ആമിയെ പോലൊരു മകളെ തന്നതിനും, എന്റെ അച്ഛനമ്മമാർക്ക് നല്ല മരുമകളായതിനും പ്രിയേ ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു ! കുറിപ്പുമായി അനൂപ് മേനോൻ

അനൂപ് മേനോൻ എന്ന നടനും എഴുത്തുകാരനും ഇന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു വലിയ സ്ഥാനമുണ്ട്.  അദ്ദേഹം ഒരു നടൻ മാത്രമല്ല, തിരക്കഥാകൃത്തും സംവിധായകനുമാണ്. സീരിയൽ രംഗത്ത് തുടക്കം കുറിച്ച അദ്ദേഹം തന്റെ കഴിവും അഭയനായ മികവും ഒന്ന് കൊണ്ട് മാത്രം ഉയരങ്ങൾ കീഴടക്കിയ നടനാണ്. ‘തിരക്കഥ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അനൂപിന് 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി ജോലിനോക്കുന്നതിനടയിലാണ് സൂര്യാ ടി.വി, കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി എത്തുന്നത്. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു.

കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് എത്തുന്നത്.  ചെറുപ്പകാലം മുതലേ അടുത്ത സുഹൃത്തായിരുന്നു ക്ഷേമ. തുടർന്ന് ഇരുവരുടെയും സൗഹൃദം പ്രണയമായി മാറി. ക്ഷേമയുടെ രണ്ടാം വിവാഹമായിരുന്നു അനൂപ് മേനോനുമായി നടന്നത്. 2014 താരങ്ങളുടെ വിവാഹം നടക്കുമ്പോൾ 20 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായിരുന്നു ക്ഷേമ അലക്സാണ്ടർ. വിവാഹം നടന്ന സമയത്ത് അനൂപിന് 33 വയസ്സും ക്ഷേമക്ക് 39 വയസ്സുമായിരുന്നു പ്രായം. തന്നെക്കാൾ 6 വയസ് പ്രായക്കൂടുതലുള്ള സുഹൃത്തിനെയാണ് അനൂപ് പ്രണയിച്ച് വിവാഹം കഴിച്ചത്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അനൂപിന്റെ വാക്കുകൾ ഇങ്ങനെ, എല്ലാത്തിനും ഒപ്പം ഷമയുമുണ്ട്. ‘ഊഷ്മളമായ വാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി.. എന്റെ വമ്പൻ മണ്ടത്തരങ്ങളും ക്ഷമിക്കാൻ സാധിക്കാത്ത ഭ്രാന്തും സഹിച്ചതിന് നന്ദി, പ്രിയേ. ആമിയെ പോലൊരു മകളെ തന്നതിനും, എന്റെ അച്ഛനമ്മമാർക്ക് നല്ല മരുമകളായതിനും, നമ്മൾ പുറപ്പെട്ട എണ്ണമറ്റ യാത്രകളിലെ എന്റെ ഏറ്റവും സാഹസികയായ സഹയാത്രികയായതിനും, നിന്റെ സുന്ദരമായ മനസ്സിനും.. ഏറ്റവും പ്രധാനമായി എന്നെ ഞാൻ ആകാൻ അനുവദിച്ചതിനും….. സ്നേഹം. എന്നും അനൂപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു…

ആമി എന്ന് അദ്ദേഹം പറഞ്ഞത് ഇവരുടെ വളർത്ത് മകളാണ്. ക്ഷേമയുടെ ആദ്യ വിവാഹം നടന്നിരുന്നത് തെക്കേ ഇന്ത്യയിലെ പ്രമുഖ ബിസിനസ്സുകാരനായ റെനിയുമായിട്ടായിരുന്നു. എന്നാൽ എട്ട് വർഷങ്ങൾക്കു മുമ്പ് അവരുടെ ഭർത്താവ് മ,ര,ണ,പ്പെടുകയായിരുന്നു. ഭർത്താവിൻ്റെ മ,ര,ണ,ശേഷം കോടികളുടെ സ്വത്ത് ക്ഷേമക്ക് ലഭിച്ചിരുന്നു. മക്കളില്ലാതിരുന്ന ക്ഷേമ ഒരു മകളെ ദത്തെടുത്ത് വളർത്തുകയും ചെയ്തു. ഇപ്പോൾ അനൂപ്മേനോനും ക്ഷേമ അലക്സാണ്ടറും ആ മകളൊടൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. ദത്ത് എടുത്ത മകളെ സ്വന്തം പോലെ സ്നേഹിക്കുന്ന അനൂപിന്റെ വലിയ മനസിനാണ് ഇപ്പോൾ ആരാധകർ കയ്യടിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *