
വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളത്, എല്ലാവരും എന്നെ ഒറ്റപ്പെടുത്തി ! ആ വലിയ മനുഷ്യൻ മാത്രമാണ് എന്നെ വിളിച്ചത് ! ബാല പറയുന്നു !
ബാല എന്ന നടൻ ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന ഒരാളാണ്. അദ്ദേഹം മലയാള സിനിമ രംഗത്തേക്ക് വന്നത് മുതലാണ് ആ നടന്റെ ജീവിതം തന്നെ മാറിമറിഞ്ഞത്. ഇവിടെ അമൃത സുരേഷുമായി പ്രണയം, ശേഷം വിവാഹം, കുടുംബം ശേഷം ഒരു മകൾ ജനിച്ച ശേഷം ഇരുവരും വേർപിരിഞ്ഞു. അതിനു ശേഷം മുതൽ മറ്റൊരു ബാലയാണ് കാണുന്നത് എന്നാണ് ആരാധകർ പറയുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും സമൂഹ മാധ്യമം ഉപയോഗിക്കുന്നു എന്നതാണ് അദ്ദേഹത്തിൽ ഒരു കുറ്റമായി ഏവരും ഇപ്പോൾ കാണുന്നത്. അദ്ദേഹം ഇപ്പോൾ ഏവർക്കും ഒരു സംസാര വിഷയമാണ്.
എപ്പോഴും വിവാദങ്ങളും വാർത്തകളും അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു. ഉണ്ണിമുകുന്ദൻ തനിക്ക് പ്രതിഫലം തരാതെ പറ്റിച്ചു എന്നതായിരുന്നു ഏറ്റവും ഒടുവിൽ ഉണ്ടായ ഒരു പ്രശ്നം. ഈ കാരണം കൊണ്ട് തന്നെ സിനിമ ലോകത്തുള്ള പലരും ബാലയെ തള്ളിപ്പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുക ഉണ്ടായി. ഇപ്പോഴിതാ താൻ തിരിച്ചു തന്റെ നാട്ടിലേക്ക് പോകുകയാണ് എന്ന കുറിപ്പോടെ അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ബാലയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എന്നെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്റെ അടുത്ത് കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടിൽ പാതിരാത്രി വന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം. എന്നിട്ടും ഈ നിമിഷം വരെ ഒരാൾ പോലും എന്നെ വിളിച്ചില്ല. മനോജ് കെ. ജയന്ചേട്ടൻ എന്നെ വിളിച്ചിരുന്നു. നല്ല മനുഷ്യനാണ് അദ്ദേഹം. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയി.
എന്നെ കുറിച്ച് പലരും പലതും പറയുന്നു. എന്റെ ജീവിതത്തിൽ ഞാൻ ക,ഞ്ചാ,വ് തൊട്ടില്ല. വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ ഇപ്പോഴുളളത്. എല്ലാവരും എന്റെ അരികിൽ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാൻ മീഡിയയുടെ മുന്നിൽ എത്തിയത്. ഇപ്പോൾ അവരെല്ലാം പരാതി പിൻവലിച്ചു. അവരാണ് ഇങ്ങോട്ടുവന്നത്. എന്റെ ഫ്ലാറ്റിൽ വന്നത് അവരാണ്. ആദ്യം അത് മനസ്സിലാക്കൂ. ഇനി എത്ര ഒച്ചത്തിൽ ഞാൻ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവർത്തിക്കും. അത് മലയാളമാണോ തമിഴാണോ തെലുങ്കാണോ കന്നഡയാണോ എന്ന് എനിക്കറിയില്ല. ഞാൻ പോകുകയാണ് എന്നും ബാല പറയുന്നു. എന്നാൽ സിനിമ താരങ്ങൾ ബാലാക്ക് ഒപ്പം നിന്നില്ലെങ്കിലും അദ്ദേഹത്തെ പിന്തുണച്ച് നിരവധി ആരാധകരാണ് രംഗത്ത് വരുന്നത്….
Leave a Reply