ഞാൻ വിഷാദ രോഗത്തിനടിമയാണ് ! പക്ഷെ എന്റെ വിവാഹ മോചനത്തിന് കാരണം അതല്ല ! വഞ്ചിയിൽ വേറെയും ആളുകളുണ്ട് ! അർച്ചന കവി പറയുന്നു !

മലയാളി പ്രേക്ഷകർക്ക് വളരെവ പരിചിതയായ അഭിനേത്രിയാണ് അർച്ചന കവി. നീലത്താമര എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകരുടെ പ്രിയങ്കരിയായ അർച്ചന വീണ്ടും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അർച്ചന വെബ് സീരിസുമായി പ്രേക്ഷക്കർക് ഇടയിൽ താരമായിരുന്നു. ഇന്ത്യയില്‍ തന്നെ പ്രശസ്തനായ കോമഡി താരമാണ് അബീഷ് മാത്യു. പ്രമുഖ കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിദ്ധ്യം കൂടിയാണ് അബീഷ്. അബീഷും അർച്ചനയും പ്രണയ വിവാഹമായിരുന്നു.

പക്ഷെ ഇവർ വേർപിരിഞ്ഞത് അതികം ആരും അറിഞ്ഞിരുന്നില്ല, ഇരുവരും ഇതുവരെ അതിനെപ്പറ്റി പറഞ്ഞിരുന്നില്ല, എന്നാൽ ഇപ്പോൾ അർച്ചന തനറെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഞ്ചു വര്ഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ചെറുപ്പം മുതല്‍ തന്നെ അര്‍ച്ചനയും അബീഷും തമ്മില്‍ പരിചയമുണ്ട്. ആ പരിചയം പിന്നീട് വിവാഹത്തിൽ എത്തുകയായിരുന്നു.

താൻ കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്നാണ്  അർച്ചന പറയുന്നത്, പക്ഷെ തങ്ങളുടെ വിവാഹ മോചനത്തിന് ഒരിക്കലും അതൊരു കാരണമായിരുന്നില്ല, വിവാഹ മോചനത്തിന് കാരണം ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിവാണ് വേർപിരിയാൻ കാരണമായത്, അതുകൊണ്ട് രണ്ടു വഴിക്ക് പോകുന്നു..  വിവാഹമോചനം നേടിയത് അത്ര കയ്പ്പേറിയ അനുഭവം ആയിരുന്നില്ല തനിക്കെന്നും അർച്ചന പറയുന്നു. ഞാൻ ഇപ്പോഴും അവന്റെ കുടുംബവുമായി നല്ല ബന്ധത്തിൽ തന്നെയാണ് . അവൻ ഒരു സെൻസിറ്റീവ് ആയ മനുഷ്യനാണ്, കൂടാതെ തന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അവനോട് സംസാരിച്ചിരുന്നു.

 

സത്യത്തിൽ ഞങ്ങൾ വേർപിരിഞ്ഞതിന് ശേഷമാണ് ഞാൻ എന്റെ രോഗനിർണയം നടത്തിയത്. പക്ഷെ വിവാഹ മോചനം നേടിയ സമയത്ത് എനിക്ക് ഒരു വല്ലാത്ത മാനസികാവസ്ഥ ആയിരുന്നു. വിവാഹ മോചനം നേടിയ ആദ്യത്തെ വ്യക്തി ഞാനാണെന്ന് തോന്നൽ വരെ ഉണ്ടായി, അതുകൊണ്ട് തന്നെ ഈ കാര്യം മറ്റൊരാളോട് പറയാൻ ഞാൻ മടിച്ചു, എന്നാൽ തീർച്ചയായും, ഇതേ അവസ്ഥയിലുള്ള ആളുകൾ നിരവധിയുണ്ട്.  വഞ്ചിയിൽ വേറെയും ആളികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു സമാധാനം ആയെന്നും അർച്ചന പറയുന്നു.  മാനസികാരോഗ്യ പോരാട്ടങ്ങളുടെ കാര്യവും ഇതുതന്നെയാണ് എന്നും അർച്ചന പറയുന്നു.

എന്റെ അവസ്ഥയിൽ മാതാപിതാക്കൾ ഒരുപാട് വിഷമിച്ചു, പക്ഷെ അവർ കരുത്തായി എനിക്കൊപ്പം നിന്നു, അതുകൊണ്ടു തന്നെ തങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും അർച്ചന പറയുന്നു. വിഷാദ രോഗമാണ് എനിക്ക് , എല്ലാ മാസത്തേയും പതിനഞ്ച് ദിവസം പ്രയാസകരമായിരിക്കും. അതിനാല്‍ അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ വികാരങ്ങള്‍ കാണിക്കാന്‍ സാധിക്കാതെ വരും. അപ്പോള്‍ എനിക്ക് ഓവര്‍ ആക്ട് ചെയ്യേണ്ടി വരും. ഒരിക്കല്‍ പള്ളിയില്‍ വച്ച് തകര്‍ന്നു പോകുമെന്ന് തോന്നി, പക്ഷെ ഒരു സീന്‍ ആക്കണ്ട എന്ന് കരുതി സ്വയം നിയന്ത്രിച്ചു. വീട്ടിലെത്തിയ ശേഷം രണ്ട് ദിവസം ഞാന്‍ കരച്ചിലായിരുന്നു. ഒടുവില്‍ എനിക്ക് സഹായം വേണമെന്ന് അമ്മയോട് പറയുകയായിരുന്നു’ എന്നും അര്‍ച്ചന പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *