
എനിക്ക് ഷാജി കൈലാസിന്റെ ഭാര്യ എന്ന പദവിയാണ് ഏറ്റവും ഇഷ്ടവും അഭിമാനവും ! ഞാനായിട്ടാണ് ആ തീരുമാനം എടുത്തത് ! എന്റെ അവസ്ഥ എന്റെ മക്കൾക്ക് വരരുതെന്ന് ആഗ്രഹിച്ചു ! ആനി പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് തിളങ്ങി നിന്ന അഭിനേത്രിയാണ് ആനി, അമ്മയാണേ സത്യം ചിത്രത്തിലൂടെ മലയാള സിനിമക്ക് കിട്ടിയ മികച്ച നടി ആയിരുന്നു ആനി, നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായിക ആയി. 17 ആം വയസിൽ ആണ് മമ്മൂക്കയുടെ നായികയായി മഴയെത്തും മുമ്പേ ആനി ചെയ്യുന്നത്. തന്റെ പതിനഞ്ചാം വയസ്സിലാണ് ബാലചന്ദ്ര മേനോന്റെ നായിക ആയി ആനി അഭിനയരംഗത്തേക്ക് എത്തിയത്.
തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ആനി പറയുന്നതിങ്ങനെ, പരീക്ഷ സമയത്തൊക്കെ ആയിരുന്നു ഷൂട്ട്. ആകെ പത്തുദിവസം ആണ് പഠിക്കാൻ കിട്ടിയത്. പക്ഷെ റിസൾട്ട് വന്നപ്പോൾ മോശമല്ലാത്ത മാർക്ക് കിട്ടി. . 1993 ൽ അഭിനയത്തിലേക്ക് വന്നു. മൂന്നു വർഷം കൊണ്ട് ഏകദേശം എട്ടു സിനിമയോളം ചെയ്തു, വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുക എന്നത് എന്റെ തീരുമാനമായിരുന്നു.
ഏട്ടൻ തന്നെ അന്ന് പലപ്പോഴും വീണ്ടും അഭിനയിക്കാൻ പറഞ്ഞിരുന്നു, എന്നാൽ വിവാഹം കഴിഞ്ഞ ശേഷം ഞാൻ ഏട്ടനോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യമായിരുന്നു, എനിക്ക് ഇനി അഭിനയിക്കേണ്ട,എനിക്ക് മിസിസ്സ് ഷാജി കൈലാസ് ആയാൽ മതി, അതാണ് എനിക്ക് സന്തോഷവും, അഭിമാനവും. ഞങ്ങൾക്ക് മൂന്ന് മക്കളാണ്, സിനിമ നിർമ്മാണവും സംവിധാനവും ഒക്കെയായി ഏട്ടൻ തിരക്കിൽ ആകുമ്പോൾ വീട്ടിലെ എല്ലാ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഉൾപ്പെടെ നോക്കി നടത്തുന്നത് ഞാനായിരുന്നു.

എന്റെ പതിമൂന്നാം വയസ്സിൽ സ്വന്തം അമ്മയെ നഷ്‌ടമായ ആളാണ് ഞാൻ, അതുകൊണ്ട് തന്നെ അമ്മയില്ലാതെ വളർന്ന തനിക്ക് അമ്മയുടെ വില നന്നായി അറിയാം. ആ വിടവ് നികത്താൻ ആകാത്ത സംഭവം തന്നെയാണ്. അതുകൊണ്ടുതന്നെ മക്കളെ പിരിഞ്ഞിരിക്കാൻ തനിക്ക് ആകില്ലെന്നും ആനി പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കാനും സ്‌കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ മക്കളെ സ്വീകരിക്കാനും അവരുടെ കഥകൾ കേൾക്കാനും ഒക്കെ ഞാൻ വീട്ടിൽ വേണം എന്ന് തോന്നി,
എല്ലാ കുഞ്ഞുങ്ങളും അമ്മയില്ലാത്ത വേദന അറിയാതെ വേണം വളരാൻ, അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ അമ്മ എന്ന വാക്കിനു ഒരായിരം അർഥങ്ങൾ ഉണ്ട്, അതിനു പകരം വയ്ക്കാൻ ഒന്നുമില്ല. 2023 ലെ ഏറ്റവും വലിയ സങ്കടം അമ്മായി അമ്മയുടെ വേർപാട് ആയിരുന്നുവെന്നും ആനി പറയുന്നു.
Leave a Reply