ഒരുപാട് ആഗ്രഹിച്ചത് സംഭവിച്ചു ! ഞങ്ങൾക്ക് ഒരു കുഞ്ഞ് വരാൻ പോകുന്നു ! വഞ്ചന കുറ്റം ആരോപിച്ചതിന് പിന്നാലെ സന്തോഷ വാർത്ത പങ്കുവെച്ച് ബാല !

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ആളാണ് ബാലയും അദ്ദേഹത്തിന്റെ ഭാര്യ കോകിലയും. അതുപോലെ തന്നെ നിരവധി തവണ അമൃത ബാല വിഷയം പൊതുയിടങ്ങളിൽ ചർച്ചയായി വന്നിട്ടുള്ളതാണ്, അത്തരത്തിൽ ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്നം വലിയ ശ്രദ്ധ നേടുകയാണ്, വിവാഹ മോചനത്തിന്റെ സമയത്ത് ഒരു ജീവനാംശവും നല്‍കാത്ത ബാല, മകളുടെ പേരില്‍ കോടതി നിര്‍ദ്ദേശപ്രകാരം ഒരു ഇന്‍ഷുറന്‍സ് തുക നല്‍കിയിരുന്നു. അതില്‍ കൃത്രിമത്വം കാണിച്ചു എന്ന് പറഞ്ഞ് അമൃത സുരേഷ് പുതിയ കേസ് കൊടുത്തതാണ് ഇന്ന് പുറത്ത് വന്ന വാര്‍ത്തകള്‍. മാധ്യമങ്ങളോട് പ്രതികരിക്കവെ, അങ്ങനെ ഒരു സംഭവത്തെ കുറിച്ച് എനിക്കറിയില്ല, ഞാന്‍ അന്വേഷിക്കട്ടെ എന്നാണ് ബാല പറഞ്ഞിരുന്നത്.

തന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ കൂടി ബാല വ്യക്തമാക്കുന്നു, കൂടെ ഭാര്യ കോകിലയും ഉണ്ട്. പ്രതികരണത്തിന് ഇടയിലാണ് ഞങ്ങള്‍ക്ക് കുട്ടി വരാന്‍ പോകുന്നു എന്ന് ബാല പറഞ്ഞത്, കോകില ഒന്ന് നോക്കിയതും അത് ബാല തിരുത്തി, കുട്ടി വരും എന്നാക്കി. ‘ഇതാണ് എന്റെ യഥാര്‍ത്ഥ അവസ്ഥ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ തുടങ്ങുന്നത്.

അദ്ദേഹത്തിന്റെ വയ്ക്കുകൾ വിശദമായി, എന്റെ ഒരു അവസ്ഥ പറയാം. ഇനി ഈ വിഷയത്തില്‍ എവിടെയും ഒന്നും സംസാരിക്കില്ല എന്ന് ഞാന്‍ കോടതിയിലും, അറസ്റ്റിലാക്കപ്പെട്ട സമയത്ത് പൊലീസിനും വാക്ക് കൊടുത്തതാണ്. അന്ന് തൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. സമാധാനത്തോടെ പോകണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ വിഷയത്തില്‍ ഞാന്‍ സംസാരിച്ചു കഴിഞ്ഞാല്‍ എന്റെ പേരില്‍ അടുത്ത കേസ് വരും. സംസാരിച്ചില്ലെങ്കില്‍, അതിന്റെ പേരില്‍ വലിയൊരു സംഭവം ഉണ്ടാക്കുന്നു. പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടത്.

ഞാൻ എത്രയൊക്കെ ഒതുങ്ങി പോയാലും പ്രശ്നങ്ങൾ വീണ്ടും എന്നിലേക്ക് കൊണ്ടിവരികയാണ്, ഞാന്‍ ഇപ്പോള്‍ മിണ്ടിയാലും പ്രശ്‌നം മിണ്ടിയില്ലെങ്കിലും പ്രശ്‌നം. ഞാന്‍ എന്റെ ഭാര്യയ്‌ക്കൊപ്പം ജോളിയായി ജീവിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു കുട്ടി വരാന്‍ പോകുന്നു, വരും. അപ്പോള്‍ ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങള്‍ പോകുന്നതായിരിക്കും നല്ലത്. അവരവര്‍ക്ക് അര്‍ഹതപ്പെട്ടത് അവര്‍ക്ക് തന്നെ തീര്‍ച്ചയായും കിട്ടും. പക്ഷേ ഞാന്‍ വ്യാജ രേഖ ചമച്ചു എന്ന് മാത്രം പറയരുത്. അങ്ങനെ ഒരു കുറ്റം മാധ്യമങ്ങള്‍ ഒരാള്‍ക്ക് നേരെ വയ്ക്കുന്നത് തെറ്റാണ് എന്നും ബാല പറയുന്നു.

അതേസമയം എന്നത്തേയും പോലെ ഈ വിഷയത്തിൽ ബാലയെ അനുകൂലിച്ചും അമൃതയെ അനുകൂലിച്ചും നിരവധി പേരാണ് എത്തുന്നത്, ഭാര്യയ്‌ക്കൊപ്പം സമാധാനത്തോടെ ജീവിക്കുന്ന ബാലയോടുള്ള അസൂയയാണ്, നിങ്ങള്‍ ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകൂ എന്നൊക്കെ പറഞ്ഞുകൊണ്ടാമ് കമന്റുകള്‍..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *