സിനിമയിലെ വയലന്‍സ് ജനങ്ങളെ സ്വാധീനിക്കും ! ഇതൊക്കെ കുറച്ച് ഉത്തരവാദിത്വത്തോടെ ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം.. ആഷിഖ് അബു

ഇപ്പോഴിതാ സിനിമകളിലെ വയലസ് തീർച്ചയായും ജനങ്ങളെ സ്വാധീനിക്കും എന്ന് തന്നെയാണ് സംവിധായകൻ ആഷിഖ് അബു പറയുന്നത്. ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് അബു തന്റെ നിലപാട് വ്യക്തമാക്കിയത്. വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം ഉള്‍പ്പെടെ സമീപകാലത്ത് കേരളത്തെ നടുക്കിയ കൊലപാതകങ്ങളില്‍ സിനിമയിലെ അമിതമായ വയലന്‍സിനും പങ്കുണ്ടെന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ആഷിഖ് അബുവിന്റെ പ്രതികരണങ്ങളില്‍ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. പ്രധാനമായും ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഡോള്‍ഡ് എന്ന സിനിമയെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയരുന്നത്.

നമ്മൾ എത്രയൊക്കെ ഇല്ലന്ന് പറഞ്ഞാലും സിനിമകളിലെ വയലൻസ് ചെറുപ്പക്കാരിലും അതിലുപരി പ്രേക്ഷകരിൽ വലിയ സ്വാധീനം ഉണ്ടാക്കും. ആഷിക് അബുവിന്റെ വാക്കുകള്‍: ‘സിനിമ വളരെ പവര്‍ഫുളായിട്ടുള്ള മീഡിയം ആണ്. പലതരത്തിലുള്ള സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന് മേലുണ്ട്. ഒരു ഫിലിം മേക്കര്‍ എന്ന നിലയ്ക്ക് സമൂഹത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനോട് പ്രതികരിക്കണം. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് ഇപ്പോള്‍ എന്റെ സിനിമകള്‍ക്ക് നേരെയാണ് അത്തരമൊരു വിമര്‍ശനം വരുന്നതെങ്കില്‍ അതിനെ അഡ്രസ് ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം.

ഇപ്പോൾ എന്റെ ഏറ്റവും പുതിയ സിനിമയായ ‘റൈഫിള്‍ ക്ലബ്ബിന്റെ കാര്യത്തിലോട്ട് വരുകയാണെങ്കില്‍ അതൊരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് ഷൂട്ടിങ് സീനുകള്‍ കാണേണ്ടത് എന്ന നേരത്തെയുള്ള ധാരണയുടെ പുറത്താണ് അതിനെ അങ്ങനെ കൊറിയോഗ്രാഫി ചെയ്തത്. കുറച്ച് ഉത്തരവാദിത്വത്തോടെ ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം’ എന്നും ആഷിഖ് അബു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംവിധായകരായ സിബി മലയാളിൽ കമൽ എന്നിവരും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു, ഇത്തരം സിനിമകൾ നൂറു കോടി ക്ലബ്ബിൽ എത്തുന്നത് ഭയപ്പെടുത്തുന്നു എന്നും ഇവർ അഭിപ്രയപെട്ടു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *