‘അങ്കമാലിക്കാരി അനീഷ പൗലോസ് ഇനി ആന്റണിക്ക് സ്വന്തം’ !! ആരാധകരുടെ പെപ്പെ,നടൻ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു !
ചില നടന്മാർക്ക് ഒരൊറ്റ സിനിമ മതി അവരുടെ കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടാകാൻ അത്തരം ഒരു സിനിമയും നടനുമാണ്, അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗീസ്. ചിത്രം സൂപ്പർ ഹിറ്റായിരുന്നു അതുകൊണ്ടു തന്നെ ആന്റണിയും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ നടൻ വിവാഹിതനാകാൻ പോകുകയാണ് അതിൽ ഏറ്റവും രസം വധു അനീഷ പൗലോസ് അങ്കമാലി സ്വാദേശിയാണ് എന്നതാണ്. പ്രണയ വിവാഹമാണ് ഇവരുടേത്. ഇരുവരും സുകൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു.
അനീഷ പൗലോസ് വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് . അനീഷയുടെ വീട്ടില്‍ നിന്നുള്ള ഹല്‍ദി ചടങ്ങുകള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ആഗസ്റ്റ് 8ന് അങ്കമാലിയില്‍ വെച്ചാണ് താരത്തിന്റെ വിവാഹം.നടന്റെ സഹോദരി അഞ്ജലിയുടെ വിവാഹവും അടുത്തിടെ നടന്നിരുന്നു. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് അഞ്ജലിയുടെ വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
അങ്കമാലി ഡയറീസ് ഡയറീസിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ്, പുതുമുഖങ്ങളെ വെച്ച് ഒരു പുതു മുഖ സംവിധായകൻ ഒരുക്കിയ ചിത്രം നിർമിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്നാണ്. ആ ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ പെപ്പെ എന്ന പേരിലൂടെ ജനപ്രീതി നേടിയ താരമാണ് ആന്റണി വര്‍ഗീസ്. പിന്നീട് ലിജോയുടെ തന്നെ ജെല്ലിക്കെട്ടിലും താരം ശ്രദ്ധേയമായ വേഷം ചെയ്തു. ശേഷം കൈ നിറയെ അവസരങ്ങളാണ് നടനെ തേടി എത്തിയത്..
നിലവില്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം . സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസും സംവിധായകന്‍ ടിനു പാപ്പച്ചനും വീണ്ടും ഒന്നിച്ച ചിത്രമാണിത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം മികച്ച വിജയംനേടിയ ചിത്രമായിരുന്നു. ഇത് കൂടാതെ ജാന്‍ മേരി, ആനപ്പറമ്ബിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവയാണ് താരത്തിന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.
ഇപ്പോൾ ഇവരുടെ ഇവരുടെ ഹാൽദി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ്. ഇരുവർക്കും ആശംസകൾ അറിയിച്ച് താരങ്ങളും,ആരാധകരും എത്തുന്നുണ്ട്. ഇരുവരും മഞ്ഞ നിറത്തിലുള്ള വേഷത്തിലാണ് ചടങ്ങിൽ എത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ചടങ്ങാണ് നടന്നത്, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്.
Leave a Reply