുത്ത വീഡിയോ ഡിലീറ്റ് ആകാതെ എന്നെ പുറത്തു വിടില്ല എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന മാനേജര്‍ ലേഡി പറഞ്ഞതിനെ തുടര്‍ന്നു സ്റ്റാഫ് ചേര്‍ന്നു ഷോറൂമിന്റെ ഷട്ടര്‍ താഴ്ത്തുകയായിരുന്നുവെന്നാണ് അന്ന പറയുന്നത്.

വളരെ പെട്ടെന്ന് ഭയാനകമായ അന്തരീക്ഷം സൃഷ്ട്ടിച്ച അവർ ഞാൻ എടുത്ത ആ വീഡിയോ ഡിലീറ്റു ചെയ്യാതെ പുറത്തുപോകാന്‍ ആവില്ലെന്ന് പറഞ്ഞു എന്നെ പിടിച്ചുവലിച്ചു മാറ്റുകയും ചെയ്തു. എന്നാൽ ആകെ ഭയന്ന ഞാൻ ഷട്ടര്‍ തുറന്നു എന്നെ പോകാന്‍ അനുവദിക്കണം എന്നും, എന്നാല്‍ ഞാന്‍ ഫോട്ടോ ഡീലീറ്റ് ചെയ്‌തോളാം എന്നും അഭ്യര്‍ത്ഥിച്ചുവെന്നും അന്ന പറയുന്നുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞതൊന്നും വകവെക്കാതെ പുച്ഛഭാവത്തില്‍ തന്നെ തുടരുക ആയിരുന്നു ജീവക്കാർ. എന്നിട്ടും മറ്റു കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടിക്കാതെ ഷട്ടര്‍ തുറന്ന് പ്രവര്‍ത്തിക്കണം എന്നും പോലീസ് വന്നിട്ടു ഞാന്‍ ഇറങ്ങിക്കോളാം എന്നും ഞാന്‍ അവരോട് പറഞ്ഞു..
സത്യം പറഞ്ഞാൽ ആ കുറച്ച് സമയത്തേക്ക് ഞാൻ വല്ലാതെ പേടിച്ച് ഭയന്നു എന്നും, സഹായത്തിനു ആരെ വിളിക്കും എന്നു പകച്ചു നിന്നപ്പോള്‍ തോന്നിയ ധൈര്യത്തിന് എന്റെ പപ്പയുടെ കൂടുക്കാരും സഹപ്രവര്‍ത്തകരുമായ രാഷ്ട്രിയ പ്രവര്‍ത്തകരെ വിളിച്ചു. (പപ്പ മരിക്കുന്നതുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും,ആലുവയില്‍ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്) തുടര്‍ന്നു അവരുടെയെല്ലാം സഹായത്തോടെ ആലുവ പോലീസ് സ്റ്റേഷനില്‍ ചെല്ലുകയും, രേഖമൂലം പരാതി കൊടുക്കുകയും ചെയ്തുവെന്നും അന്ന അറിയിക്കുന്നു. ശേഷം മണിക്കൂറുകൾക്ക് ശേഷം കുറ്റക്കാരായ ജീവക്കാരെ സ്റ്റേഷനിൽ വിളിപ്പിക്കുകയും എന്നോട് മാപ്പ് പറയിപ്പിക്കുകയും ചെയ്തുവെന്നും അന്ന രാജൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Leave a Reply