
ഏഴ് വമ്പൻ സിനിമകൾക്ക് ഒപ്പം ഇറങ്ങിയ എന്റെ ആ കുഞ്ഞ് മോഹൻലാൽ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയതിന് പിന്നിൽ എന്റെ എ വാശി ! മണിയൻ പിള്ള
ഒരു നടൻ എന്നതിനപ്പുറം ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ഒരു നിർമ്മാതാവ് കൂടിയാണ് മണിയൻ പിള്ള രാജു. മോഹൻലാൽ മണിയൻപിള്ള കൂട്ടുകെട്ടിൽ വിജയ ചിത്രങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ നിർമ്മാണത്തിൽ മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ക്ലാസ്സിക്ക് ചിത്രമായ ഏയ് ഓട്ടോ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു.
വേണുനാഗവല്ലി സംവിധാനം ചെയ്ത് മോഹൻലാൽ രേഖ ജോഡികൾ തകർത്ത് അഭിനയിച്ച ഏയ് ഓട്ടോ മോഹൻലാലിൻറെ കരിയറിലെ ഒരു പൊൻ തൂവൽ തന്നെ ആയിരുന്നു. 1990 ലെ ഏറ്റവും വലിയ വിജയമായിരുന്നു ഏയ് ഓട്ടോ. ഒരുപാട് വമ്പൻ സിനിമകളുടെ കൂടെയാണ് അന്ന് ഈ സിനിമ റീലിസ് ചെയ്തത്. എന്നാൽ അതിനെയെല്ലാം പിൻതള്ളി ആ വർഷത്തെ ഏറ്റവും വലിയ വിജയമായി ഏയ് ഓട്ടോ മാറിയെന്നും അദ്ദേഹം പറയുന്നു.
അന്ന് ആ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ഡിസ്ട്രിബൂട്ടാറായ പി കെ ആർ പിള്ള എന്നോട് പറഞ്ഞു, രാജു നമുക്ക് ഈ സിനിമ ഇപ്പോൾ റിലീസ് ചെയ്യേണ്ട, കാരണം ഒരുപിടി വമ്പൻ സിനിമകൾ റിലീസിന് ഉണ്ട്, പ്രിയന്റെ അക്കരെ അക്കരെ, ജോഷി സാറിന്റെ നമ്പർ 20 മദ്രാസ് മെയിൽ, കടത്തനാടൻ അമ്പാടി അങ്ങനെ ഒരു ഏഴ് സിനിമകൾ റിലീസിന് യെത്തുന്നുണ്ട്, അപ്പോൾ ഞാൻ പറഞ്ഞു, ആ ഏഴ് പടത്തിൽ ആറെണ്ണത്തിലും ഞാനും അഭിനയിച്ചിട്ടുണ്ട്, അതിനെ പേടിച്ച് നമ്മുടെ ഈ കോച്ച് സിനിമ റീലിസ് ചെയ്യാൻ പേടിക്കുന്ന എന്തിനാ, ഈ പടങ്ങളുടെ എല്ലാം ഒപ്പം തന്നെ എന്റെ ഈ സിനിമയും റീലിസ് ചെയ്യണം, അത് എന്റെ ഒരു വാശി ആണെന്ന് ഞാൻ പറഞ്ഞു, എന്റെ ആ വാശിക്ക് മുന്നിൽ അന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അന്ന് ആ സിനിമകളെ എല്ലാം പിന്തള്ളി, ആ വർഷത്തെ തന്നെ ഏറ്റവും വലിയ ഹിറ്റായി ഏയ് ഓട്ടോ മാറി. അന്ന് ഞാനും പ്രിയനും മോഹന്‍ലാലും തമ്മില്‍ ഒരു സിനിമ ഞങളുടെ മോഹമായിരുന്നു. പക്ഷെ പ്രിയദര്ശന് തിരക്കിലായപ്പോള്‍ മോഹന്‍ലാല്‍ എന്നെ വിളിച്ചു പറഞ്ഞു. ‘നമുക്ക് വേണുനാഗവള്ളി ചേട്ടന് ഒരു പടം കൊടുക്കണമെന്ന്’. സബ്ജക്റ്റ് എനിക്കും കൂടി ഇഷ്ടപ്പെട്ടതാകണം എന്നൊരു നിര്‍ബന്ധമേയുണ്ടായിരുന്നുള്ളൂ, അങ്ങനെ ഞങ്ങൾ ചർച്ച ചെയ്ത് കൂട്ടായി ചെയ്ത ഒരു സിനിമ കൂടിയായിരുന്നു ഏയ് ഓട്ടോ എന്നും മണിയൻപിള്ള രാജു പറയുന്നു.
Leave a Reply