‘ഒരച്ഛനുണ്ടാകുന്ന സന്തോഷം’ ! എന്റെകൂടി കുഞ്ഞാണ്, പക്ഷെ എന്നെ അറിയിച്ചില്ല ! ഗണേഷിനെ പരോക്ഷമായി വിമർശിച്ച് ആന്റണി രാജു !

ഗതാഗത വകുപ്പ് ആന്റണി രാജുവിന് ശേഷം ഇപ്പോൾ കെബി ഗണേഷ് കുമാറാണ് മന്ത്രി, ഇപ്പോഴിതാ  ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി ആന്റണി രാജു. തന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈ  ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാതെ നടത്താനുള്ള ശ്രമത്തിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.

അതുപോലെ തന്നെ  ജനുവരിയില്‍ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് പറഞ്ഞ ബസ് എന്തിനാണ് ഇത്രയും വെച്ചുതാമസിപ്പിച്ചതെന്ന് അറിയില്ലെന്നും  ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, താന്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി 100 കോടി ഉപയോഗിച്ച് 103 ഇലക്ട്രിക് ബസുകളും രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളും വാങ്ങാന്‍ തീരുമാനിച്ചത്. ജനുവരി ആദ്യത്തെ ആഴ്ചയില്‍തന്നെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ എത്തി. രണ്ടാമത്തെ ആഴ്ച തന്നെ അടുത്ത ബസും എത്തി.

എന്നാൽ ജനുവരിയിൽ തന്നെ ഓടിത്തുടങ്ങേണ്ടതായിരുന്ന വണ്ടികള്‍ ഒരുമാസമായി വെറുതെ കിടക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ ഈ വണ്ടികളുടെ ഫ്ലാഗ് ഓഫ് എവിടെ വെച്ചാണെന്നോ എന്നാണെന്നോ തന്നോട് ആരും പറഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. പുത്തരിക്കണ്ടത്തിന് പകരം വികാസ് ഭവന്‍ ഡിപ്പോയില്‍വെച്ചാണ് ബസുകളുടെ ഫ്ലാഗ് ഓഫ് നടന്നത്. താൻ അതുവഴി വെറുതെ പോയപ്പോഴാണ് ബസുകൾ ഒരുക്കി ഇട്ടിരിക്കുന്നതും ഇന്നാണ്  ഫ്ലാഗ് ഓഫ് എന്നും താൻ അറിയുന്നത് എന്നും അദ്ദേഹം പറയുന്നു.

അതുപോലെ തന്നെ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ കിഴക്കേകോട്ട- തമ്പാനൂര്‍ ഇവിടെ എവിടെയെങ്കിലും വെച്ചായിരുന്നു ഈ  ഫ്ലാഗ് ഓഫ് നടത്തേണ്ടിയിരുന്നത് എന്നും പകരം ഒഴിഞ്ഞ മൂലയില്‍ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്തിനാണെന്നും ആന്റണി രാജു ചോദിച്ചു. കഴിഞ്ഞ തവണ 50 ബസുകള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത് കിഴക്കേകോട്ടയ്ക്ക് സമീപമുള്ള വലിയശാലയില്‍വെച്ചായിരുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇത് തന്റെ കൂടി കുഞ്ഞാണ്, അതുകൊണ്ട് തന്നെ ഒരച്ഛന്റെ സ്നേഹവും വാത്സല്യവും തനിക്ക് ഈ ബസുകളോട് ഉണ്ടാകുമെന്നും അതുകൊണ്ട് കാണാനുള്ള കൗതുകം കൊണ്ട് ഇറങ്ങിയെന്നേയുള്ളു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫ്ലാഗ് ഓഫ് തന്റെ മണ്ഡലത്തിന്റെ പുറത്തേക്ക് മാറിയത് അറിയാതെയാണെന്ന് കരുതുന്നില്ല. പുറത്തുവെച്ചാണെങ്കിലും തന്റെ മണ്ഡലത്തില്‍ തന്നെയാണ് ബസുകള്‍ ഓടിക്കേണ്ടിവരികയെന്നും ആന്റണി രാജു വ്യക്തമാക്കി..

 

Leave a Reply

Your email address will not be published. Required fields are marked *