
നിങ്ങൾ കേട്ടതെല്ലാം സത്യം ! ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് ബാല ! നിങ്ങളുടെ സംശയത്തിന് എല്ലാം ഞാന്‍ മറുപടി നല്‍കും, പക്ഷെ ! തുറന്ന് പറച്ചിൽ !
ബാല എന്ന നടൻ ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിന് തന്നെ പ്രിയങ്കരനായിരുന്നു. മലയാളത്തിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം പിന്നീട് അമൃത സുരേഷിനെയും വിവാഹം കഴിച്ച് ഇവിടെ തന്നെ സെറ്റിൽ ചെയ്ത ശേഷം സിനിമ സംവിധായകനായും ശ്രദ്ധ നേടി, എന്നാൽ പിന്നീട് ഇവരുടെ വേർപിരിയലും, ശേഷം സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള അഭിപ്രായപ്രകടനങ്ങളും എല്ലാം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ശേഷം രണ്ടാം വിവാഹം നടത്തിയ ബാല പലരുടെയും [പരിഹാസ കഥാപാത്രമായി മാറുകയായിരുന്നു. ഒപ്പം മിമിക്രിക്കാർ കൂടെ അദ്ദേഹത്തെ അനുകരിച്ച് തുടങ്ങിയപ്പോൾ ബാല ആദ്യം പ്രതികരിച്ചെങ്കിലും പിന്നീട് അത് നിസാരമായി കാണുകയായിരുന്നു.
അടുത്തിടെയായി ബാലയുടെ രണ്ടാം ഭാര്യ എലിസബത്തുമായ് ബാല വേർപിരിഞ്ഞു , ഇവർ വിവാഹ മോചിതരായി, എലിസബത്ത് ഇപ്പോൾ അവരുടെ വീട്ടിലേക്ക് തിരികെ പോയി എന്ന രീതിയിൽ പല വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് സ്റ്റാർ മാജിക് എന്ന ഷോയിലൂടെ മറുപടി പറയുകയാണ് ബാല. ആ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തിട്ടില്ല, അതിന്റെ പ്രൊമോയിൽ ബാല തുറന്ന് സംസാരിക്കുന്നതായി കണ്ടിരുന്നു. അതിന് പിന്നാലെ ഇതാ തനിയ്ക്ക് പറയേണ്ടതും, നിങ്ങള്‍ക്ക് ചോദിക്കേണ്ടതുമായ കാര്യം ഞാന്‍ ഷോയില്‍ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ബാല രംഗത്ത് എത്തിയിരിയ്ക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയ ബാല ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് കേട്ടത് എല്ലാം സത്യമാണ് എന്നും, നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കും എന്നും പറഞ്ഞ് ബാല രംഗത്ത് എത്തിയിരിയ്ക്കുന്നത്. വിഷയം എന്താണ് എന്ന് വ്യക്തമാക്കാതെയാണ് ബാല ചില കാര്യങ്ങള്‍ സംസാരിക്കുന്നത്. ഷോ പുറത്ത് വന്നാല്‍ എല്ലാത്തിനും മറുപടി കിട്ടും എന്നും നടന് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഞാൻ കൊച്ചിയിൽ ഉണ്ടായിരുന്നു, വെറും ഒരു ദിവസം മാത്രമേ എനിക്ക് അവിടെ ചെലവഴിക്കാന്‍ സമയം കിട്ടിയുള്ളൂ. അതും സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ടിന് വേണ്ടി വന്നതാണ് ഞാന്‍. അതൊരു കോമഡി ഷോ ആണ്. പക്ഷെ അതില്‍ ഞാന്‍ പറഞ്ഞത് എല്ലാം കുറച്ച് സീരിയസായ സത്യമായ കാര്യങ്ങളാണ്. ദേഷ്യപ്പെട്ടോ ഇമോഷണലായോ പറഞ്ഞത് അല്ല. ചില കാര്യങ്ങള്‍ പെട്ടന്ന് ദേഷ്യപ്പെടുമ്പോഴോ, ഇമോഷണലാവുമ്പോഴോ പറഞ്ഞ് പോവും. പക്ഷെ സ്റ്റാര്‍ മാജിക് ഷോയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വളരെ അധികം ആലോചിച്ച് മനപൂര്‍വ്വം പറഞ്ഞതാണ്.
ഞാൻ ചെന്നൈയിൽ നിന്നും തിനഞ്ചാം തിയ്യതി തിരിച്ച് വരുമ്പോൾ പറയാനുള്ളതെല്ലാം നേരിട്ട് പറയും, അതിന് മുമ്പ് ഷോ ടെലികാസ്റ്റ് ആയാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറയുന്നുണ്ട് ഇപ്പോള്‍ തന്നെ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഞാന്‍ കേള്‍ക്കുന്നുണ്ട്. എല്ലാം ഞാന്‍ പറയും. കേട്ടത് സത്യമാണ്. ഞാനും നിങ്ങളുടെ കൂട്ടത്തില്‍ നില്ക്കുന്ന ഒരാളാണ്. വേണം എന്നുണ്ടെങ്കില്‍ വേണം, ഇല്ലെങ്കില്‍ വേണ്ട, എന്നും ബാല പറയുന്നു…
Leave a Reply