
വീണ്ടും അച്ചനാകാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവെച്ച് ബാല ! ആശംസകളുമായി ആരാധകർ !
അന്യ ഭാഷാ നടൻ ആണെങ്കിലും ഇന്ന് മലയാള സിനിമക്കും മലയാളികളാൽകും ഏറെ പ്രിയങ്കരനായ ആളാണ് നടൻ ബാല, അതിന് പ്രധാന കാരണം അദ്ദേഹം കേരളത്തിന്റെ മരുമകൾ കൂടിയായിരുന്നു, അമൃതയുമായി വേർപിരിഞ്ഞ ശേഷം ഏകാന്ത ജീവിതത്തിനൊടുവിൽ എലിസബത്ത് എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുകയും, ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവർ വിവാഹിതരാക്കയുമായിരുന്നു. ഇപ്പോഴിതാ ബാല പങ്കുവെച്ച വാർത്തയാണ് ആരാധക്ക് ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ബാല ഈ വാർത്ത പങ്കുവെച്ചത്, വിവാഹശേഷമുള്ള ബാലയുടെ ആദ്യ ദീപാവലി ആയിരുന്നു ഈ കഴിഞ്ഞത്. ഭാര്യ എലിസബത്തിനും സ്വന്തം അമ്മയുടെയും കൂടെയാണ് താരം ദീപാവലി ആഘോഷിച്ചത്. പിന്നാലെ തന്റെ ആരാധകര്‍ക്ക് ആശംസകളുമായി എത്തുകയും ചെയ്തു. എന്നാല്‍ പുതിയ വീഡിയോയ്ക്ക് അടിക്കുറിപ്പായി ബാല എഴുതിയ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘ചില വലിയ വാര്‍ത്തകള്‍ ഉടന്‍ വരും. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയരും. നല്ലത് ചിന്തിച്ചാല്‍ നല്ലത് മാത്രം നടക്കും. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ആത്മാര്‍ഥമായ സ്‌നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍ അറിയിക്കുകയാണ്’ ഇത്രയുമാണ് ബാല ക്യാപ്ഷനായി കുറിച്ചത്.

ഭാര്യ എലിസബത്തുമായി കൂടെ പഞ്ചഗുസ്തി പിടിക്കുന്നതും ബാലയുടെ അമ്മ തന്റെ മരുമകള്‍ക്ക് മധുരപലഹാരങ്ങള്‍ കൈമാറുന്നതുമടക്കമുള്ള കാര്യങ്ങളാണ് ബാല വീഡിയോയില്‍ പങ്കുവെച്ചിരുക്കുന്നത്. ഇതോടെ ആ സന്തോഷ വാര്‍ത്ത എന്താണെന്ന് ചോദിച്ച് എത്തുകയാണ് ആരാധകര്‍. ബാല രണ്ടാമതും അച്ഛനാവാന്‍ പോവുകയാണെന്ന് ആണോ പറയാന്‍ ഉദ്ദേശിച്ചത്. ഇത്രയും സന്തോഷത്തോടെ പറയണമെങ്കില്‍ അത് തന്നെയാവും എന്നെല്ലാമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എങ്കിലും നിങ്ങളൊരു അച്ഛനാവാന്‍ പോവുകയാണോ എന്ന ചോദ്യങ്ങള്‍ ഒരുപാട് പേര് ചോദിച്ചെങ്കിലും ബാല അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല.
ഏതായാലും ഇതൊരു സന്തോഷ വാർത്ത തന്നെയാകണെ എന്നെ പ്രാർത്ഥനയിലാണ് ബാലയുടെ ആരാധകർ, അമൃതയുടെയും ബാലയുടെയും മകളായ പാപ്പുവിനെ ‘അമ്മ അമൃതായാണ് വളർത്തുന്നത്, മക്കളോടുള്ള തന്റെ അതിരു കവിഞ്ഞുള്ള സ്നേഹം പലപ്പോഴും ബാല പ്രകടമാക്കിയിട്ടുണ്ട്, മകളെ സ്നേഹിക്കാനോ പരിചരിക്കാനോ ബാലക്ക് അതികം ലഭിച്ചിരുന്നില്ല, എങ്കിലും അമൃതയുമായി നിയമപരമായി വേർപിരിഞ്ഞ ശേഷം തന്റെ ആസ്തിയുടെ 70 ശതമാനവും പാപ്പു എന്ന അവന്തികക്ക് എഴുതി നൽകി എന്ന രീതിയിൽ വാർത്തകൾ ഉണ്ടായിരുന്നു.
Leave a Reply