
അവരെ അദ്ദേഹം ഒരുപാട് വിശ്വസിച്ചു ! പക്ഷെ തിരിച്ചു കിട്ടിയത് ചതിയാണ് ! ആദ്യമായി ബാലയുടെ ഭാര്യ എലിസബത്ത് പ്രതികരിക്കുന്നു ! വാക്കുകൾ ശ്രദ്ധ നേടുന്നു !
ബാല ഒരു അന്യ ഭാഷാ നായകൻ ആയിരുന്നു എങ്കിലും അദ്ദേഹം വളരെ പെട്ടെന്നാണ് മലയാളി മനസ്സിൽ ഇടം നേടിയത്. ശേഷം ആദ്യ വിവാഹത്തിന് ശേഷം കേരളവുമായി കൂടുതൽ അടുത്ത ബന്ധമാകുക ആയിരുന്നു. വളരെ ആഘോഷിച്ച ഒരു താര വിവാഹമായിരുന്നു ബാലയുടേതും അമൃതയുടേതും. പക്ഷെ പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം നമ്മൾ മലയാളികൾ സാക്ഷിയാണ്. പരസ്പരം ചെളിവാരി എറിയാൻ നിൽക്കാതെ വളരെ മാന്യമായ രീതിയിൽ വേർപിരിഞ്ഞ ഇരുവരും പിന്നീട് അവരുടേതായ ലോകത്ത് തിരക്കുകളിൽ ആകുക ആയിരുന്നു. ഇവരുടെ മകൾ ഏക മകൾ അവന്തിക അമ്മ അമൃതക്ക് ഓപ്പമാണ് വളരുന്നത്.
അതിനു ശേഷം ബാല വീണ്ടും ഒരു മലയാളിയെ വിവാഹം കഴിക്കുക ആയിരുന്നു. ഡോ. എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. അതും പ്രണയ വിവാഹമായിരുന്നു, വിവാഹ ശേഷം ബാലയുടെ ഒപ്പം എപ്പോഴും എല്ലാ കാര്യങ്ങൾക്കും എലിസബത്തും ഉണ്ടാകാറുണ്ട്. അഭിമുഖങ്ങളിലും ഒപ്പം ഇരിക്കാറുള്ള എലിസബത്ത് പക്ഷെ അതികം ഒന്നും സംസാരിക്കാത്ത പ്രകൃതമായിരുന്നു. ഇപ്പോഴിതാ ആദ്യമായി എലിസബത്ത് പറഞ്ഞ ചില കാര്യങ്ങളാണ് യർ ശ്രദ്ധ നേടുന്നത്.

ബാലയും അമൃതയും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഇരുവരും മനസ് തുറന്ന് സംസാരിച്ചത്. മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചുവെന്ന് നടന് ബാല. ചിലര്‍ ഒരുപാട് ഉപദ്രവിച്ചുവെന്നും ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് തന്റെ ഭാര്യം എലിസബത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാത്തതെന്നും ബാല പറയുന്നുണ്ട്. എലിസബത്ത് മനപ്പൂര്‍വം മാധ്യമങ്ങളുടെ മുമ്പില്‍ വരാത്തതാണ്. ചില മാധ്യമങ്ങള്‍ ഒരുപാട് വേദനിപ്പിച്ചു. കുടുംബജീവിതത്തെ ഉപദ്രവിച്ചു. അത് എന്തിനാണെന്ന് മനസിലായില്ല. ഞാനും എന്റെ ഭാര്യയും പിരിഞ്ഞുപോയി, ബാല ഒറ്റക്കാണ് എന്നൊക്കെ കേള്‍ക്കാന്‍ ഭയങ്കര രസമാണ്. ഇതിലൊന്നും സത്യമില്ല എന്നും ബാല പറയുന്നു.
ബാലയുടെ ഒപ്പം എലിസബത്തും ഈ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു, എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ, ബാല വളരെ നല്ല മനുഷ്യനാണ്. അന്നത്തെ അതേ ബാല തന്നെയാണ്, തനിക്ക് അദ്ദേഹത്തിൽ പ്രത്യേകിച്ച് ഒരു മാറ്റവും തോന്നുന്നില്ല. പക്ഷേ അദ്ദേഹം എന്തെങ്കിലും കണ്ടാല്‍ പെട്ടെന്ന് റിയാക്ട് ചെയ്യും. അങ്ങനെ അദ്ദേഹം ആ റിയാക്ട് ചെയ്യുന്നത് മാത്രമേ ആളുകള്‍ കാണുകയുള്ളൂ. അത് കാണുമ്പോള്‍ ഒരു നെഗറ്റീവ് ഇമ്പ്രഷന്‍ വരും. ബാല പെട്ടെന്ന് ആളുകളെ വിശ്വസിക്കും. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ എല്ലാ സുഹൃത്തുക്കളെയും വിശ്വസിക്കും. പക്ഷെ ആ സുഹൃത്തുക്കളിൽ 90 ശതമാനം ആളുകളും ബാലയെ ചതിച്ചിട്ടുണ്ടാവും, എന്നും എലിസബത്ത് പറയുന്നുണ്ട്.
Leave a Reply