
ഇവിടെ സുരേഷ് ഗോപിയുടെ രാഷ്ട്രീയമാണ് ചിലർക്ക് പ്രശ്നം ! കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും ! സുരേഷ് ഗൊപിയെ പിന്തുണച്ച് താരങ്ങൾ !
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇപ്പോൾ സുരേഹസ് ഗോപി ഒരു വലിയ ചർച്ചാ വിഷയമാകുകയാണ്, സിനിമ രാഷ്ട്രീയ രംഗത്തുള്ളവർ പലരും സുരേഷ് ഗോപിയെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നുണ്ട്. നടൻ ഹരീഷ് പേരടി സുരേഷ് ഗോപിയെ വിമർശിച്ച് രംഗത്ത് വന്നപ്പോൾ, ഭാഗ്യലക്ഷ്മി, നടൻ ബാബു രാജ്, അഭിനേത്രിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം എന്നിങ്ങനെ നിരവധി പേര് അദ്ദേഹത്തെ അനുകൂലിക്കും രംഗത്ത് വന്നു.
അതിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ നടൻ ബാബുരാജ് കമന്റ് ചെയ്തത് ഇങ്ങനെയാണ്, കഷ്ടം എന്തൊരു അവസ്ഥ, വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല, കണ്ടിട്ടില്ല….. ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത്, സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കു.. എന്നും ബാബുരാജ് കുറിച്ചു.

അതുപോലെ അഭിനേത്രിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം കുറിച്ചത് ഇങ്ങനെ, സങ്കടകരം. കഷ്ടം. മനസ്സില്‍ പുഴുവരിച്ച് വൃണം പൊട്ടിയൊലിക്കുന്നവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും. ദുഃഖം തോന്നുന്നു. ഈ മനുഷ്യന് എന്താണെന്ന് നിങ്ങള്‍ക്കും അറിയാം. മീഡിയ വണ്‍ ചാനല്‍ പത്ര പ്രവര്‍ത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാല്‍ ആഭാസമാണെങ്കില്‍, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തില്‍ അച്ഛന് മകളെ സ്നേഹത്തോടെ സ്പര്‍ശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍ എന്നാണ്.
അതുപോലെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കുറിച്ചത് ഇങ്ങനെ, ഞങ്ങള്‍ക്കൊക്കെ അറിയാം സുരേഷ് ഗോപി ഒരിക്കലും മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ല. സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. ആ കുട്ടി ഒരുപക്ഷെ അപ്പോൾ തന്നെ രൂക്ഷമായി പ്രതികരിച്ചിരുന്നുവെങ്കില്‍ തെറ്റായി പോയി, ക്ഷമ ചോദിക്കുന്നുവെന്ന് അവിടെ വെച്ച് തന്നെ സുരേഷ് ഗോപിക്ക് പറയാനൊരു അവസരം ഉണ്ടായേനെ എന്നാണ് ഭാഗ്യക്ഷ്മി പറഞ്ഞത്.
അതേസമയം ഹരീഷ് പേരടി കുറിച്ചത് ഇങ്ങനെ, സുരേഷ് ഗോപി ചേട്ടാ… അറിയാതെയാണെങ്കില്‍.. ഒരു തവണ തൊട്ടപ്പോള്‍ ആ പെണ്‍കുട്ടിയുടെ ഇഷ്ടകേട് അവള് പരസ്യമായി പ്രകടിപ്പിച്ചു, വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാള്‍ക്ക് ചേര്‍ന്നതായില്ല, അപ്പോളും ആ പെണ്‍കുട്ടി കൈ തട്ടിമാറ്റി, മകളെ പോലെയാണെങ്കില്‍… മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രീയമായി ശരിയാണ്, ആ ശരി താങ്കള്‍ ചെയ്യുമെന്ന പ്രതീക്ഷയോടെ, എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Leave a Reply