
നമുക്ക് ഒരു സുരക്ഷിതത്വവും നൽകാത്ത ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതാണ് !! അർച്ചന കവി !!!
നീലത്താമര എന്ന ഒറ്റ ചിത്രം മതി മലയാളികൾക് അർച്ചന കവി എന്ന അഭിനേത്രിയെ ഓർത്തിരിക്കാൻ, 1988 ജനുവരി 4 നാണ് താരം ജനിച്ചത്, അച്ഛൻ ഡൽഹിയിൽ പത്രപ്രവർത്തകനാണ്, കണ്ണൂരാണ് അമ്മയുടെ സ്ഥലം, അർച്ചന ജനിച്ചതും വളർന്നതും ഡൽഹിയിലാണ്, പിന്നീട് കോളേജ് വിദ്യാഭ്യാസം കേരളത്തിൽ ആയിരുന്നു.
മലയാളത്തിൽ വിജയ ചിത്രം എന്ന് പറയാൻ നീലത്താമര മാത്രമാണ് ഉള്ളത്, നീലത്താമരക്ക് ശേഷം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, എന്നാൽ അതൊന്നും അത്ര വിജയകരമായിരുന്നില്ല, മമ്മി ആൻഡ് മി, ബേസ്ഡ് ഓഫ് ലക്ക്, ഹണി ബീ, അഭിയും ഞാനും, തുടങ്ങിയ ചെറിയ ചിത്രങ്ങൾ ചെയ്തിരുന്നു, ഹണി ബിയിലെ വേഷം വളരെ വിജയകരമായിരുന്നു..
ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല യെങ്കിലും യുട്യൂബ് ചാനലുള്ള താരം ബ്ലോഗറും വ്‌ളോഗറും കൂടിയാണ്, തന്റെ വീട്ടിലെ വിശേഷങ്ങളും, യാത്ര അനുഭവങ്ങളും എല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്, 5 വര്ഷം മുമ്പായിരുന്നു അർച്ചനയുടെയും അഭീഷിന്റെയും വിവാഹം, താര ശോഭയിൽ വളരെ ഗംഭീര വിവാഹമായിരുന്നു ഇവരുടേത്.
അഭീഷ് മാത്യു ഒരു പ്രശസ്ത കൊമേഡിയൻ കൂടിയാണ്, വിവാഹത്തിന് അർച്ചനയുടെ അടുത്ത സുഹൃത്തായ റിമ കല്ലിങ്കലും ഭർത്താവ് ആഷിഖ് അബുവും എത്തിയിരുന്നു, ഉറ്റ സുഹൃത്താക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു ഇവരുടേത്, ശേഷം ഇരുവരും നിരവധി യാത്രകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു…

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഇവരുടെ വേർപിരിയൽ വാർത്തയാണ്, സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അർച്ചന ആരാധകർക്കായി ധാരാളം ചിത്രങ്ങളും വിഡിയോകളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിലായി അർച്ചന പങ്ക് വച്ച ചോദ്യോത്തര പരിപാടി ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി ചോദ്യങ്ങൾ അർച്ചന ഒഴിവാക്കിയെങ്കിലും ഒരു ആരാധകന്റെ ചോദ്യത്തിന് അർച്ചന നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ആരാധകന്റെ ചോദ്യം ഇങ്ങനെയായിരുന്നു, നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ? എന്നായിരുന്നു, അതിനു താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു,തീർച്ചയായും, പക്ഷേ നമ്മൾക്ക് ഒരാളോടുള്ള സ്‌നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ് എന്ന ഒറ്റ വാചകത്തിൽ ഉള്ള മറുപടിയാണ് അർച്ചന നൽകിയത്.
എന്നാൽ അർച്ചനയോ താരവുമായി ബന്ധപ്പെട്ടവരോ ഇതിനെ കുറിച്ച് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാൽ നടിയുടെ സോഷ്യൽ മീഡിയ പേജുകളിൽ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളൊന്നും തന്നെയില്ല യെന്നതും ഏവരും ശ്രദ്ധിക്കുന്നു… 2016ല്‍ റിലീസ് ആയ വണ്‍സ് അപ്പോണ്‍ എ ടൈം ദെര്‍ വാസ് എ കള്ളന്‍ എന്ന ചിത്രത്തിലാണ് അര്‍ച്ചന ഒടുവില്‍ വേഷമിട്ടത്. ഇപ്പോള്‍ വെബ് സീരിസുകളുമായി അഭിനയരംഗത്ത് സജീവമാണ് അര്‍ച്ചന. പണ്ടാരപ്പറമ്പില്‍ ഹൗസ് എന്ന വെബ് സീരിസിന്റെ സംവിധായികയും നിര്‍മ്മാതാവുമാണ് അര്‍ച്ചന.
Leave a Reply