
ഇടയ്ക്കിടെ ഇങ്ങനെ ബന്ധങ്ങൾ മാറ്റുന്നത് ശെരിയല്ലന്ന് ബാല ! ഒടുവിൽ എല്ലാ അഭ്യൂഹങ്ങൾക്കും മറുപടിയുമായി അമൃതയും ബാലയും ! പുതിയ പോസ്റ്റ് വൈറൽ !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ് അമൃത സുരേഷും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്ത, ഇൻസ്റ്റഗ്രാമിൽ അമൃതയെ ഗോപി സുന്ദർ അൺ ഫോളോ ചെയ്തിട്ടുണ്ട്. പ്രണയത്തിലാണെന്ന് അറിയിച്ച് കൊണ്ടിട്ട പോസ്റ്റും കാണാനില്ല. എപ്പോഴും ഗോപി സുന്ദറിനെ ടാഗ് ചെയ്ത് പോസ്റ്റുകളിട്ടിരുന്ന അമൃത ഇപ്പോൾ അതും നിർത്തി. ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ കടുത്തത്. ഇപ്പോഴിതാ എല്ലാ ഗോസിപ്പുകൾക്കും വിരാമം ഇട്ടുകൊണ്ട് തങ്ങളുടെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താര ജോഡികൾ.
ഇരുവരും കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രത്തോടൊപ്പം ഗുഡ്മോണിംഗ് എന്ന് പറഞ്ഞാണ് അമൃതയെ ടാഗ് ചെയ്ത് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും വലിയ മറുപടിയില്ല, സന്തോഷമായി ഈ ഫോട്ടോ കണ്ടപ്പോൾ. നിങ്ങൾ എന്നും ഒരു മിച്ചായിരിക്കണം. ഒരിക്കലും പിരിയരുതെ, നിങ്ങളെ എന്നും ഇങ്ങനെ കാണാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞ ഇവരുടെ വേര്‍പിരിയല്‍ സംബന്ധിച്ച വാര്‍ത്തയ്ക്ക് അവസാനമാകും ഗോപി സുന്ദറിന്റെ പോസ്റ്റ് എന്നാണ് കരുതുന്നത്. ഇവർ പിരിഞ്ഞു കാണാൻ ആഗ്രഹിച്ചവർ ഇവിടെ നിന്നും ഉടൻ പിരിഞ്ഞുപോകണം എന്ന് തുടങ്ങുന്ന കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

അതെ സമയം അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്ത വന്നതിനു പിന്നാലെ, ഗോപിയുടെ മുൻ കാമുകി അഭയ ഹിരണ്മയയും, അമൃതയുടെ മുൻ ഭർത്താവ് ബാലയും പങ്കുവെച്ച വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. ബാല കഴിഞ്ഞ ദിവസം പങ്കുവെച്ച വിഡിയോയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ഒരു സ്റ്റേജിൽ വെച്ച് നമ്മുടെ സ്വന്തം മമ്മൂക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്.’ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്ത ബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല. രക്തബന്ധം ഇല്ലാത്തതിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്.
എനിക്ക് ഇതൊക്കെ പറയാനുള്ള അർഹത ഉണ്ടോ എന്നത് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് ജെനറലായി എടുത്താൽ മതി എന്നും ബാല പറയുന്നു. അതുപോലെ അഭയ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ. ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷമാക്കുന്നു’ എന്നാണ് അഭയ തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നല്കിയ ക്യാപ്ഷൻ. ഇതും സാഹചര്യം മുതലെടുത്ത് അഭയ കുറിച്ച വാക്കുകളാണ് എന്നാണ് ഒരുകൂട്ടം ആരാധകരുടെ അഭിപ്രായം. എന്നാൽ താൻ ആരെയും ഉദ്ദേശിച്ചിരുന്നില്ല എന്നാണ് തന്റെ പുതിയ പോസ്റ്റിൽ അഭയ പറയുന്നത്.
Leave a Reply