
‘അമ്മയോടൊപ്പം’ ! “ചുവന്ന പൊട്ടും നിറഞ്ഞ ചിരിയും ഇന്നും അതുപോലെ”! പൊന്നമ്മയമ്മ ഇവിടെയുണ്ട് ! ബൈജുവും ജഗദീഷും പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുന്നു !
മലയാള സിനിമ ലോകത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു താരമാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങളിൽ ഏറെ തിളങ്ങിയിട്ടുള്ള പൊന്നമ്മ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. ചുവന്ന വലിയ പൊട്ടും നെറ്റിയിൽ ചന്ദനക്കുറിയും നിറഞ്ഞ ചിരിയുമായി എപ്പോഴും കാണാറുള്ള മലയാള സിനിമയുടെ സ്വന്തം അമ്മ. കുറച്ച് അധികം നാളുകളായി കവിയൂർ പൊന്നമ്മയുടെ വിവരങ്ങൾ ഒന്നും ആരാധകർക്ക് ലഭ്യമായിരുന്നില്ല.
അടുത്തിടെ സംവിധായകൻ ഷാജി കൈലാസും ഭാര്യ ആനിയും പൊന്നമ്മയെ കാണാൻ പോയ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടൻ ജഗദീഷും ബൈജുവും പൊന്നമ്മയെ കാണാൻ എത്തിയ ചിത്രമാണ് താരങ്ങൾ പങ്കുവെച്ചിരുന്നത്. നടൻ ബൈജു സന്തോഷ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നടൻ ജഗദീഷും ബൈജുവും പൊന്നമ്മയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് ബൈജു പങ്കുവച്ചിരിക്കുന്നത്. ‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’ എന്ന ക്യാപ്ഷ്യനോടെ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുകയാണ്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രം വൈറൽ ആവുകയും ചെയ്തു.

നിരവധി പേരാണ് ഇങ്ങനെ മൂന്നുപേരെയും ഒരുമിച്ച് കണ്ടതിലുള്ള സന്തോഷം പങ്കുവെച്ചത്. എത്രയോ സിനിമകളിൽ അമ്മയും മക്കളുമായി ജീവിച്ച് കാണിച്ചർ, ഒരിക്കലും മറക്കാൻ കഴിയില്ല, യഥാർത്ഥ അമ്മയും മക്കളും.. എന്നിങ്ങനെ പോകുന്നു കമന്റുകൾ. ആറ് പതിറ്റാണ്ട് കാലത്തോളം സിനിമാലോകത്ത് നിറഞ്ഞുനിന്നിരുന്ന കവിയൂർ പൊന്നമ്മ വാർധക്യസഹജമായ അവശതകൾ മൂലം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും പൊന്നമ്മ അമ്മയുടെ മുഖത്തെ ചുവന്ന പൊട്ടും നിറഞ്ഞ ചിരിയും അതേപോലെ തന്നെയുണ്ട്.
നേരത്തെ ഒറ്റക്കുള്ള ജീവിതം ആരുടേയും സഹായമില്ലാതെ തനിച്ചായി എന്നൊക്കെയുള്ള വ്യാജ വർത്തകർ ഉണ്ടായെങ്കിലും സത്യം അതായിരുന്നില്ല. വടക്കന്‍ പറവൂറിലെ കരമാനൂരിലെ വീട്ടില്‍ ഇളയ സഹോദരനും കുടുംബത്തിനും ഒപ്പമാണ് കവിയൂർ പൊന്നമ്മയുടെ താമസം. ഒരു മകളാണ് കവിയൂർ പൊന്നമ്മയ്ക്കുള്ളത്. ആ മകൾ ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡാണ്. പൊന്നമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചു പോയിരുന്നു. 78 വയസ്സാണ് താരത്തിനിപ്പോൾ. നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് മോഹൻലാലിന്റെ അമ്മ വേഷത്തിലാണ്. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ‘അമ്മ മകൻ കോമ്പോയും ഇവരുടേത് തന്നെയായിരുന്നു.
Leave a Reply