
കങ്കുവ സിനിമയുടെ സംവിധായകൻ ശിവ എന്റെ ചേട്ടനാണ് ! പക്ഷെ പടത്തിന്റെ ‘ആദ്യ പതിനഞ്ച് മിനിറ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല, സെക്കന്റ് ഹാഫിലെ സീനുകൾ കണ്ട് രോമാഞ്ചമുണ്ടായി ! ബാല !
സൂര്യ ആരാധകർ വളരെ പ്രതീക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രമായിരുന്നു ‘കങ്കുവാ’. ബാലയുടെ സഹോദരൻ ശിവ സംവിധാനം ചെയ്ത, സൂര്യ നായകനായ തമിഴ് ചിത്രം ‘കങ്കുവ’ തിയേറ്ററിലെത്തിയിരിക്കുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചിരിക്കുകയാണ്. മുന്നൂറ് കോടിയോളം മുടക്കി നിർമ്മിച്ച സിനിമ സംവിധാനം ചെയ്തത് നടൻ ബാലയുടെ സഹോദരനും തമിഴിൽ പ്രശസ്തനായ സംവിധായകൻ ശിവയാണ്. എന്നാൽ സിനിമയിൽ മലയാളി പ്രേക്ഷകർ തൃപ്തരല്ല. ഏറെയും നെഗറ്റീവ് റിവ്യൂസാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ഇപ്പോഴിതാ സിനിമയെ കുറിച്ച് നടൻ ബാല പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, ബാല ഭാര്യ കോകിലയ്ക്കൊപ്പമാണ് അതിരാവിലെ തന്നെ തിയേറ്ററിലെത്തിയത്. ആദ്യ പതിനഞ്ച് മിനിറ്റ് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും എന്നാൽ പിന്നീട് അങ്ങോട്ട് രോമാഞ്ചം വരുന്ന സീനുകൾ പലയിടത്തും ഉണ്ടായിരുന്നുവെന്നുമാണ് ബാല ജാങ്കോ സ്പോട്ടട് എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവെ പറഞ്ഞത്. ആദ്യ പതിനഞ്ച് മിനിറ്റ് ഞാൻ ടെൻഷനടിച്ചു… എനിക്ക് ഇഷ്ടപ്പെട്ടില്ല.

പക്ഷെ പിന്നെ, ഇന്റർവെൽ ബ്ലോക്കായപ്പോൾ ഭയങ്കര കോൺഫിഡൻസ് വന്നു. അതുപോലെ 2024 സ്റ്റാർട്ടിങ് പോഷൻ കണ്ടപ്പോൾ എന്താണ് എന്നൊന്നും മനസിലായില്ല. പിന്നീട് ഫ്ലാഷ് ബാക്ക് വന്നപ്പോൾ വലിയ സംഭവങ്ങളുണ്ടെന്ന് മനസിലായി. സെക്കന്റ് ഹാഫിലെ ചില സീനുകൾ കാണുമ്പോൾ എക്സ്ട്രാ ഓഡിനറിയായി തോന്നി. രോമാഞ്ചം ഉണ്ടായി. അതിലൊരു സീൻ കണ്ടപ്പോൾ അറിയാതെ കയ്യടിച്ചുപോയി. 25 പെണ്ണുങ്ങൾ അറ്റാക്ക് ചെയ്യുന്ന സീനിൽ സൂര്യ പറയുന്ന ഡയലോഗൊക്കെ ഇഷ്ടപ്പെട്ടു. ആ കാലഘട്ടത്തിൽ ആണും പെണ്ണും ചേർന്നാണ് യുദ്ധം നടത്തിയത്. പിന്നെ ക്ലാമാക്സിൽ കാർത്തിയെ കൊണ്ടുവന്നിട്ടുണ്ട്. സൂര്യയ്ക്ക് രണ്ട് വേരിയേഷനുള്ള കഥാപാത്രമാണ് എന്നും ബാല പറയുന്നു.
‘കങ്കുവ’, തുടങ്ങും മുമ്പ് ജ്ഞാനവേല്‍ സാര്‍ ആദ്യം സിനിമ സംവിധാനം ചെയ്യാന്‍ എനിക്കാണ് അഡ്വാന്‍സ് തന്നത്. അരുണാചലം റോഡില്‍ ഓഫീസ് ഇട്ടിരുന്നു. ഒരു വര്‍ഷം ഡിസ്‌കഷന്‍ നടന്നു. പിന്നെ ഹെല്‍ത്ത് ഇഷ്യൂസ് വന്നു. അതുകൊണ്ട് ആദ്യം ചേട്ടന്‍ കങ്കുവ ചെയ്യട്ടേയെന്ന് തീരുമാനിച്ചു. ഇപ്പോള്‍ ആ പടം റിലീസായി, എനിക്ക് ഇഷ്ടപ്പെട്ടു. തമിഴ്‌നാട്ടില്‍ ഹിറ്റായി എന്നാണ് റിപ്പോര്‍ട്ട്. എനിക്ക് പടം ഇഷ്ടപ്പെട്ടു. പിന്നെ ഇന്ന് രാവിലെ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു അവന് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞു എന്നും ബാല പറയുന്നു.
Leave a Reply