നിസ്സാര പ്രശ്‌നത്തിന് അന്ന് അമ്മ സംഘടന സുരേഷ് ഗോപിക്ക് പിഴയിട്ടത് രണ്ട് ലക്ഷം രൂപ ! പക്ഷെ ഇതേ ലംഘനം ഉന്നതർ ചെയ്തപ്പോൾ നടപടിയില്ല ! വെളിപ്പെടുത്തൽ !

മലയാളികളുടെ ഇഷ്ട താരമായ സുരേഷ് ഗോപി നമ്മൾ ഏവർക്കും വളരെ പ്രിയങ്കരനാണ്. അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്, , വാക്കുകൾ കൊണ്ട് കസർത്ത് നടത്താതെ പ്രവർത്തിയിൽ കാണിച്ചു തന്ന പ്രതിഭ. രാഷ്ട്രീയ പരമായി അദ്ദേഹത്തോട് പലർക്കും വിരോധം ഉണ്ടെങ്കിലും ഒരു വക്തി എന്ന നിലയിൽ ഏവരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് സുരേഷ് ഗോപി, അദ്ദേഹം ചെയ്യുന്ന നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ആ മനുഷ്യൻ ആരോടും കൊട്ടി ഘോഷിച്ച് നടക്കാറില്ല, അതുകൊണ്ടു തന്നെ നമ്മൾ അറിയാത്ത എന്നാൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ തുറന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്.

താര സംഘടനയായ അമ്മയിൽ എന്തുകൊണ്ട് സുരേഷ് ഗോപി ഇല്ല എന്ന് ആരെങ്കിലും ചിന്തിച്ചു കാണും, എന്നാൽ അതിനു വ്യക്തമായ കാരണം ഉണ്ടെന്ന് പറയുകയാണ് ആലപ്പി അഷറഫ്. അദ്ദേഹത്തിന്റെ വാക്കുകൾ, നിർഭാഗ്യമെന്നു പറയട്ടെ സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല. ഗൾഫിൽ ഒരു പ്രോഗ്രാമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന ഈ നിസ്സാര കാരണത്താൽ സുരേഷ് ഗോപിയിൽ നിന്നും അമ്മ ഭാരവാഹികൾ രണ്ടു ലക്ഷം രൂപ ഈടാക്കിയിരുന്നു.  എന്നാൽ  ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി.

പക്ഷേ സുരേഷിനോട് കാണിച്ച ഒരു  നടപടിളും ഉന്നതരോട് കാണിച്ചില്ല,  ആരും ഒരു ആക്ഷനും  എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായി ശബ്ദമുയർത്തി സുരേഷ്. തന്നിൽ നിന്നും പിഴയായി ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മ സംഘടനയുമായി സഹകരിക്കാനില്ലെന്ന്‌ സുരേഷ് തീരുമാനിച്ചു. അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു. എന്നാൽ ആടുജീവിതം സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായി ഓടിയെത്തിയത് സുരേഷ് ഗോപിയാണ്. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാടു ചെയ്തത് സുരേഷിന്‍റെ എം പി  പദവിയുടെ പിൻബലത്തിലായിരുന്നു. എന്നും അഷറഫ് പറയുന്നു.

ആദ്യഹത്തോട് എനിക്ക് രാഷ്‌ടീയ പരമായി വിയിജിപ്പ് ഉണ്ടെങ്കിലും ആ മനുഷ്യൻ ചെയ്ത് ഒരുപാട് സൽപ്രവർത്തികൾ ഞാൻ ഇന്നും ഓർക്കുന്നു ബഹുമാനിക്കുന്നു, അദ്ദേഹം ചെയ്‌തെ ആ  നന്മകൾ അത് കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല. എന്‍റെയും രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അങ്ങയെ കൂടുതൽ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്  എന്നും അദ്ദേഹം പറയുന്നു. അട്ടപ്പാടിയിലെയും കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും ആദിവാസി ഊരുകളിൽ ഈ പ്രേംനസീർ ആരാധകൻ നിർമ്മിച്ചു നല്‍കിയത് നിരവധി ടോയ്‍ലറ്റുകളാണ്. എല്ലാം സ്വന്തം അദ്ധ്വാനത്തിന്‍റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം എന്നും അദ്ദേഹം പറയുന്നു. തനറെ സുഹൃത്തായ രതീഷിന്റെ കുടുംബത്തെ സഹായിക്കാൻ അദ്ദേഹം ലക്ഷങ്ങളാണ് ചിലവാക്കിയതെന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *