‘കാറ്ററിങ് ജോലി താൻ സിനിമ മേഖലയിൽ കുടിച്ച കണ്ണു നീരിന്റെ അത്രയും കഠിനമല്ല’ !!! കരിപുരണ്ട ജീവിതത്തെ കുറിച്ച് താരം തുറന്ന് പറയുന്നു !!
ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് സിനിമകൾ ഒന്നും വേണ്ടിവരില്ല അത്തരത്തിൽ നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്ന ഒരു നായികയാണ് മമ്മൂട്ടി ഹിറ്റ് ചിത്രത്തിൽ നായികയായ ആതിര. ദാദ സാഹിബ് അടക്കം അഞ്ചോളം സിനിമകൾ ചെയ്തിരുന്നു.. രമ്യ ഗായത്രി എന്നാണ് താരത്തിന്റെ യഥാർഥ പേര്, കരുമാടി കുട്ടൻ, ഭർത്താവ് ഉദ്യോഗം, അണുകുടുംബം, കാക്കി നക്ഷത്രം എന്നിവയാണ് താരം ചെയ്ത മറ്റു സിനിമകൾ.
ആ ചിത്രങ്ങൾ അത്ര വിജയംകരമായിരുന്നില്ല യെങ്കിലും ആതിരയെ മലയാളികൾ ഓർത്തിരിക്കുന്ന നായികയാണ്.. അതി സുന്ദരിയായ ആതിര വിവാഹ ശേഷമാണ് സിനിമ ലോകത്തുനിന്നും വിട്ടുനിന്നത്.. ഇത്രയും ഗ്ലാമർ ലോകത്തുനിന്നും വിട്ടുനിന്ന താരം ഇപ്പോൾ ഭർത്താവുമൊത്ത് കരിപുരണ്ട ജീവിതമാണ് നയിക്കുന്നത്… പാചക വിദഗ്ദനായ വിഷ്ണു നമ്ബൂതിരിയാണ് ആതിരയുടെ ഭർത്താവ്…
അദ്ദേഹവുമൊത്ത് ഒരു കാറ്ററിംഗ് സ്ഥാപനം നടത്തുകയാണ് താരമിപ്പോൾ, ഇപ്പോൾ സിനിമകളോ പാചകമോ എന്ന ചോദ്യം ചോദിച്ചാൽ ആതിരയുടെ മറുപടി പാചകം എന്നായിരിക്കും.. കാരണം ഇന്ന് ആതിര അത്രത്തോളം ആ മേഖല ഇഷ്ടപെട്ടുകഴിഞ്ഞു, ഈ തൊഴിൽ ചെയുന്നതിനു തനിക്ക് യാതൊരു നാണക്കേടും ഇല്ലന്നും, താൻ വളരെ സന്തോഷത്തോടെയും ആത്മാർഥതയോടെയും ആണ് ഈ തൊഴിൽ ചെയ്യുന്നതുമെന്നാണ് താരം പറയുന്നത്…
500 പേർക്ക് സദ്യയൊരുക്കാൻ താനും ഭർത്താവും മാത്രം മതിയെന്നാണ് ആതിര പറയുന്നത്, ‘മറ്റ് ജോലികള്‍ പോലെയല്ല പാചകം. നമ്മുടെ ജോലിയുടെ ഫലം വളരെ പെട്ടന്ന് തന്നെ പാചകത്തില്‍ അറിയാന്‍ പറ്റും. കാരണം നമ്മൾ ചെയ്തു നൽകുന്ന ആഹാരം നല്ലതാണോ അല്ലയോ എന്ന് ഉടൻ തന്നെ അറിയാൻ സാധിക്കും, ഏവർക്കും നല്ല മികച്ച ആഹാരം ഉണ്ടാക്കി നൽകാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു…. എങ്കില്‍ മാത്രമേ അവര്‍ നാളെയും നമ്മളെ വിളിക്കു എന്നും താരം പറയുന്നു….
താൻ അഭിനയിച്ച സിന്സിനിമകൾ ടീവിയിൽ കാണുമ്പോൾ തന്റെ മക്കൾ തുള്ളിച്ചാടാറൊന്നും ഇല്ല. കാരണം അവര്‍ക്ക് ആതിര എന്ന നടിയെ അറിയില്ല. ആതിര എന്ന അവരുടെ അമ്മയെ മാത്രമേ അറിയൂ. ഓർഡർ കിട്ടിയ ഭക്ഷണ സാധനവുമായി ചില വീടുകളിൽ പോകുമ്പോൾ അവർക്കൊക്കെ എന്നെ കാണുമ്പോൾ വലിയ ആകാംഷ തോന്നാറുണ്ട്, അവർ ഉടനെ എന്റെ അടുത്തുനിന്ന് സെൽഫിയൊക്കെ എടുക്കും എന്നും താരം പറയുന്നു….. പക്ഷെ അപ്പോൾ ഞാൻ ചോദിക്കും കരിയും പുകയും പിടിച്ച് അടുക്കളയിലെ ജോലി ചെയ്താണ് ഞാൻ വന്നിരിക്കുന്നത്. ബ്യൂട്ടിപാർലറിൽ പോയി എന്നും ഫേഷ്യൽ ചെയ്യാൻ എനിക്ക് കഴിയില്ല എന്നെക്കാൾ സുന്ദരിമാർ അല്ലേ നിങ്ങളെല്ലാവരും പിന്നെ എന്തിനാണ് എനിക്കൊപ്പം ഫോട്ടോ എടുക്കുന്നത് എന്ന്….
അദ്ധ്വാനിച്ച് ജീവിക്കുന്നതിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്, നല്ല രീതിയാണ് ജീവിക്കുന്നത് എന്ന് നാലാൾ അറിയണം എന്നുണ്ടായിരുന്നു അതിനു കഴിഞ്ഞു, എന്നാൽ സിനിമയിൽ നിന്നും കുടിച്ചത് കണ്ണീർ മാത്രമാണ്.. സിനിമയിൽ എത്ര റീടേക്കുകൾ വേണമെങ്കിലും എടുക്കാം എന്നാൽ പാചകത്തിൽ അത് പറ്റില്ല, ഒരിക്കൽ തെറ്റിയാൽ പിന്നെയെല്ലാം കഴിഞ്ഞു എന്നും ആതിര എന്ന രമ്യ ഗായത്രി പറയുന്നു…..
Leave a Reply