“അവന്റെ ഭാവി നശിപ്പിക്കാൻ നോക്കരുത്” ! “അബി എന്റെ ഏറ്റവും നല്ല സുഹൃത്താണ്, ഷെയിൻ എന്റെ സുഹൃത്തിന്റെ മകനാണ് ! ബാബുരാജ് !

ഷെയിൻ നിഗം നടൻ അഭിയുടെ മകൻ എന്നതിനപ്പുറം ഇന്ന് സിനിമ രംഗത്ത് ഏറെ ആരാധകരുള്ള ഒരു മുൻ നിര താരം കൂടിയാണ്, ഷെയിൻ നായകനായി എത്തിയ ആർ ഡി എക്സ് വലിയ വിജയമായത് നടന്റെ കരിയറിൽ ഏറെ ഗുണം ചെയ്തു. എന്നാൽ അതിനൊപ്പം വിവാദങ്ങളും ഷെയിനെ വിടാതെ പിന്തുടരുകയാണ്. നടൻ ഉണ്ണിമുകുന്ദനെ കുറിച്ച് ഒരു അഭിമുഖത്തിൽ ഷെയിൻ പറഞ്ഞ വാക്കുകൾ വലിയ വിവാദമായി തുടരുകയാണ്.

തന്റെ ഏറ്റവും പുതിയ സിനിമ ‘ലിറ്റിൽ ഹേർട്ട്’ എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് ഷെയിനും സഹ താരങ്ങളായ ബാബുരാജൂം, നടി മഹിമയും, ഇപ്പോഴിതാ അത്തരത്തിൽ നടൻ ബാബുരാജിന്റെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഷെയിൻറെ വെയിൽ എന്ന സിനിമയുടെ നിർമ്മാതാവുമായ നടന് പ്രശ്നങ്ങൾ ഉണ്ടാകുകയും അതിനെ തുടർന്ന് നിർമ്മാതാക്കളുടെ സംഘാനയുമായുണ്ടായ പ്രശ്നങ്ങൾക്കൊടുവിൽ താരസംഘടന ആയ അമ്മ പോലും ഒരുഘട്ടത്തിൽ ഷെയിനിനെ എതിർക്കുന്ന ഒരു അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ ഇതിൽ നിന്നും അമ്മ എന്ന സംഘടന ഷെയിനൊപ്പം നിൽക്കാൻ തീരുമാനിച്ചതിനു പിന്നിൽ നടൻ ബാബുരാജ് ആയിരുന്നു എന്നത് വലിയ വാർത്തയായി മായിരുന്നു.

ഇപ്പോഴിതാ അതിനെ കുറിച്ച് ബാബുരാജ് പറയുന്നത് ഇങ്ങനെ, “അവന്റെ ഭാവി നശിപ്പിക്കാൻ നോക്കരുത്” എന്ന ബാബുരാജിന്റെ സ്റ്റേറ്റ്മെന്റ് ആയിരുന്നു അതിനു കാരണം. ഷെയിനിനൊപ്പം ബാബുരാജ് അഭിനയിക്കുന്ന ലിറ്റിൽ ഹേർട്ട്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ആയിരുന്നു ബാബുരാജ് ഇതേക്കുറിച്ച് പറഞ്ഞത്. “അബി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഷെയിൻ എന്റെ സുഹൃത്തിന്റെ മകനാണ്. ഈ ചെറുപ്പത്തിലേ അവൻ ഒരു സൂപ്പർസ്റ്റാർ ആയിപ്പോയത് അവന്റെ കുഴപ്പമൊന്നുമല്ല.

ഇവന്റെ ഈ പ്രായത്തിൽ ഞാൻ അന്ന് ജയിലിൽ ആയിരുന്നു. അങ്ങിനെ ഒരു അവസ്ഥ വരുമ്പോൾ അവനെ സപ്പോർട്ട് ചെയ്യണ്ട ഒരു സാഹചര്യം ഉണ്ടാവുമ്പോൾ ആണ് അവനെ നമ്മൾ നമ്മളിലേക്ക് അടുപ്പിക്കേണ്ടത്. ലാലേട്ടൻ ഒക്കെ ഉള്ള സദസ്സിൽ ആയിരുന്നു ഞാൻ അത് പറഞ്ഞത്. അങ്ങിനെയാണ് ആ ചുമതല ബാബുവിന്റെ കയ്യിലേക്ക് എത്തിയത്. അതുകൊണ്ട് ഇന്ന് എനിക്ക് ഇവിടെ എന്റെ മകനായി അഭിനയിക്കാൻ ഇവനെ കിട്ടിയത് എന്നും ബാബുരാജ് പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *