അർജുന് കണ്ണീരോടെ വിട ചൊല്ലി മലയാളക്കര ! പിറന്ന മണ്ണിൽ, സ്വന്തം കഷ്ടപ്പാടിൽ ഉണ്ടാക്കിയ വീട്ടുമുറ്റത്തു അന്ത്യ വിശ്രമം ! ആദരാഞ്ജലികൾ അർപ്പിച്ച് ആയിരങ്ങൾ !

മലയാളികൾക്ക് ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത പേരായി മാറുകയാണ് അർജുൻ. ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് ഒരിക്കലും ഇത്തരത്തിൽ ഒരു അന്ത്യാഞ്ജലി നൽകേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു ചെറിയ പ്രതീക്ഷയോടെ മലയാളികൾ ഒന്നായി അര്ജുന് വേണ്ടി പ്രാർത്ഥിച്ചു. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയാണ് അർജുന് നാടും നാട്ടുകരും നൽകിയത്. നീണ്ട യാത്രക്ക് ശേഷം കേരളക്കരയെ കണ്ണീരിലാഴ്ത്തി വീണ്ടും അവൻ യാത്രയായി. പിറന്ന മണ്ണിൽ അർജുന് അന്ത്യ വിശ്രമം. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.

അർജുനെ അവസാനമായി ഒന്ന് കാണാൻ അരിയരങ്ങളാണ് അർജുന്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇപ്പോഴിതായ അർജുന്റെ മൃതസംസ്കാര ചടങ്ങുകൾ പൂർത്തിയായി. കണ്ണാടിക്കലിലെ സ്വന്തം മണ്ണിൽ ഇനി അവൻ അന്ത്യവിശ്രമം കൊള്ളും. സ്വന്തം കഷ്ടപാടുകൊണ്ട് പണിതുയർത്തിയ വീട്ടുവളപ്പിലൊരുക്കിയ ചിതയിലായിരുന്നു അർജുന്റെ സംസ്കാരം. ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ‘അമരാവതി’ എന്ന അർജുന്റെ വീടിനരികിലേക്ക് വിലാപയാത്ര എത്തിയത്.

അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് നിരവധി പേർ വിലാപയാത്രയിൽ പങ്കുചേർന്നു. കേരളാ അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലും അർജുന് ജനം ആദരാഞ്ജലി അർപ്പിച്ചു. കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.കോഴിക്കോട് ജില്ലയിൽ മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ജന്മനാട്  മുദ്രാവാക്യം വിളികളോടെയാണ് അർജുനെ ഏറ്റുവാങ്ങിയത്. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളിൽ നിന്നെത്തിയവർക്കുമായി പൊതുദർശനം ഒരുക്കിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *