
എന്റെ 250 കോടി സ്വത്തിന് അവകാശി വേണം, മക്കൾ വേണം ! കോകിലക്ക് എന്നോടുള്ള ഇഷ്ടം അരിഞ്ഞത് ആ ഡയറിയിൽ കൂടി ! പ്രണയം പറഞ്ഞ് ബാല !
ബാലയുടെ നാലാം വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം, മുറപ്പെണ്ണ് കോകിലായാണ് അദ്ദേഹത്തിന്റെ പുതിയ ഭാര്യ. ഇപ്പോഴിതാ മാധ്യമങ്ങളോട് കോകിലേക്ക് തന്നോടുള്ള പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ്. വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ ഒരുവർഷമായി തന്റെ ആരോഗ്യം തൃപ്തികരമായ അവസ്ഥയിൽ ആണുള്ളത്. എന്റെ ഭക്ഷണം മരുന്ന്, ഉറക്കം എല്ലാം പക്കയാണ്. എനിക്ക് സന്തോഷകരമായ ഒരു ലൈഫ് ആണ് ഇപ്പോൾ. ചെറുപ്പത്തിൽ കോകില എന്നെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അത് അവളുടെ ഡയറികുറിപ്പുകളിൽ നിന്നും വ്യക്തമാണ്. ആ ഡയറി കണ്ടിട്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് എന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു
കോകിലയുടേത് ഒരു പെരിയ ലവ് സ്റ്റോറി ആണ്. എന്റെ അമ്മയും ഈ വിവാഹം ആഗ്രഹിച്ചിരുന്നു. പുതിയ തുടക്കം ആണ് ഇത്. ഇവൾക്ക് എന്നെ മനസിലാക്കാനും സ്നേഹിക്കാനും ആകുന്നുണ്ട്. ഞങ്ങൾ ഹാപ്പിയാണ്. അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഒരു കൂട്ട് വേണമെന്ന് തോന്നിയിരുന്നു. സ്വന്തക്കാരി കൂടിയാവുമ്പോള്‍ ജീവിതം നല്ല നിലയില്‍ പോവുമെന്നാണ് വിശ്വാസം.

ഇപ്പോൾ നല്ല മനസുഖമുണ്ട്. മരുന്നും ഭക്ഷണവുമെല്ലാം കൃത്യമായി തന്നെ കഴിക്കുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. മനസുകൊണ്ട് അനുഗ്രഹിക്കാന്‍ പറ്റുകയാണെങ്കില്‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നുമായിരുന്നു ബാല പറഞ്ഞത്. കോകിലയ്ക്ക് മലയാളം അറിയില്ലെന്നും പ്രതികരണം ചോദിച്ചവരോട് ബാല പറഞ്ഞിരുന്നു. എനിക്ക് മാവാവേ ഒരുപാട് നാളായി പുടിക്കും എന്നാണ് കോകില മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം തനിക്ക് 200 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നും അത് അനാഥമായി പോകാതിരിക്കാൻ തനിക്ക് ഭാര്യയും മക്കളും വേണം കുടുംബം വേണമെന്നും ബാല പറഞ്ഞിരുന്നു.
അതേസമയം മുൻ ഭാര്യമാരായായിരുന്ന അമൃതയും എലിസബത്തും സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ഓരോ ചിരിച്ച മുഖത്തോടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രാർത്ഥിക്കണം എന്നാണ് കുറിച്ചത്.
Leave a Reply