മൊത്തം അവരുടെ വീട്ടില്‍ ആറ് ആണുങ്ങളുണ്ട് ! അത്രയും ആണുങ്ങള്‍ വിചാരിച്ചാല്‍ അഞ്ച് ലക്ഷം രൂപ അടച്ച് ജപ്തി ഒഴിവാക്കിക്കൂടേ ! പണിയെടുത്ത് അമ്മയെ നോക്കണം ! വിമർശിച്ച് ബാല !

നടി മോളി കാണാമാലിക്കും മകനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ബാല. അമ്മ ആശുപത്രിയിൽ ആയ സമയത്ത് ബാല സഹായിച്ചില്ല എന്ന മോളിയുടെ മകന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ബാലാ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ആരേയും കോര്‍ണര്‍ ചെയ്യാന്‍ പറയുന്നതല്ല. ഓപ്പറേഷന്‍ കഴിഞ്ഞ് എന്നെ മുറിയിലേക്ക് മാറ്റിയിരുന്നു. മാസീവ് റിക്കവറി ആയിരുന്നു. ഓരോ ദിവസവും ഞാന്‍ അത്ഭുതം കണ്ടു. പതിനാലാം ദിവസം എന്നോട് പൊക്കോളാന്‍ പറഞ്ഞു. എനിക്ക് ആരും ആദ്യം ഫോണ്‍ തന്നിരുന്നില്ല. പിന്നെ ഞാന്‍ വീഡിയോ കണ്ടു. ആശുപത്രിയില്‍ വച്ചാണ് ഇതെല്ലം ഞാൻ അറിയുന്നത്.

സത്യത്തിൽ  എന്റെ കണ്ണുനിറഞ്ഞു പോയി. എന്നെപ്പറ്റി കുറ്റം പറയുകയാണ്. മോളി ചേച്ചിയെ ഞാന്‍ ഒരു പരിപാടിയില്‍ വച്ച് കണ്ടിരുന്നു. എന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. ചേച്ചി സുഖമായിരിക്കുന്നുവോ എന്ന് ചോദിച്ചു. സുഖമായിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ഞാൻ അവരോട് പറഞ്ഞു, ഞാന്‍ ച,ത്തു പോകുമെന്ന് കരുതിയോ, ച,ത്തി,ട്ടില്ല, ജീവിച്ചിരിപ്പുണ്ട് എന്ന്, ഒരു ദിവസം എനിക്കൊരു കോൾ വന്നു, മോളി ചേച്ചിയുടെ മോനാണ്, ആശുപത്രിയിലാണ്. ബില്ലടക്കാന്‍ കാശില്ലെന്ന് പറഞ്ഞു. നീ എവിടെയാണുള്ളത്, പാലാരിവട്ടത്താണ്. ഞാനും ഇവിടെ തന്നെയാണ് എന്റെ വീട് ഇങ്ങോട്ട് വാ എന്ന് പറഞ്ഞു. അയാള്‍ നടന്നാണ് വന്നത്.

അപ്പോൾ തന്നെ ഞാൻ അവന് പതിനായിരം കൊടുത്തിട്ട് പോയി ബില്ല് അടയ്‌ക്കെന്ന് പറഞ്ഞു. ഇതൊരു തെറ്റാണോ, ചോദിച്ച് പത്ത് മിനുറ്റില്‍ ഞാന്‍ പതിനായിരം കൊടുത്തു. വീണ്ടും വന്ന് മരുന്നിന് കാശ് ചോദിച്ചു. കൊടുത്തു. വീണ്ടും വന്ന് സ്‌കാനിംഗിന് കാശ് ചോദിച്ചു. ഞാന്‍ കൊടുത്തു. വീണ്ടും വരുന്നു. ആശുപത്രിയില്‍ കണ്‍സെഷന്‍ വേണം. ഞാന്‍ ആശുപത്രിയില്‍ പറായമെന്ന് പറഞ്ഞു. ഇതിനിടെ ഞാന്‍ തളര്‍ന്നു വീണ് ആശുപത്രിയിലായി. തിരിച്ചുവരുമ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച ഇതാണ്.

ഞാൻ ഒന്ന് ചോദിക്കട്ടെ, മോളി ചേച്ചിക്ക് രണ്ട് മക്കളാണുള്ളത്. ആറ് ആണുങ്ങളുണ്ട് മൊത്തം അവരുടെ വീട്ടില്‍. അത്രയും ആണുങ്ങള്‍ വിചാരിച്ചാല്‍ അഞ്ച് ലക്ഷം രൂപ അടച്ച് ജപ്തി ഒഴിവാക്കിക്കൂടേ, അവന് എന്തെങ്കിലും അസുഖമുണ്ടോ? കാലിനു കൈയ്ക്കും വയ്യേ, മോളി ചേച്ചി ഈ പ്രായത്തിലും കഷ്ടപ്പെടുന്നുണ്ട്. അവനു നല്ല ആരോഗ്യമുണ്ടല്ലോ, എന്തെങ്കിലും പണി ചെയ്തു അവന്റെ അമ്മയെ നോക്കിക്കൂടെ, തമിഴ്‌നാട്ടില്‍ നിന്നും വന്ന ഞാന്‍ നിങ്ങള്‍ ചോദിച്ചതിലും കൂടുതല്‍ കാശ് തന്നിട്ടുണ്ട്.

എന്നിട്ടും നിങ്ങൾ എന്തിനാണ് എന്നെ കുറ്റപ്പെടുത്തിയത്, ഞാന്‍ മ,ര,ണ,ത്തെ നേരിടുമ്പോഴാണ് എന്നെ കുറ്റപ്പെടുത്തുന്നത്. ഇതെന്ത് മനസാക്ഷിയാണ്, മോളി ചേച്ചി പിന്നീട് ബാല സഹായിച്ചുവെന്ന് പറഞ്ഞു. മോളി ചേച്ചി നന്നായിരിക്കണം. പക്ഷെ അവരുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല. ബോധമുള്ള ആരും കൊടുക്കില്ല. പോയി പണിയെടുക്ക് എന്നും ബാല പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *