
‘ഇത്തവണ തൃശൂർ സുരേഷ് ഗോപി പിടിക്കാനാണ് സാധ്യത’ ! അദ്ദേഹം ജയിച്ചാൽ ആ നാടിന് വേണ്ടി ചെയ്യാൻ കഴിയുന്നതിന്റെ അങ്ങേയറ്റം വരെ ചെയ്തിരിക്കും ! ബൈജു പറയുന്നു !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനും വ്യക്തിയുമാണ് സുരേഷ് ഗോപി,രാഷ്ട്രീയപരമായി വിമർശനങ്ങൾ നേരിടാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല, തന്നെ തേടി സഹായം അഭ്യർത്ഥിച്ച് വരുന്ന ആരെയും അദ്ദേഹം വെറും കയ്യോടെ മടക്കി അയക്കാറില്ല, ആ വിഷ്വസം ഇന്ന് ഓരോ മലയാളിക്കുമുണ്ട്. ഇപ്പോഴിതാ വരുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് നടൻ ബൈജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. ബൈജുവിന്റെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയാണ്. സുരേഷ് ഗോപി, മുകേഷ്, ഗണേഷ് ഇവരെ മൂന്നുപേരെയും കുറിച്ചായിരുന്നു ബൈജു പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ..
ഞാൻ ആരുടേയും പാർട്ടി നോക്കുന്നില്ല,വ്യക്തികളെ കുറിച്ചാണ് ഞാൻ പറയുന്നത്. സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ആളാണ്. അദ്ദേഹം ഒരു എംപിയായിരുന്നു സമയത്ത് എം പി ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാം അങ്ങേര് ചെയ്തിട്ടുണ്ട്. സ്വന്തം കൈയിൽ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’ സുരേഷ് ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ. നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട് അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാലും. പിന്നെ ബാക്കി എല്ലാം തൃശൂർ കാരുടെ കൈലാണ്, അവർ തീരുമാനിക്കട്ടെ എന്നും ബൈജു പറയുന്നു…

പക്ഷെ അദ്ദേഹം ജയിച്ചാൽ മറ്റാരാവിടെ ചെയ്യുന്നതിലും മികച്ചതായി ആ മനുഷ്യൻ ആ നാടിന് വേണ്ടി ചെയ്യും എന്നതിൽ ഉറപ്പാണ്. ഇത്തവണയും നിങ്ങൾ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്ന് ഞാൻ സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ മറുപടി, ഇത് അവസാനത്തെ മത്സരമായിരിക്കണമെനന്നായിരിക്കും. എന്നാണ്. ഇനി ഞാൻ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ മുകേഷ് ഞങ്ങൾ തമ്മിൽ വളരെ അടുപ്പമാണ്. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെന്ന് തോന്നിയിരുന്നു. ഇനി മത്സരിച്ചാൽ ജയിക്കാൻ ചാൻസ് കുറവാണ് എന്നും ബൈജു പറയുന്നു. പിന്നെ ഗണേഷ് അയാൾ നല്ലൊരു രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയുന്ന രാഷ്ട്രീയ പ്രവർത്തകനാണ് ഗണേഷ് എന്നും ബൈജു പറയുന്നു.
Leave a Reply