
‘അതെന്താ അതിന് ശേഷം ഞാന്‍ അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടില്ലേ’ ! ദൈവമേ ഈ ഡയലോഗ് കേട്ട് കേട്ട് ഞാൻ മടുത്തു ! ആനിയ്ക്ക് കിടിലം മറുപടി നല്കി നമിത !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന മുൻനിര നായികയായിരുന്നു ആനി. എന്നാൽ സിനിമ തിളങ്ങി നിന്ന സമയത്താണ് ആനി ഷാജി കൈലാസുമായി വിവാഹിതയായി സിനിമ രംഗത്തുനിന്നും വിടപറയുന്നത്. ശേഷം അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന കുക്കറി ഷോയുമായാണ് ആനി മിനിസ്ക്രീനിൽ എത്തുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ വളരെ ഇഷ്ടത്തോടെ സ്വീകരിച്ച ഷോ ആണ് ആനീസ് കിച്ചണ്‍. ആനിയുടെ പാചകവും കുറേയേറെ വാചകവുമായി പോകുന്ന ഷോയില്‍ പല സെലിബ്രിറ്റികളും അതിഥികളായി എത്താറുണ്ട്.
ഈ സെലിബ്രിറ്റികളുമായി ആനി നടത്തുന്ന അഭിമുഖങ്ങൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് . എന്നാൽ അതിൽ ചിലതെല്ലാം വലിയ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇത്തവണ വിഷു സെലിബ്രേഷന്റെ ഭാഗമായി നമിത പ്രമോദ് ആണ് ഷോയില്‍ എത്തുന്നത്. നമിത വരുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. അതിൽ ആനിയുടെ ചില ചോദ്യങ്ങളും അതിന് കുറിക്കുകൊള്ളുന്നത് പോലെയുള്ള നമിതയുടെ മറുപടിയുമാണ് കാണിക്കുന്നത്.
നമിതയുടെ മറുപടിക്ക് കൈയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ, ആനിയുടെ ആ വാക്കുകൾ ഇങ്ങനെ, എനിക്ക് തോന്നുന്നു, ഏറ്റവും കൂടുതല്‍ നമിതയെ ആളുകള്‍ തിരിച്ചറിയുന്നത് ദേവിയായിട്ടും മാതാവായിട്ടും ഒക്കെയാണ് എന്ന് ആനി പറഞ്ഞപ്പോഴായിരുന്നു നമിതയുടെ വായടപ്പിയ്ക്കുന്ന മറുപടി. ‘ഇപ്പോഴും അങ്ങിനെ തന്നെയാണോ റെക്കഗനൈസ് ചെയ്യുന്നത്, അതെന്താ അതിന് ശേഷം ഞാന്‍ അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടില്ലേ’ എന്ന മറുചോദ്യമായിരുന്നു നമിതയുടെ ആദ്യത്തെ പ്രതികരണം.

അതുപോലെ നമിതയോട് എല്ലാവരും ചോദിക്കാറുള്ള ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപുമായുള്ള സഹൗദത്തെ കുറിച്ചായിരുന്നു ആനി പിന്നീട് ചോദിച്ചത്. ഇടയ്ക്കിവിടെ നാട്ടില്‍ വരുമ്പോള്‍ കാണും എന്ന് നമിത പറഞ്ഞു. സദ്യയാണ് വിഷുവായിട്ട് നമിയ്ക്ക് വേണ്ടി ആനി പാചകം ചെയിതിരുന്നത്. ‘ഞങ്ങള്‍ക്കൊക്കെ ഇതുപോലെ സദ്യ ഉണ്ണാനുള്ള സമയം എപ്പോഴാ തരുന്നത്’ എന്ന് ആനി ചോദിച്ചപ്പോള്‍, ‘ദൈവമേ, ഈ ഡയലോഗ് കേട്ട് കേട്ട് എനിക്ക് മടുത്തു’ എന്നായിരുന്നു നമിതയുടെ പ്രതികരണം. നമിതയുടെ പ്രതികരണത്തിന് എല്ലാം പ്ലിങ് ആയി നില്ക്കുന്ന ആനിയെ കാണാമായിരുന്നു. ഇതിന് മുമ്പ് ഇതുപോലെ നിമിഷ സജയനും, നവ്യ നായരും എത്തിയ എപ്പിസോഡുകളിൽ ആനിയുടെ ചില ചോദ്യങ്ങളും അതിനു അവര്‍ പറഞ്ഞ മറുപടിയൊക്കെ സോഷ്യല്‍ മീഡിയയിൽ ആ സമയത്തൊക്കെ ട്രെന്റിങ് ആയിരുന്നു.
Leave a Reply