
ടിനി ടോം ചെയ്തത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല, അതുപോലെ രമേശ് പിഷാരടിയും ! എനിക്കിത് അത്ര സന്തോഷമായി തോന്നിയില്ല ! ബാലയുടെ പ്രതികരണം ശ്രദ്ധ നേടുന്നു !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടന്മാരിൽ ഒരാളാണ് ബാല, തമിഴ് നടൻ ആണെങ്കിൽ കൂടിയും അദ്ദേഹം ഇപ്പോൾ മലയാളികളുടെ സ്വന്തം ബാലയാണ്, അടുത്തിടെയായി ബാല വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. ബാല എന്ത് പറഞ്ഞാലും അത് ട്രോളന്മാർ ഏറ്റെടുക്കുന്ന ഒരവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്, ബാലയുടെ തമിഴ് കലർന്ന മലയാളം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രോളന്മാർ ആഘോഷിക്കുക ആയിരുന്നു. ഇതിനിടയിലാണ് നടന്മാരായ ടിനി ടോമും രമേഷ് പിഷാരടിയും ബാലയുടെ സംഭാഷണത്തില്‍ ട്രോളുമായി എത്തുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ വച്ചാണ് ഇരുവരും തമാശ നിറഞ്ഞ ഡയലോഗ് പറഞ്ഞത്. ഇത് വൈറലാവുകയും ചെയ്തിരിന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ബാല. ടിനി ടോമിനോടും രമേശ് പിഷാരടിയോടും തനിക്ക് തോന്നിയ ദേഷ്യത്തെ കുറിച്ചും ബാല പറയുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്താപ്പൂക്കളം എന്ന പരിപാടിയില്‍ അവതാരകനായി ടിനി എത്തിയപ്പോള്‍ ബാല അതിഥിയായിട്ടാണ് വന്നത്. അങ്ങനെയാണ് ബാല തന്റെ പ്രതികരണം അറിയിച്ചത്. ഇപ്പോൾ ബാലയുടെ ആ ഡയലോഗുകൾ വൈറലാണ് അതിനു കാരണം ഞാനാണ്, അതില്‍ ഞാൻ ഇപ്പോൾ ബാലയോട് മാപ്പ് പറയുകയാണ്. ബാലയോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാണ് ആളുകള്‍ അത് ഏറ്റെടുത്തത്. മാങ്ങയുള്ള മാവിലേ എറിയൂ എന്നും ബാലയെ പോലെ സൈബര്‍ ബുള്ളിങ് നേരിടുന്ന ആളാണ് ഞാനും എന്നുമൊക്കെ ടിനി പറയുന്നുണ്ട്.

പക്ഷെ എനിക്ക് ഈ കാര്യത്തിൽ അത്ര സന്തോഷമൊന്നും ഇല്ല എന്നാണ് ബാല പറയുന്നത്. ശരിക്കും നിങ്ങളെ നേരിട്ട് കണ്ടാല്‍ കൊ,ല്ലാ,നുള്ള ദേ,ഷ്യ,മുണ്ടെന്ന് ബാല പറയുമ്പോള്‍ അതെനിക്ക് അറിയാം അതുകൊണ്ടല്ലേ ഞാന്‍ ചാനലില്‍ കൂടി നേരിട്ടെത്തിയതെന്ന് എന്നും ടിനി പറയുന്നു. ‘എയര്‍പോര്‍ട്ട് മുതല്‍ എല്ലായിടത്തും ആളുകള്‍ ലൈം ടീയെ കുറിച്ചാണ് സംസാരിക്കുന്നത്. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോള്‍ ട്രീറ്റ്മെന്റ് ചെയ്യുകയാണ്. ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നെന്നും എന്നും ബാല പറയുന്നുണ്ട്.
അതുമാത്രമല്ല എനിക്ക് ടടിനിയെക്കാൾ ദേഷ്യം രമേശ് പിഷാരടിയോടാണ് എന്നും ബാല പറയുന്നു. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന്. അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷന് കൊടുക്കുന്നുണ്ട്. നിങ്ങളിൽ ആരെ ആദ്യം കൊല്ലണം എന്ന സംശയത്തിലാണ് ഞാൻ. എന്ത് പറഞ്ഞാലും ഒരു മര്‍ഡര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്, വിടില്ല ഞാൻ എന്നും ബാല പറയുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ലെന്ന് തന്നെ ബാല പറയുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തിയത്. ആ അവസ്ഥ പറഞ്ഞ് അറിയിക്കാൻ കഴിയില്ല. ഏതായാലും എന്റെ ഓണം കുളമാക്കി തന്നതിന് വളരെ നന്ദി ഉണ്ടെന്നും ബാല ടിനിയോട് പറയുന്നുണ്ട്.
Leave a Reply