അന്ന് ഞങ്ങളുടേത് വളരെ പരിശുദ്ധമായ ഒരു സൗഹൃദമായിരുന്നു ! ആ സമയത്താണ് അവളുടെ ഭർത്താവ് മരണപ്പെടുന്നത് ! ഷേമ തന്റെ പ്രിയതമ ആയതെങ്ങനെ എന്ന് അനൂപ് മേനോൻ !

ഒരു ആമുഖത്തിന്റെയും ആവശ്യമില്ലാത്ത ആളാണ് അനൂപ് മേനോൻ. അദ്ദേഹം ഒരു നടൻ മാത്രമല്ല, തിരക്കഥാകൃത്തും സംവിധായകനുമാണ്. സീരിയൽ രംഗത്ത് തുടക്കം കുറിച്ച അദ്ദേഹം തന്റെ കഴിവും അഭയനായ മികവും ഒന്ന് കൊണ്ട് മാത്രം ഉയരങ്ങൾ കീഴടക്കിയ നടനാണ്. ‘തിരക്കഥ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അനൂപിന് 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി ജോലിനോക്കുന്നതിനടയിലാണ് സൂര്യാ ടി.വി, കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി എത്തുന്നത്.

ശേഷം സീരിയലുകൾ അവിടെ നിന്നും സിനിമ. ഇപ്പോഴിതാ ക്ഷേമ തന്റെ ഭാര്യയായി വന്നതിനെ കുറിച്ച് പറയുകയാണ് അനൂപ് മേനോൻ. എന്തുകൊണ്ടാണ് ഷേമയുടെ തെരെഞ്ഞെടുപ്പ് അങ്ങനെ ആയി എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഷേമ നല്ലൊരാളാണല്ലോ എന്ന മറുപടിയാണ് അനൂപ് നൽകുന്നത്, അതല്ല ഞാൻ അവർ ഒരു മോശം ആണെന്നല്ല പറഞ്ഞത് എന്നും, അവർ വിവാഹിത ആയിരുന്നു, ഭർത്താവ് മരിച്ചു പോയതും. ഒരു മകളുമുണ്ട്. അതൊരു തെറ്റായ കാര്യം ആണെന്നുള്ളതല്ല. അതിൽ അവരെ കണ്ടെത്താനുള്ള മനസിനെക്കുറിച്ചാണ് ഞാൻ ചോദിക്കുന്നതെന്നും, അങ്ങനെയുള്ള ഹൃദയ വിശാലത എങ്ങനെ വന്നു എന്നും അവതാരകൻ ചോദിക്കുമ്പോൾ അനൂപിന്റെ മറുപടി ഇങ്ങനെ..

എന്റെ ആ തീരുമാനത്തെ അങ്ങനെ ഒരു ഹൃദയ വിശാലത എന്നൊന്നും വിളിക്കാൻ കഴിയില്ല. ഒരാളെ ഇഷ്ടപെടുന്നു അദ്ദേഹത്തെ വിവാഹം കഴിക്കുന്നു അത്രേ ഉള്ളു. ആദ്യം ഷേമയെ കാണുന്നത് ഒരു വിവാഹത്തിനുവെച്ചാണ്. അതുപക്ഷേ വർഷങ്ങൾക്ക് മുൻപാണ്. അതിനുശേഷം ചെന്നൈയിൽ ഒരു ഫൗണ്ടേഷനിൽ ഒരു ഗസ്റ്റ് ആയി എന്നെ വിളിച്ചു. പിന്നെ പയ്യെ പയ്യെ സൗഹൃദം ആയി. വളരെ പരിശുദ്ധമായ ഒരു സൗഹൃദമായിരുന്നു അത്. അതിനിടയിലാണ് ആ പുള്ളിയുടെ മരണം സംഭവിച്ചത്.

അദ്ദേഹത്തിന്റെ മരണ ശേഷം ഏകദേശം പത്ത് വർഷം കഴിഞ്ഞാണ് ഞങ്ങൾ ഇങ്ങനെയൊരു കാര്യം ചിന്തിക്കുന്നത് തന്നെ എന്നും അനൂപ് മേനോൻ പറയുന്നു. പ്രായത്തിൽ അനൂപിനേക്കാൾ മൂത്ത ക്ഷേമ ഒരു കോടീശ്വരി കൂടിയാണ്.  തെക്കേ ഇന്ത്യയിലെ പ്രമുഖ ബിസിനസ്സുകാരനായ റെനിയുമായിട്ടായിരുന്നു ക്ഷേമയുടെ ആദ്യ വിവാഹം. ഭർത്താവിൻ്റെ മ,ര,ണ,ശേഷം കോടികളുടെ സ്വത്ത് ക്ഷേമക്ക് ലഭിച്ചിരുന്നു. മക്കളില്ലാതിരുന്ന ക്ഷേമ ഒരു മകളെ ദത്തെടുത്ത് വളർത്തുകയും ചെയ്തു. ഇപ്പോൾ അനൂപ്മേനോനും ക്ഷേമ അലക്സാണ്ടറും ആ മകളൊടൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *