അടുത്ത ജന്മത്തിൽ എനിക്ക് ആ നടിയായി പുനർജനിച്ചിട്ട് വേണം അദ്ദേഹത്തെ വിവാഹം കഴിക്കാൻ ! തന്റെ ആ ആഗ്രഹം അനുശ്രീ തുറന്ന് പറയുന്നു !
മലയാള സിനിമ രംഗത്ത് വളരെ പെട്ടന്ന് നായിക സ്ഥാനം ഉറപ്പിച്ച നടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ ലാൽജോസ് ആണ് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ കൂടി അനുശ്രീയെ മലയാള സിനിമക്ക് സമ്മാനിച്ചത്. ശേഷം ദിലീപ് നായകനായ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ മികച്ച പ്രകടനം അനുശ്രീയെ കൂടുതൽ പ്രശസ്തയാക്കി. ഒരു സാധാ നാട്ടിൻ പുറത്തുനിന്ന് വന്ന അനുശ്രീ ഇപ്പോഴും ആ നാടിൻറെ നന്മ വിട്ടുകളയാത്ത നായികമാരിൽ ഒരാളാണ്. ഇപ്പോൾ സിനിമ ജീവിതം തുടങ്ങയിട്ട് അനുശ്രീ 12 വർഷം പൂർത്തിയായിരുന്നു.
അടുത്തിടെ അനുശ്രീ തനറെ വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നിരുന്നു, ഇപ്പോഴിതാ ഒരു താരത്തോടുള്ള തനറെ ഇഷ്ടവും അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹം ഉണ്ടയായിരുന്നു എന്നും തുറന്ന് പറയുകയാണ് അനുശ്രീ. അത് വേറെ ആരുമല്ല നമ്മുടെ തമിഴ് സൂപ്പർ സ്റ്റാർ സൂര്യ ആണ്, ഇപ്പോൾ തനിക്ക് സൂര്യ ജ്യോതിക ജോഡികളെയും ഇഷ്ടമാണ്, അതുകൊണ്ട് തന്നെ അടുത്ത ജന്മത്തിൽ തനിക്ക് ജ്യോതികയായി പുനർജനിക്കണം. എന്നിട്ട് സൂര്യയെ വിവാഹം കഴിക്കണം, ജ്യോതികയായി ജനിച്ചാൽ മാത്രം പോരാ, ഞാൻ ജ്യോതിക ആകുമ്പോൾ അദ്ദേഹം പോയി വേറെ വിവാഹം കഴിക്കരുതല്ലോ, അതുകൊണ്ട് അടുത്ത ജന്മം സൂര്യയും ജ്യോതികയും തന്നെ വിവാഹം കഴിക്കണം എന്നുമാണ് അനുശ്രീ പറയുന്നത്.
ഇതിനു മുമ്പും പല തവണ അനുശ്രീ സൂര്യയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. കേരളത്തിലെ സൂര്യ ഫാൻസിന്റെ പരിപാടികളിലും അനുശ്രീ പങ്കെടുക്കാറുണ്ട്. കൂടാതെ അടുത്തിടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നടി എത്തിയിരുന്നു, അതിൽ എന്തിനാണ് മുന്‍ഗണന കൊടുക്കുക, പ്രണയ വിവാഹത്തിനോ അറേഞ്ച്ഡ് മാര്യേജിനോ?’ എന്നാണ് മറ്റൊരാളുടെ ചോദ്യം. ഇതിന് പ്രണയ വിവാഹം എന്നാണ് അനുശ്രീ മറുപടി നല്‍കിയത്. ‘ലിപ് ലോക്ക് സീന്‍സ് ചെയ്യുമോ? ഇപ്പോ മലയാളത്തില്‍ ഇതൊക്കെ ഉണ്ടെ, അതുകൊണ്ട് ചോദിച്ചതാ’ എന്ന ചോദ്യവുമായാണ് ഒരു ആരാധകന്‍ എത്തിയത്. യെസ് എന്നാണ് ഇതിന് അനുശ്രീ മറുപടി നല്‍കിയത്. കൂടാതെ തന്റെ അടുത്ത സുഹൃത്തുക്കൾ ആരാണ് എന്ന ചോദ്യത്തിന് നടിമാരായ ‘സ്വാസിക, ഷിബ്ല തുടങ്ങിയവരാണ് തന്റെ അടുത്ത സുഹൃത്തുക്കളെന്ന്’ അനുശ്രീ പറഞ്ഞു.
കൂടാതെ വിവാഹം തനിക്ക് ഒരു പ്രണയ വിവാഹം ആയിരിക്കണം എന്ന് ആഗ്രഹം ഉണ്ട്, നമ്മളെ മനസിലാക്കുന്ന, എന്റെ പ്രൊഫഷനെ മനസിലാക്കുന്ന, ബഹുമാനിക്കുന്ന ഒരാളെ ആയിരിക്കണം എന്ന് ആഗ്രഹമുണ്ട്, അതുപോലെ ഈ അടുത്തൊന്നും താൻ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും അനുശ്രീ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 12ത്ത് മാൻ എന്ന ചിത്തത്തിൽ മോഹന്ലാലിനോടൊപ്പം അഭനയ്ക്കുകയാണ് ഇപ്പോൾ അനുശ്രീ.
Leave a Reply