
ആശുപത്രിയിൽ കയറി ബാലയെ കണ്ട ശേഷം കരഞ്ഞുകൊണ്ടാണ് ഉണ്ണി ഇറങ്ങി വന്നത് ! ബാലയുടെയും കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു ! ബാദുഷ !
മലയാളികൾ ഏറെ സ്നേഹിക്കുന്ന ഒരു നടനാണ് ബാല. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില മോശവുമായതിനെ തുടർന്ന് നടനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ സംബന്ധമായ അസുഖമായിരുന്നു ബാലക്ക്. അദ്ദേഹത്തെ ആശുപത്രിയിൽ കയറി കാണാൻ കുടുംബവും സുഹൃത്തുക്കളും എല്ലാവരും എത്തിയിരുന്നു. മുൻ ഭാര്യ അമൃതയും മകൾ പപ്പുവും അദ്ദേഹത്തെ കണ്ടിരുന്നു. ഇപ്പോഴിതാ ബാലയുടെ ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് പറയുകയാണ് നിർമ്മാതാവ് ബാദുഷ. ബിഹൈൻവുഡ്സ്ന് നൽകിയ അബ് അഭിമുഖത്തിലാണ് ബാദുഷ സംസാരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞപ്പോഴാണ് ഞാൻ ബാലയുടെ കാര്യം അരിഞ്ഞത്, അറിഞ്ഞ ഉടനെ തന്നെ ബാലയുടെ മാനേജർ രാജേഷിനെ വിളിച്ചു. അങ്ങനെ അദ്ദേഹം ആശുപത്രിയിൽ ആണെന്ന കാര്യം വ്യക്തമായി. ശേഷം ഞാൻ ബാലയെ കാണാൻ അമൃതയിലേക്ക് തിരിച്ചു, പോകുന്ന പോക്കിൽ ഉണ്ണിയെ വിളിച്ചപ്പോൾ ഉണ്ണിയും പറഞ്ഞു താനും വരുന്നെന്ന്. ആശുപത്രിയിൽ ചെന്ന് ആദ്യം ഞങ്ങൾ ഡോക്ടറെയാണ് കണ്ടത്. അദ്ദേഹം ബാലയുടെ അസുഖത്തെ കുറിച്ച് ഞങ്ങളോട് വിവരിച്ചു. കുറച്ച് പ്രോബ്ലംസുണ്ട്. പക്ഷെ പേടിക്കേണ്ട കാര്യമില്ല, ബാലയ്ക്ക് മെഡിസിൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട് എന്നും ഡോക്ടർ പറഞ്ഞു.

ശേഷം ഞങ്ങൾ ബാലയെ കയറി കണ്ടു, ആദ്യം ഉണ്ണിയാണ് കയറിയത്. അവർ കുറെ നേരം അകത്ത് സംസാരിച്ചു, തിരിച്ചിറങ്ങിയപ്പോൾ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞ്, അദ്ദേഹം കറഞ്ഞുകൊണ്ടാണ് വന്നത്, ശേഷം ഞാൻ അകത്ത് കയറിയപ്പോൾ ബാലയുടെയും കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. അവർ എന്താണ് അകത്ത് സംസാരിച്ചത് എന്നതിൽ വ്യക്തതയില്ല. ബാല തന്റെ മകളെ കാണണമെന്ന ആഗ്രഹം പറഞ്ഞു, ഉടൻ തന്നെ അതിനുള്ള ഏർപ്പാട് ഉണ്ടാക്കി, ശേഷം ഇത് പുറത്ത് വലിയ വാർത്ത ആയോ എന്ന ടെൻഷനും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കുഴപ്പമൊന്നുമില്ല, വളരെ നോര്മലായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്. പിന്നെ ബാലയുടെ ബ്രദറും ചെന്നൈയിൽ നിന്നും വന്നിട്ടുണ്ട്. ഒരു ലിവർ ട്രാൻസ്പ്ലാന്റേഷനായിരിക്കും ഇതിന് ഏറ്റവും പ്രധാനമായിട്ടും ചെയ്യേണ്ടത്.
ആ കാര്യങ്ങൾ എല്ലാം അദ്ദേഹത്തിന്റെ സഹോദരൻ നോക്കുന്നുണ്ട്. ബാലയെ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതായി ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. മോളെ കണ്ടപ്പോൾ ബാലയ്ക്ക് വല്ലാത്ത സന്തോഷമായി. കുറേനേരം മോളുമായി ബാല സംസാരിച്ചു. അമൃതയും ഒപ്പമുണ്ടായിരുന്നു. പിന്നെ മകൾ പുറത്തിറങ്ങി, കുറച്ച് നേരം കഴിഞ്ഞപ്പോൾ വീണ്ടും കാണണമെന്ന് ബാല ആവശ്യപ്പെട്ടപ്പോൾ മോളെ വീണ്ടും അകത്ത് കയറ്റി. അമൃത പറഞ്ഞ് മകൾക്ക് ബാല കുറെ ഉമ്മയൊക്കെ കൊടുത്തു സംസാരിച്ചു എന്നാണ്.. ആ കുട്ടിയാണ് അദ്ദേഹത്തിന് എല്ലാം.. ഇൻഫക്ഷൻ വരാൻ പാടില്ല എന്നതുകൊണ്ട് ഇപ്പോൾ വിസിറ്റേഴ്സിനെ അനുവദിക്കുന്നില്ല.’ ‘നിയന്ത്രിച്ചിട്ടുണ്ട്. ലിക്വിഡ് ഫുഡൊക്കെ കൊടുക്കുന്നുണ്ടെന്നാണ് തോന്നുന്നത് എന്നും ബാദുഷ പറയുന്നു.
Leave a Reply