ഡിവോഴ്‌സ് വാർത്ത ചൂടുപിടിക്കുമ്പോൾ അഭിമുഖത്തിനിടയിൽ ഭാര്യ എലിസബത്തിനെ വിളിച്ച് പാട്ട് പാടാൻ ആവിശ്യപ്പെട്ട് ബാല ! ആശംസകൾ അറിയിച്ച് ആരാധകർ !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ മുഴുവൻ സംസാരം ബാലയും അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളുമാണ്, ഇന്ന് അദ്ദേഹം പങ്കുവെച്ച വിഡിയോയിൽ ആണ് താനും തന്റെ ഭാര്യ എലിസബത്തുമായി വേർപിരിഞ്ഞു എന്ന വാർത്ത പങ്കുവെച്ചത്. ശേഷം ഒരുപാട് പേര് അദ്ദേഹത്തെ സമാധാനിപ്പിക്കുന്ന കമന്റുകൾ പങ്കുവെച്ചിരുന്നു. നേരത്തെ തന്നെ ഇവരുടെ വേർപിരിയൽ വാർത്ത ശ്രദ്ധ നേടിയിരുന്നു എങ്കിലും, അതിനെ കുറിച്ച് ബാലയോ എലിസബത്തോ തന്നെ ഒന്നും പറഞ്ഞിരുന്നില്ല.

ബാല ഇപ്പോൾ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. അതെ എല്ലാവർക്കും സന്തോഷം എന്ന് കരുതുന്നു. എന്റെ കുടുംബജീവിതം രണ്ടാമതും തകർന്നെന്നും ഇതിന് കാരണം മാധ്യമങ്ങളാണ്. ഞാൻ സമ്മതിക്കുന്നു എന്റെ കുടുംബ ജീവിതം രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ അത് എന്റെ തന്നെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഊ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. ഒരു കാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് എലിസബത്ത്. അവർ ഒരു ഡോക്ടറാണ്.

ഇനി എങ്കിലും നിങ്ങൾ അവൾക്ക് കുറച്ച് മനസമാധാനം കൊടുക്കണം. എന്നും അദ്ദേഹം പറയുന്നു. എന്നാൽ എന്നാല്‍ എലിസബത്തുമായി പിണങ്ങിയിട്ടില്ലെന്ന് കാണിക്കുന്ന മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിനിടയിൽ അദ്ദേഹം എലിസബത്തിനെ വിളിക്കുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. അഭിമുഖത്തിനിടയിൽ ഭാര്യയെ കുറിച്ചുള്ള ചോദ്യം വന്നിരുന്നു, അപ്പോൾ അദ്ദേഹം അവതാരകനോട് ദേഷ്യപെടുന്നതും കാണാം.

ഞങ്ങൾ ചിലപ്പോൾ വർപിരിഞ്ഞെന്ന് വരാം അതുമല്ലെങ്കിൽ ഒരുമിച്ച് ജീവിച്ചെന്നും വാരം. അത് ഞങ്ങൾക്ക് ഇടയിലെ പ്രശ്നമല്ലേ, ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആരും സംശയിക്കാന്‍ പോലും പാടില്ല. അതിനുള്ള അധികാരം ആര്‍ക്കുമില്ല. ഞങ്ങള്‍ എങ്ങനെയും ആയിക്കോട്ടെ, ഞങ്ങള്‍ സ്‌നേഹിച്ച് ജീവിക്കും, പിണങ്ങി ജീവിക്കും, അതിലേക്ക് ആരും കയറി വരേണ്ടതില്ല. നിങ്ങളെ അങ്ങനെ ഞങ്ങളെ വെറുതെ വിട്ടാൽ ഞങ്ങള്‍ രണ്ട് പേരും സുഖമായി ജീവിക്കുമെന്നും അത്ര മാത്രമേ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളഉവെന്നും പറയുന്നതിനിടയിൽ തന്നെ ബാല ഭാര്യ എലിസബത്തിനെ ഫോണിലൂടെ വിളിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ആദ്യം വിളിച്ചപ്പോൾ എലിസബത്ത് എടുത്തില്ല. അപ്പോൾ എലിസബത്തേ, നീ ഫോണ്‍ എടുത്തില്ലെങ്കില്‍ അടുത്തതായിട്ട് ഇവർ ഇനി അതാകും വർത്തയാക്കാൻ പോകുന്നത് എന്നും ബാല പറയുന്നു. അത് പറയുന്നതിനുള്ളില്‍ എലിസബത്ത് അദ്ദേഹത്തെ തിരിച്ച് വിളിച്ചു. ശേഷം അവതാരകനെ പരിചയപ്പെടുത്തി കൊടുത്ത ശേഷം അദ്ദേഹം ഭാര്യയോട് ചോദിച്ചു നീയും ഞാനും പിണങ്ങിയോന്ന് ഇവര്‍ ചോദിക്കുകയാണെന്നും അതിനുള്ള മറുപടി നല്‍കാനും പറഞ്ഞു. അപ്പോൾ ഞങ്ങൾ പിണങ്ങിയിട്ടില്ല എന്നാണ് എലിസബത്ത് പറയുന്നത്.

എങ്കിൽ നീ ഒരു പാട്ട് പാട് എന്നും അദ്ദേഹം ആവിശ്യപെടുന്നുണ്ട്, ഞാൻ ഇവിടെ ഹോസ്പിറ്റലിൽ ആണ് പാടാനൊന്നും പറ്റില്ലെന്നും എലിസബത്ത് പറയുന്നതും കേൾക്കാം… ഏതായാലും നിങ്ങൾ വേര്പിരിഞ്ഞില്ലല്ലോ അതിൽ ഒരുപാട് സന്തോഷമെന്നും ഇങ്ങനെ സന്തോഷമായിട്ട് മുന്നോട്ട് പോകാനാണ് ഏവരും ആശംസിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *