ആ മനുഷ്യന്റെ അധ്വാനത്തിൽ നിന്നും 25 ലക്ഷം രൂപയാണ് എനിക്ക് എടുത്ത് തന്നത് ! ഏറ്റവും മികച്ച മനുഷ്യരിൽ ഒരാൾ ! അനൂപ് മേനോൻ പറയുന്നു !

സുരേഷ് ഗോപിയെ കുറിച്ച് നമ്മൾ എപ്പോഴും ഓരോ വാർത്തകൾ കേൾക്കാറുണ്ട്, അദ്ദേഹത്തെ തേടി ഒരു സഹായം അഭ്യർത്ഥിച്ച് ആര് വന്നാലും വെറും കയ്യോടെ അദ്ദേഹം മടക്കി അയക്കാറില്ല. രാഷ്ട്രീയ പരമായി സുരേഷ് ഗോപി വളരെ അധികം വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും അദ്ദേഹത്തിലെ ആ മനുഷ്യ സ്നേഹിയെ എല്ലാവരും വളരെ അധികം സ്നേഹിക്കുന്നു. ഇപ്പോഴിതാ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അനൂപ് മേനോന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ്  ഏട്ടനെ നായകനാക്കി ദിഫാൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡോൾഫിൻ. ചിത്രത്തിന്റെ തിരക്കഥ ഞാൻ ആയിരുന്നു, കൂടതെ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അനൂപ് മേനോനും എത്തിയിരുന്നു, കൂടാതെ പല പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രം സാമ്പത്തികമായി വലിയ നേട്ടം കൈവരിച്ചില്ലെങ്കിലും മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു.  എന്നാൽ ഒരു ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രത്തിന്റെ ചിത്രീകരണം നിന്ന് പോകുക ആയിരുന്നു. അന്ന് ആരും അറിയരുത് എന്ന് പറഞ്ഞ് ആ പണം തന്ന് സഹായിച്ചത് സുരേഷ് ഏട്ടൻ ആയിരുന്നു.

ആദ്യം എഴുതിയ ആ തിരക്കഥയിൽ കുറച്ചധികം മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു, കാരണം സാമ്പത്തിക പ്രതിസന്ധി തന്നെ ആയിരുന്നു. ആ സിനിമയുടെ തുടക്കം മുതൽ കടുത്ത സാ,മ്പത്തിക പ്രശ്ങ്ങൾ ഉണ്ടായിരുന്നു, അത്തരത്തിൽ പിന്നെ  സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു ഘട്ടം കഴിഞ്ഞ് ഇത് മുന്നോട്ട് പോയില്ല. ചിത്രം നിന്ന് പോയി, എന്നാൽ ദൈവ ദൂതനെ പോലെ ഞങ്ങളുടെ അവസ്ഥ കണ്ടറിഞ്ഞ  സുരേഷ് ഗോപി ചേട്ടൻ 25 ലക്ഷം രൂപ തന്നിട്ട് ഈ  സിനിമ പൂർത്തിയാക്കണം എന്ന് പറയുകയായിരുന്നു. ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന്‍ കാശ് തന്നത്. എന്നിട്ട് എന്നോട് പറഞ്ഞു ‘നീ ഈ പടം തീര്‍ക്കണം, എനിക്ക് അത്രയും ഇഷ്ടപ്പെട്ട സിനിമയാണ്’ എന്ന് പറഞ്ഞു. അങ്ങനെയാണ് ഡോള്‍ഫിന്‍സ് തീര്‍ത്തത്..

ഈ ലോകത്തെ ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണ് അദ്ദേഹം, ഒരുപക്ഷെ അദ്ദേഹം സിനിമയിൽ എത്തിയില്ലായിരുന്നു എങ്കിൽ ശശി തരുരിനെ പോലെ ഒക്കെ എല്ലാവരും ബഹുമാനിക്കുന്ന ഒരു പൊളിറ്റീഷൻ ആകുമായിരുന്നു എന്നും അനൂപ് മേനോൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *