
എന്റെ മകളെ കാണാൻ ആഗ്രഹിക്കുന്നു ! വല്ലാതെ മിസ് ചെയ്യുന്നുണ്ട് ! അവളുടെ ജനന സമയമാണ് ഞാൻ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ! ബാല !
ബാല ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു നിത്യ സംസാര വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം നിരന്തരം അഭിമുഖങ്ങൾ കൊടുക്കുന്നത് തന്നെയാണ് ഏറ്റവും കൂടുതൽ അദ്ദേഹത്തെ ആളുകൾ വിമർശിക്കാൻ കാരണമാകുന്നത്. അദ്ദേഹം പറയുന്ന പല കാര്യങ്ങളും പരിഹാസ രൂപേണയാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഇപ്പോൾ അദ്ദേഹം ജീവിതത്തിൽ ഏറെ തോറ്റു നിൽക്കുന്ന അവസ്ഥയാണ്. രണ്ടാം വിവാഹവും ഒരു പരാജയമായിരുന്നു. എലിസബത്തുമായി വേർപിരിഞ്ഞ് കഴിയുന്ന ബാല ഇപ്പോൾ നിരവധി അഭിമുഖങ്ങൾ നൽകുന്നുണ്ട്.
അത്തരത്തിൽ അദ്ദേഹം ഇപ്പോൾ ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറാഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിനൊപ്പം അമ്മ മാത്രമാണ് ഉള്ളത്. മകൾ പാപ്പുവിനെ കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. എന്റെ മകളെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു… ചെന്നൈയില്‍ ആയാലും കേരളത്തില്‍ ആയാലും ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് എന്റെ കുഞ്ഞിനെയാണ്. എന്താണ് സംഭവം എന്ന് നിങ്ങള്‍ക്ക് എല്ലാം അറിയുമായിരിക്കും. ആ വിഷയത്തില്‍ എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമില്ല.
ഇന്നുവരെ ഉള്ള എന്റെ ജീവിതത്തില്‍ ഞാൻ ഏറ്റവും അധികം സന്തോഷിച്ചത് അവള് ജനിച്ചു എന്ന വാര്‍ത്ത കേട്ടപ്പോഴാണ്. ആ സമയത്ത് ഞാന്‍ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു. അഡ്മിറ്റ് ആയി എന്ന് പറഞ്ഞപ്പോള്‍ തിരക്ക് പിടിച്ച് എയര്‍ പോര്‍ട്ടിലേക്ക് ഓടി. പക്ഷെ എനിക്കൊരു അബദ്ധം പറ്റി, ആ ഓട്ടത്തിനിടക്ക് എന്റെ കൈയിൽ ഒരു ചെറിയ കത്തി ഉണ്ടായിരുന്നു. അതോടെ എന്നെ എയർപോർട്ടിൽ പിടിച്ചുവച്ചു. അപ്പോഴാണ് അവൾ ജനിച്ചു എന്ന് വിളിച്ച് പറയുന്നത്.

ആ ഒരു നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം. ശേഷം ആശുപത്രിയിലേക്ക് ഒരു ഓട്ടം ആയിരുന്നു, എത്തി. അവളുടെ മുഖം ആദ്യമായി കണ്ടു.’ ‘അപ്പോഴൊരു ചിരിയുണ്ടായിരുന്നു മുഖത്ത്. ഏറ്റവും സന്തോഷം തോന്നിയ നിമിഷമാണ് അത്. അവള് ആദ്യമായി കുമ്പിട്ട് കിടന്നത് മുതല്‍ എല്ലാ കാര്യങ്ങളും മനോഹരമായ ഓര്‍മകളാണ് എനിക്ക് എന്നും വളരെ വികാരവതനായി അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഈ വിഡിയോക്ക് ഇപ്പോൾ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
ബാലയെ പിന്തുണച്ചാണ് കൂടുതൽ പേരും രംഗത്ത് സംസാരിച്ചിരിക്കുന്നത്, അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു… ഉറപ്പായും വീട്ടുകാർ അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം… ഒരുപാടു സ്നേഹിച്ചവർ നഷ്ട്ടമാകുമ്പോൾ സ്ത്രീ മാത്രമല്ല പുരുഷനും തകർന്ന് പോകും. ഒരുപക്ഷെ ഇനി അദ്ദേഹത്തിന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ പോലും, അടുപ്പമുള്ള ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ ഒപ്പം നിർത്തണം, സംസാരിച്ച് നന്നാക്കി എടുക്കണം എന്നും പലരും കമന്റ് ചെയ്യുന്നു.
Leave a Reply