
‘അധ്വാനിയും ഓട്ടോ ഡ്രൈവറുമായ അപ്പന്‍ ആണ് എന്റെ ഹീറോ’ ! ഞാനീ കഷ്ടപ്പാടുകളെല്ലാം സഹിക്കുന്നത് ആ ഇഷ്ടവും ആവേശവും കൊണ്ടാണ് ! ആന്റണി വര്‍ഗീസ് പറയുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഇഷ്ടം നേടിയെടുത്ത യുവ താരമാണ് നടൻ ആന്റണി വർഗീസ്. പെപ്പെ എന്ന പേരിലും അറിയപ്പെടുന്നു. ആദ്യ ചിത്രം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടി സിനിമ രംഗത്ത് എത്തിയ ആൻ്റണിയുടെ പിന്നീടിറങ്ങിയ ഓരോ ചിത്രവും വൻ വിജയം നേടിയവ ആയിരുന്നു. ജെല്ലിക്കെട്ട്, സ്വാതത്ര്യം അർദ്ധരാത്രിയിൽ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അജഗജാന്തരം മികച്ച വിജയം കൈവരിച്ചിരുന്നു, വളരെ ചുരുങ്ങിയ ചിത്രംകൊണ്ട് ഇന്ന് ഏവരുടെയും ഇഷ്ട താരമായി മാറിയ ആൻ്റണി സിനിമയെ കുറിച്ചും പറയുകയാണ്.
ഇതിനു മുമ്പും ആൻ്റണി തന്റെ ഹീറോ യായ അപ്പനെ കുറിച്ച് പറഞ്ഞിരുന്നു, അപ്പൻ ഓട്ടോ ഡ്രൈവർ ആണ്, അപ്പന് ഒരു ഓട്ടോ സ്വന്തമായി വാങ്ങി നൽകിയതും, ആ ചിത്രം ആൻ്റണി തന്റെ ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. എന്റെ സിനിമ കാര്യങ്ങളും മറ്റും ഓട്ടോ സ്റ്റാൻഡിലെ ചേട്ടൻ മാർ പറയുന്നത് കേൾക്കാൻ അപ്പന് വലിയ ഇഷ്ടമാണ്, ഇപ്പോഴും സ്റ്റാൻഡിൽ ഓടുന്നുണ്ട്, അധ്വാനിച്ച് ജീവിക്കണം എന്നത് അപ്പന്റെ ആഗ്രഹവും സന്തോഷവും, ആ സന്തോഷമാണ് എന്റെയും സന്തോഷവും ആത്മബലവും എന്നും പെപ്പെ പറയുന്നു.

എന്റെ സിനിമകളിൽ എല്ലാം ആക്ഷൻ ഉണ്ട്, അതുകൊണ്ട് ഇനി അത്തരം കഥാപാത്രങ്ങൾക്ക് ഒരു ബ്രേക്ക് കൊടുക്കാം എന്നാണ് ആലോചിക്കുന്നത്. എല്ലാത്തരം സിനിമകളും ചെയ്യാന്‍ താല്‍പര്യമുള്ളയാളാണ്. മനപ്പൂര്‍വ്വം ഇത്തരം ആക്ഷന്‍ സിനിമകള്‍ മാത്രം അഭിനയിക്കാം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. മറിച്ച് തേടി വരുന്ന സിനിമകളില്‍ നിന്നും നല്ലതു നോക്കി അഭിനയിക്കുന്നു എന്നു മാത്രം. ആക്ഷന്‍ സിനിമകള്‍ ചെയ്യുക കുറച്ചധികം കഷ്ടപ്പാടുള്ള കാര്യമാണ്. ജല്ലിക്കട്ടിന്റെ ഷൂട്ടിംഗ് വീഡിയോയെല്ലാം കണ്ടിട്ടുണ്ടാകുമല്ലോ. പരിക്കു പറ്റും എന്നത് നൂറ് ശതമാനം ഉറപ്പാണ്. അതുപോലെ തന്നെ ഏറ്റവും ഒടുവിൽ ഇറങ്ങിയ അജഗജാന്തരവും അതുതന്നെ.
ഒരുപാട് സംഘട്ടന രംഗങ്ങൾ ആയിരുന്നു ചിത്രത്തിൽ കൂടുതലും, ചിത്രത്തിന്റെ ഷൂട്ടിന്റെ 49 ദിവസം രാത്രിയായിരുന്നു ഷൂട്ടിംഗ് ഉണ്ടായിരുന്നത്. അതില്‍ 23 ദിവസവും സംഘട്ടനമാണ് ഷൂട്ട് ചെയ്തത്. പല ഷോട്ടുകളും ഒരുപാട് റീടേക്കുകള്‍ വേണ്ടി വന്നിരുന്നു. ഓരോ ദവിസവും ഷൂട്ട് കഴിയുമ്പോഴേക്കും ഞാൻ എം മാത്രമല്ല എല്ലാവരും ഒരുപോലെ അവശരായിരുന്നു. പക്ഷെ സിനിമയോടുള്ള ഇഷ്ടവും ആവേശവും കാരണമാണ് ഞാൻ ഈ കഷ്ടപ്പാടുകളെല്ലാം സഹിക്കുന്നത്. പക്ഷെ ഇനി ഞാൻ ചെയ്യാന്‍ പോകുന്ന സിനിമകള്‍ ഇതുവരെ ചെയ്ത സിനിമകള്‍ പോലെ രാത്രിയും റോ ആക്ഷനുമൊന്നിമില്ലാത്തവയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്ന ചിത്രവും ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രവുമൊക്കെ ജല്ലിക്കട്ടിനെയോ അജഗജാന്തരത്തിന്റെയോ, ജെല്ലിക്കാട്ടിന്റെ രീതി ആയിരിക്കില്ല എന്നും ആൻ്റണി പറയുന്നു.
Leave a Reply