ആകുട്ടി എന്നിട്ടും ഒരുപാട് അനുഭവിച്ചു ! ദൈവം പരീക്ഷിച്ചത് ആവാം ! പക്ഷെ ഇന്നവൾ ഒരു നക്ഷത്രമാണ് ! ബൈജുവിന്റെ വാക്കുകളൂം ഒപ്പം ആരധകരുടെ കമന്റുകളും !
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഇന്ന് ഒരു നടി എന്നതിലുപരി അവർ ഒരു അവരിലെ സ്ത്രീയെ ബഹുമാനിക്കുന്ന ആരാധിക്കുന്ന ഒരുപാട് പേരുണ്ട്. ഒരുപാട് പേർക്ക് ആവേശവും ആത്മ വിശ്വാസവുമാണ് ഇന്ന് മഞ്ജു വാര്യർ. താര ജാഡ എന്താണെന്ന് പോലും അറിയാത്ത മഞ്ജുവിനെ പ്രായ വ്യത്യസമില്ലാതെ ഏവരും മഞ്ജു ചേച്ചി എന്ന് സ്നേഹത്തോടെ വിളിക്കുന്നത്. മഞ്ജുവിന്റെ ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ വേഗമാണ് വൈറലായി മാറുന്നത്.
കഴിഞ്ഞ ദിവസം മഞ്ജുവിനെ കുറിച്ച് നടൻ ബൈജു ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. ബൈജു പറഞ്ഞ കാര്യങ്ങൾ നിമിഷനേരം കൊണ്ടാണ് മഞ്ജുവിന്റെ ആരധകരും ഫാൻസ് പേജുകളും, ഗ്രൂപ്പുകളും വൈറലാക്കി മാറ്റിയത്, ബൈജു മഞ്ജുവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, മഞ്ജു വാര്യരെക്കുറിച്ച് എന്താണ് പറയാൻ ഉള്ളതെന്ന് ചോദിക്കുമ്പോഴാണ് ബൈജു ഇങ്ങനെ പറയുന്നത്. മഞ്ജുവിനെ കുറിച്ച് പറയുമ്പോൾ മറ്റു നായികമാരെ കുറച്ചു പറയുന്നതൊന്നും അല്ല പറയാനുള്ളത്. മറ്റൊരു നായികമാർക്കും ഇല്ലാത്ത ആരാധകർ മഞ്ജുവിനുണ്ട്. അതൊരു വസ്തുതതയാണ്. ഞാൻ കരുതി മഞ്ജു ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടാകും എന്ന്. പക്ഷെ ഇല്ല വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്.
വിവാഹത്തിന് മുമ്പ് അവർ ഏകദേശം ഒരു പതിനഞ്ചോ പതിനാറോ ചിത്രങ്ങലാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. എന്നാൽ അത്രയും സിനിമകൾ എന്ന് പറയുന്നത് അത് ഒരു ഒന്ന് ഒന്നര സിനിമകൾ ആയിരുന്നു. ആ സിനിമകളിലെല്ലാം നായകന് പ്രാധാന്യം ഉള്ളതോടൊപ്പം തന്നെ മഞ്ജുവിനും പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെനയാണ് ഞങ്ങളുടെ എല്ലാം മനസ്സിൽ നിന്നും ഇന്നും മായാതെ മഞ്ജു നിൽക്കുന്നത്.
അന്നും ഇന്നും മലയാള സിനിമയിൽ മഞ്ജുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിന് ഇപ്പോഴും യാതൊരു മാറ്റവും ഇല്ല. ഇനിയിപ്പോൾ മഞ്ജു അഭിനയിച്ച സിനിമ മോശം ആയാലും ശരി മഞ്ജുവിന്റെ പേര് പോകുന്നില്ല. വ്യക്തി ജീവിതത്തിലും ഞാനും എന്റെ കുടുംബവുമായി വളരെ അധികം ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുകൾ ആണ് ഞാനും മഞ്ജുവും. മഞ്ജു വളരെ ഫ്രീ ആയി ഇടപഴകുന്ന ആളാണ്. എന്റെ നല്ലൊരു സുഹൃത്തുകൂടിയാണ് മഞ്ജു.
ഇടക്കൊക്കെ ഞാൻ മഞ്ജുവിനെ വിളിക്കാറുണ്ട്, എനിക്ക് അങ്ങനെ ഒരു നായികമാരും ആയിട്ട് ഒരു അടുപ്പവും ഇല്ലാത്ത ആളാണ്, പക്ഷെ മഞ്ജു അങ്ങനെയല്ല, എന്റെ വീട്ടുകാരുമായി മഞ്ജു സംസാരിക്കാറുണ്ട്, ഞങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെപോലെയാണ് മഞ്ജുവിനെ തോന്നാറുള്ളത്, ഒരിക്കൽ നമ്മൾ മഞ്ജുവിനെ പരിചപ്പെട്ടാൽ ഒരിക്കലും നമ്മൾ മഞ്ജുവിനെ മറക്കില്ല. അതാണ് മഞ്ജുവിന്റെ പെരുമാറ്റം എന്ന് പറയുന്നത്. ബൈജു സ്നേഹത്തോടെ പറയുന്നു. ഒപ്പം താൻ സിനിമകൾ തെരെഞ്ഞെടുക്കുന്നതിനെക്കുറിച്ചും ബൈജു പറഞ്ഞു. താൻ ഒരിക്കലും സിനിമയിൽ നിന്നും മാറി നിന്നിട്ടില്ല. ഞാൻ വിളിച്ചാൽ വരില്ല എന്നൊരു തെറ്റിദ്ധാരണ ചിലർക്ക് ഉണ്ടെന്നും ബൈജു പറയുന്നു. ഇവർ ഒരുമിച്ച് കരിങ്കുന്നം സിക്സ് എസ് എന്ന ചിത്രം ചെയ്തിരുന്നു.
ബൈജുവിന്റെ ഇ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ ആ പാവം കുട്ടി ഒരുപാട് അനുഭവിച്ചു, ദൈവം പരീക്ഷിച്ചത് ആവാം …ഇന്ന് അവർക്ക് ഒരു നക്ഷത്രം പോലെ അല്ല സൂര്യനെപ്പോലെ തിളങ്ങാൻ അവസരം ലഭിച്ചതും ദൈവത്തിൻ്റെ ലീലതന്നെ…മലയാള ത്തിൽ തലക്കനവും. അഹങ്കാരവും ഇല്ലാത്ത ഒരേയൊരു നടി ഞങ്ങളുടെ മഞ്ചു ചേച്ചിയാണ്. എന്നുള്ള കമന്റുകളാണ്.
Leave a Reply