
എന്നെ പറ്റിച്ച് ലക്ഷങ്ങൾ അയാൾ സ്വന്തമാക്കി ! എന്റെ ഭാര്യയാണ് ഇത് കണ്ടുപിടിച്ചത് ! പുതിയ തുടക്കത്തെ കുറിച്ച് ബാല !
ബാലയെ ഇഷ്ടപ്പെടുന്നവരാണ് മലയാളികളിൽ കൂടുതൽ പേരും. അദ്ദേഹത്തെ പലരും പരിഹസിക്കുമെങ്കിലും അദ്ദേഹം ഒരു യഥാർത്ഥ പച്ചയായ മനുഷ്യനാണ് എന്നാണ് ബാലയുടെ ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തിലും തന്നെ ചതിച്ചവരെ കുറിച്ച് പറയുകയാണ് ബാല. അതിന് വേണ്ടി മാധ്യമങ്ങളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു അദ്ദേഹം. പ്രസ് മീറ്റില്‍ ബാലയ്ക്കൊപ്പം ഭാര്യ എലിസബത്തും എത്തി. വിശ്വസിച്ചവര്‍ എല്ലാം തന്നെ ചതിച്ചു എന്നാണ് ബാല പറയുന്നത്.
ഉണ്ണിമുകുന്ദനുമായി ഉണ്ടായ വിഷയമെല്ലാം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതിനെ കുറിച്ചൊന്നും ഇനി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. പിന്നെ ഷഫീക്കിന്റെ സന്തോഷത്തിന് ശേഷം മലയാളത്തില്‍ നിന്നും ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഒന്നും തന്നെ ചെയ്യുന്നില്ല. തമിഴില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഒറ്റ മീറ്റിങില്‍ തന്നെ എല്ലാ കാര്യങ്ങളും ശരിയായി. നാന് വീഴ് വേന് എന്ട്ര് നിനയ്ത്തായോ എന്നാണ് എന്റെ സിനിമയുടെ പേര്.
അതുപോലെ ബാല പ്രിത്വിരാജിനെ കുറിച്ചും ബാല പറഞ്ഞിരുന്നു. പൃഥ്വിയെ ഞാന്‍ ഒരുപാട് വിളിച്ചു. പക്ഷെ അവന് ഫോണ്‍ എടുത്തില്ല. അതിന് ശേഷം ഞാന്‍ ഇന്ദ്രജിത്തിനെ വിളിച്ചു. പൃഥ്വിരാജിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഒരു മാസത്തോളമായി താന്‍ വിളിച്ചിട്ടും പൃഥ്വി ഫോണ്‍ എടുത്തില്ല എന്നാണ് ഇന്ദ്രന് പറഞ്ഞത്. ഞങ്ങള്‍ എല്ലാം ഒരു കുടുംബം പോലെയാണ്, ഒരു പക്ഷെ പൃഥ്വിയുടെ തിരക്കുകൊണ്ടാവാം ഫോണ്‍ എടുക്കാതിരുന്നത് എന്ന് ബാല പറയുന്നു.

അതുപോലെ തന്നെ എല്ലാവരും പറ്റിക്കുകയാണ് എന്നാണ് ബാല പറയുന്നത്. തന്നെ യൂട്യൂബില്‍ പറ്റിച്ചതിനെ കുറിച്ചാണ് പ്രധാനമായും അദ്ദേഹം പറഞ്ഞത്. ആക്ടര്‍ ബാല എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. അത് കൈകാര്യം ചെയ്യാന്‍ ഏല്പിച്ച ആള് എന്നെ പറ്റിച്ചു. ലക്ഷങ്ങളോളം രൂപ തന്നെ പറ്റിച്ച് അയാളുടെ അക്കൗണ്ടിലേക്ക് പോകുകയാണ് എന്ന് കണ്ടെത്തിയത് എന്റെ ഭാര്യയാണ്. അതിന് ശേഷം ഇപ്പോള്‍ ഞാന്‍ ആക്ടര്‍ ബാല ഒഫിഷ്യല്‍ എന്ന പുതിയ ചാനല്‍ തുടങ്ങിയത് എന്നും ബാല പറയുന്നു.
എന്നെ ചതിച്ച ആൾ സിനിമ ലോകത്തുതന്നെ ഉള്ള ആളാണ്, അയാളുടെ പേര് ഞാൻ പറയുന്നില്ല, കാരണം അയാൾക്ക് ഒരു കുടുംബമുണ്ട്, അഞ്ചു മക്കളുമുണ്ട് എന്നും ബാല പറയുന്നു. പിന്നെ ഞാന്‍ അയാളുടെ പേര് പറഞ്ഞ് അയാള്‍ക്ക് പബ്ലിസിറ്റി നേടികൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാനുമായി ബന്ധപ്പെട്ടവര്‍ എല്ലാം എന്നെ ചതിച്ചു. അക്കാര്യം കൊണ്ടാണ് കേരളം വിട്ട് പോകുകയാണ് എന്ന് ഞാന്‍ പറഞ്ഞത് എന്നും ബാല പറയുന്നു.
Leave a Reply