പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങ്ങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം കൂടിയാണ്..! വാക്കുകൾ ശ്രദ്ധ നേടുന്നു !

നടനും പൊതുപ്രവർത്തകനും എം എൽ എ കൂടിയായ കെബി ഗണേഷ് കുമാറിന് പൊതുജനങ്ങളുടെ ഒരു വലിയ പിന്തുണതന്നെ ഉണ്ട്, പത്തനാപുരം എന്ന തന്റെ നാടിനു വേണ്ടി അദ്ദേഹം ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും അവിടുത്തുകാർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വലിയ ജന പിന്തുണ തന്നെയാണ് ഉള്ളത്. എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടുകയാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് പ്രതി ചേർക്കാൻ ഗണേഷ് കുമാർ കൂട്ടുനിന്നു എന്ന സിബിഐ വെളിപ്പെടുത്തലിനെ തുടർന്നാണ്  ഇപ്പോൾ അദ്ദേഹം വിമർശിക്കപെടുന്നത്.

ഇപ്പോഴിതാ തന്റെ എം എൽ എ യെ കുറിച്ച് നടി അനുശ്രീ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു നാടിൻറെ ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിന്റെ ജനനായകന്‍ കെ.ബി ഗണേഷ്‌കുമാര്‍, ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍… (ബ്ലാഷ് ബാക്ക്) 2002_2003 സമയങ്ങളില്‍ ഞങ്ങളുടെ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന്‍ ആയിരുന്നു. അന്ന് ആ സമ്മാനം വാങ്ങുന്നതിലും കൂടുതൽ ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു..

അദ്ദേഹം ഞങ്ങളുടെ നാട്ടിൽ സമ്മാനദാനത്തിനായി എത്തുമ്പോഴും രാഷ്ട്രീയ പര്യടനത്തിനു വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്, അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി.. അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.’The smile of Acceptance’.. അദ്ദേഹത്തിന്റെ ആ ചിരി ആണ് ഇപ്പോഴും ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം.. പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങ്ങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം കൂടിയാണ്..

എന്റെ ഭാഗ്യം പോലെ അടുത്തിടെ ഞാൻ അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്നേ അദ്ദേഹത്തിനുണ്ടായിരുന്ന  ആ  ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്… keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍. എന്നും അനുശ്രീ പറയുന്നു. നടിയുടെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *