
കാശ് പോലും മേടിച്ചില്ല ! അവരിൽ ഒരാളായി സുരഭി മാറുകയായിരുന്നു ! ഭാര്യയുമായി അങ്ങനെ വഴക്ക് ഇടാറില്ല ! അനൂപ് മേനോൻ പറയുന്നു !
മലയാളികൾക്ക് എന്നും പ്രിയങ്കരനായ നടനും സംവിധായകനും ഗാന രചയിതാവുമാണ് അനൂപ് മേനോൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം പദ്മ ഇപ്പോൾ തിയ്യറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും തന്റെ ഭാര്യയരെ കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അനൂപിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ സിനിമയിലെ രവിയുടെ നേരെ വിപരീതമാണ് ഞാന്‍. ഒരു കാര്യവുമില്ലാത്ത കാര്യത്തിനായിരിക്കും ഞാന്‍ ദേഷ്യപ്പെടുക. ഇതിനൊക്കെ ദേഷ്യപ്പെടേണ്ടതുണ്ടോയെന്ന് ഞാന്‍ വരെ ചിന്തിക്കാറുണ്ട്. ദേഷ്യപ്പെടുമെന്ന് കരുതുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ മൗനം പാലിക്കുകയും ചെയ്യും. ഞാനും ഭാര്യയും തമ്മില്‍ അങ്ങനെ വലിയ വഴക്കുകളുണ്ടായിട്ടില്ല. ഒരു പത്തുപതിനഞ്ച് മിനിറ്റേ അത് നില്ക്കൂ. അവിടെ നിന്ന് കോംപ്രമൈസ് വന്നില്ലെങ്കില്‍ ഇവിടുന്നങ്ങോട്ട് കോംപ്രമൈസിന് പോവും.
പദ്മയിലെ രവി ശെരിക്കും എന്താണെന്നുള്ളത് ചിത്രത്തിന്റെ സെക്കന്‍ഡ് ഹാഫിലേ മനസിലാക്കാന്‍ പറ്റൂയെന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. അതാണ് ആ സമയത്ത് ഫ്ളാഷ് ബാക്കിലേക്ക് പോയത്. ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ഫ്ളാഷ്ബാക്കിലേക്ക് പോയത്. അത് ബോധപൂര്‍വ്വമായി ചെയ്ത കാര്യമാണ്. ചില തീരുമാനങ്ങളാണ് പ്രധാനപ്പെട്ടതായി മാറുന്നത്. ബ്യൂട്ടിഫുളില്‍ മേഘ്നയെ വില്ലത്തിയാക്കാനുള്ള തീരുമാനമെടുത്തതും അങ്ങനെയായിരുന്നു. ആ തീരുമാനത്തോട് എല്ലാവരും പിന്തുണ അറിയിച്ചിരുന്നു.

അതുപോലെ ചിത്രത്തിലെ നായിക സുരഭിയെ കുറിച്ചും അനൂപ് പറയുന്നുണ്ട്. പത്മയിലെ വീടിനായി ഞങ്ങള്‍ കുറേ അലഞ്ഞിരുന്നു. ഒന്നും ശെരിയായിരുന്നില്ല, പിന്നെ അസിസ്റ്റന്റാണ് വീട് നോക്കിയത്. അവര്‍ ഫോട്ടോ കാണിച്ച് തന്നപ്പോള്‍ വീട് ഇഷ്ടമായിരുന്നു. പിന്നാലെയുള്ള കാറില്‍ വരുന്ന സുരഭിയോട് വീട് സെറ്റായെന്ന് പറഞ്ഞിരുന്നു. ആ വീട്ടിലിരുന്ന് ബീഫും പൊറോട്ടയും കഴിക്കുന്ന സുരഭിയുടെ ഫോട്ടോയാണ് പിന്നീട് കണ്ടത്. അവര്‍ കാശ് പോലും മേടിച്ചില്ല. സുരഭി അവരിലൊരാളായി മാറുകയായിരുന്നു എന്നും അനൂപ് പറയുന്നു.
അനൂപിന്റെ ഭാര്യ ക്ഷേമ ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. തുടർന്ന് ഇരുവരുടെയും സൗഹൃദം പ്രണയമായി മാറി. ക്ഷേമയുടെ രണ്ടാം വിവാഹമായിരുന്നു അനൂപ് മേനോനുമായി നടന്നത്. 2014 താരങ്ങളുടെ വിവാഹം നടക്കുമ്പോൾ 20 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായിരുന്നു ക്ഷേമ അലക്സാണ്ടർ. വിവാഹം നടന്ന സമയത്ത് അനൂപിന് 33 വയസ്സും ക്ഷേമക്ക് 39 വയസ്സുമായിരുന്നു പ്രായം. തന്നെക്കാൾ 6 വയസ് പ്രായക്കൂടുതലുള്ള സുഹൃത്തിനെയാണ് അനൂപ് പ്രണയിച്ച് വിവാഹം കഴിച്ചത്.
ക്ഷേ,മയുടെ ആദ്യ വിവാഹം നടന്നിരുന്നത് തെക്കേ ഇന്ത്യയിലെ പ്രമുഖ ബിസിനസ്സുകാരനായ റെനിയുമായിട്ടായിരുന്നു. എന്നാൽ എട്ട് വർഷങ്ങൾക്കു മുമ്പ് അവരുടെ ഭർത്താവ് മ,ര,ണ,പ്പെടുകയായിരുന്നു. ഭർത്താവിൻ്റെ മ,ര,ണ,ശേഷം കോടികളുടെ സ്വത്ത് ക്ഷേമക്ക് ലഭിച്ചിരുന്നു. മക്കളില്ലാതിരുന്ന ക്ഷേമ ഒരു മകളെ ദത്തെടുത്ത് വളർത്തുകയും ചെയ്തു. ഇപ്പോൾ അനൂപ്മേനോനും ക്ഷേമ അലക്സാണ്ടറും ആ മകളൊടൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്.
Leave a Reply