
തൃശൂരിലെ ജനങ്ങൾ സുരേഷേട്ടന് ഒരു അവസരം നൽകണം, പാർട്ടി നോക്കിയല്ല, നല്ല വ്യക്തികൾക്ക് വോട്ട് ചെയ്യണം ! ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും മാറ്റങ്ങൾ ഉണ്ടാകും ! ബാല പറയുന്നു !
തമിഴ് സിനിമ രംഗത്തിനും വന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ബാല, ഒരു നടൻ എന്നതിലുപരി അദ്ദേഹം ഏറെ കാരുണ്യ പ്രവർത്തങ്ങൾ കൂടി ചെയ്യുന്ന ആളാണ്, ഇപ്പോഴിതാ ബാല സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൗമുദിക്ക് അദ്ദേഹം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്, സുരേഷ് ഗോപി വീണ്ടും തൃശൂരിൽ മത്സരിക്കുന്നതിനെ കുറിച്ച് എന്താണ് നിങ്ങളിടെ അഭിപ്രായം എന്ന ചോദ്യത്തിനാണ് ബാല മറുപടി പറഞ്ഞത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ “സാധാരണ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ട്, എന്നിരുന്നാലും സുരേഷേട്ടന് ഒരവസരമെങ്കിലും നൽകണമെന്ന് തൃശൂര്കാരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്, ഒരവസരം നൽകിയാൽ മാത്രമേ നിങ്ങൾക്ക് അദ്ദേഹത്തെ മനസിലാക്കാൻ സാധിക്കുകയുള്ളു, അതിനു ശേഷം അദ്ദേഹം ഒരു നല്ല നേതാവല്ല എന്ന് മനസിലാക്കിയാൽ മാറ്റിനിർത്താനും നിങ്ങൾക്ക് കഴിയും, പാവപ്പെട്ടവർ പണക്കാരായാൽ രാഷ്ട്രീയം ഇല്ലാതാകും, ഉണ്ടാവില്ല. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം ആളുകൾ ദരിദ്രരായി തുടരണമെന്നാണ് നേതാക്കൾ എല്ലായിപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ സുരേഷേട്ടൻ അങ്ങനെയല്ല, അദ്ദേഹം എല്ലാവരെയും വളരാൻ അനുവദിക്കുമെന്നും ബാല പറയുന്നു.

അതുപോലെ ഇത്രയധികം നന്മ ചെയ്തിട്ടുള്ള ഒരാൾ. സുരേഷേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം. ഒരുപാട് നന്മകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത് പോലെ നന്മ ചെയ്യുന്നത് ഒരു ക്വാളിറ്റിയാണ്. അത് ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്’. ‘എന്താണ് രാഷ്‌ട്രീയം? നേടുന്നതല്ല രാഷ്‌ട്രീയം, കൊടുക്കുന്നതാണ് രാഷ്‌ട്രീയം. അത് ആര് നന്നായി ചെയ്യുന്നവോ അവർക്ക് നന്മയുണ്ടാകും. ദൈവം എന്ന ഒരാളുണ്ട്. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളും എന്നും ബാല പറയുന്നു.
Leave a Reply