
ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു ! നടനെതിരെ ഗുരുതര ആരോപണങ്ങളുമായി ബാല രംഗത്ത് ! വാക്കുകൾ ശ്രദ്ധ നേടുന്നു !
സിനിമ രംഗത്ത് ഏറെ ശ്രദ്ധേയനായ നടന്മാരാണ് ബാലയും ഉണ്ണി മുകുന്ദനും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്, ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി ബാല രംഗത്ത് വന്നിരിക്കുകയാണ്. നിർമ്മാതാവുകൂടിയായ ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരില്‍ പലര്‍ക്കും ഉണ്ണി പ്രതിഫലം നല്‍കിയില്ലെന്ന് ബാല ആരോപിച്ചു. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് എങ്കിലും പണം നല്‍കണമെന്നാണ് ബാല ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ ഈ പ്രതികരണം.
അദ്ദേഹത്തിന് 25 ലക്ഷം കൊടുത്ത് കാർ വാങ്ങാനൊക്കെ പണമുണ്ട്. പക്ഷെ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ട ജോലോകർക്ക് ശമ്പളം കൊടുക്കാൻ പണമില്ല. അങ്ങനെ പറയുന്നതിൽ ഏതെങ്കിലും ന്യായം ഉണ്ടന്ന് തോന്നുന്നുണ്ടോ. സംവിധായകന്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ല. എല്ലാവര്‍ക്കും ആവശ്യങ്ങളുണ്ട്. പരാതി കൊടുക്കുന്നില്ല. പക്ഷേ ഉണ്ണി മുകുന്ദന്‍ കുറിച്ച് കൂടി. നന്നാകണം. അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കാന്‍ തനിക്ക് ആഗ്രഹമൊന്നുമില്ല. പരാതിയുമില്ല. ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദന്‍. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തില്‍ വേണ്ടെന്നും, മനുഷ്യന്‍ മനുഷ്യനായി ഇരിക്കണമെന്നും ബാല പറയുന്നു.

ഉണ്ണി മുകുന്ദൻ നിർമ്മിച്ച് അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം കഴിഞ്ഞ മാസം 25 നാണ് തിയറ്ററിൽ എത്തിയത്. മികച്ച അഭിപ്രായം നേടിയ ചിത്രത്തിൽ ബാലയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച മേപ്പടിയാന് സൂപ്പർ ഹിറ്റായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇവർക്ക് ഇടയിൽ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമ, ഉണ്ണി ഇതുവരെ ഇതിനോട് പ്രതികരിഷീറ്റിൽ. എന്നാൽ ഇത് ഇരുവരും തമ്മിലുള്ള ഒത്തുകളി ആണെന്നും കമന്റുകളിൽ കൂടി ആരാധകർ പറയുന്നു..
Leave a Reply