
‘സെര്‍വിക്കല്‍ പൈന്‍ ഉറക്കാത്ത പ്രായത്തില്‍ ഇത്തരം കുഞ്ഞുങ്ങളുമായി കോമാളിത്തരം കാണിക്കുന്നത് വിഡ്ഡിത്തമാണ്’ ! അർജുന്റെ മറുപടി വൈറലാകുന്നു !
ഇന്ന് താരജോഡികൾ വിവാഹിതർ ആകുന്നതോടെ പിന്നീട് അവർക്ക് ആരാധകർ ഏറുന്ന ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്, ഇവരിൽ ഭൂരിഭാഗം പേരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിരിക്കും, കൂടാതെ ഇവർക്ക് ഓരോ യുട്യൂബ് ചാനലുകളൂം കാണും. ത്നങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ വീഡിയോ ആക്കി യുട്യൂബ് ചാനലിൽ കാണിക്കുമ്പോൾ അതൊരു വരുമാനമാർഗം കൂടിയായി. അത്തരത്തിൽ മാസത്തിൽ ലക്ഷങ്ങൾ നേടിയെടുക്കുന്ന പല താര ദമ്പതികളും നമുക്ക് വളരെ പരിചിതമാണ്.
അത്തരത്തിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് സൗഭാഗ്യയും അർജുൻ സോമശേഖറും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആഴ്ചകൾക്ക് മുമ്പാണ് ഇവർക്ക് മകൾ ജനിച്ചത്. സൗഭാഗ്യയുടെ അമ്മയായ താര കല്യാണൻ ഈ സന്തോഷ വാർത്ത ആദ്യം പങ്കുവെച്ചത്. പ്രസവത്തിനു മണിക്കൂറുകൾ മുമ്പ് ലേബർ റൂമിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച സൗഭാഗ്യ ഒരു പ്രൊഫെഷണൽ നർത്തകികൂടിയാണ്.
തന്റെ കുഞ്ഞുമായി സൗഭാഗ്യ ആദ്യമായി വീട്ടിൽ എത്തിയപ്പോൾ വലിയ സ്വീകാര്യമാണ് അർജുൻ ഏർപെടുത്തിയിരുന്നത്. അതിനു പുറമെ തന്റെ കുഞ്ഞിനെ കൈയിൽ വെച്ചുകൊണ്ട് ണ്ഡാൻസ് കളിക്കുന്ന അർജുന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം അർജുൻ പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോക്ക് നിരവധി നെഗറ്റീവ് കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്, അതിൽ ഒരു കമന്റിന് അർജുൻ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്, പ്രെഗ്നന്റ് സെര്‍വിക്കല്‍ പൈന്‍ ഉറക്കാത്ത പ്രായത്തില്‍ ഇത്തരം കുഞ്ഞുങ്ങളുമായി കോമാളിത്തരം കാണിക്കരുതെന്നും അത് വിഡ്ഡിത്തമാണെന്നും ചൂണ്ടിക്കാണിച്ച ആരാധകനു മറുപടിയുമായി താരമെത്തി.

“ഇത് എന്റെ കുഞ്ഞ്, എന്റെ പേജ് ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും. താനിത് ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ഒന്നും വേണ്ട. താനിത് കാണാത്ത മട്ടില്‍ സ്ക്രോള്‍ ചെയ്ത് പൊയ്ക്കോളു” എന്നാണ് അര്ജുന് ഇതിന് മറുപടി കൊടുത്തിരിക്കുന്നത്. അർജുൻ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് എത്തിയിരുന്നു. അതുപോലെ തന്നെ സൗഭാഗ്യക്ക് നോർമൽ ഡെലിവറി ആയിരുന്നില്ല, സിസേറിയൻ കഴിഞ്ഞ് 12-ാം ദിവസം ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചുകൊണ്ട് സൗഭാഗ്യവും ഏവരെയും ഞെട്ടിച്ചിരുന്നു.
വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെ ആയിരുന്നു, സിസേറിയൻ പേടിക്കേണ്ട ഒന്നല്ല, അതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കൂ എന്ന് കുറിച്ചുകൊണ്ടാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “സി സെക്ഷന്‍ ശേഷമുള്ള 12-ാം ദിവസം. അമ്മയാകാൻ തയ്യാറെടുക്കുന്നവരെ ഭയപ്പെടുത്തുന്നത് നിർത്തൂ.. സ്ത്രീകളെ നിങ്ങൾ എന്നെ വിശ്വസിക്കൂ.. നിങ്ങൾ സന്തോഷവതികളായിരുന്നാൽ മതി! അതൊന്നും വലിയ കാര്യമല്ല.. ഭാഗ്യവശാൽ മെഡിക്കൽ സയൻസ് വളരെ പുരോഗമിച്ചിരിക്കുന്നു.. സി സെക്ഷനുകളെ കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം മിഥ്യയാണ്.. പ്രതീക്ഷ കൈവിടരുത്.. അത് ആസ്വദിക്കൂ എന്നായിരുന്നു. അതോടൊപ്പം തന്റെ കുഞ്ഞിന്റെ മുഖം കാണിച്ചുകൊണ്ട് കുഞ്ഞ് വാവയെ ഞെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു.
Leave a Reply