
രണ്ടുപേരും എനിക്ക് ഒരുപോലെയാണ്, രണ്ടുപേർക്കും രണ്ടു വീടുണ്ട് ! ഒരു ദിവസം ഇവിടെ, അടുത്ത ദിവസം അവിടെ ! ബഷീർ പറയുന്നു !
ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് വളരെ പരിചിതമാണ്. അദ്ദേഹത്തിന് രണ്ടു ഭാര്യമാർ ഉള്ളതുതന്നെയാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയതും. ബഷീർ ബിഗ് ബോസിൽ വന്നതിന് ശേഷമാണ് ഇവരെ കൂടുതൽ പേര് അറിയുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഇവർക്ക് ആരാധകര് പോലെ തന്നെ വിമർശകരും ഏറെ ഉണ്ട്. വിമർശനങ്ങൾ നിരവധി കേൾക്കാറുണ്ടെങ്കിലും ബഷീറിന് എപ്പോഴും വലുത് തന്റെ കുടുംബമാണ്. ഭാര്യമാരേയും മക്കളേയും വിട്ടൊരു ജീവിതം ബഷീറിന് ഇല്ല. മാതൃക ഭർത്താവ് എന്ന നിലയിലും ആരാധകർക്കിടയിൽ ബഷീർ ചർച്ച വിഷയമാണ്. കുടുംബവും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി നിരന്തരം പങ്കുവെക്കാറുണ്ട്.
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും യുട്യൂബ് ചാനൽ ഉണ്ട്. ഇതുവഴി തന്നെ ഇവർക്ക് ലക്ഷകണക്കിന് വരുമാനമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് ബഷീർ ഇതിനുമുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യമാരെ താൻ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നാണ് വീഡിയോയിൽ ഭാര്യമാർക്കൊപ്പമിരുന്ന് ബഷീർ വിശദമാക്കുന്നത്. ബഷീറിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം. ശരിയാണ് ഞാൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. എന്നാൽ ഞാൻ രണ്ടുപേരെയും നന്നായി നോക്കുന്നുണ്ട്. പടച്ചവൻ അനുഗ്രഹിച്ച് രണ്ടാളേയും ഞാൻ നല്ല രീതിയിലാണ് നോക്കുന്നത്.

ഇത് ഇവർക്ക് രണ്ടുപേർക്കും അറിയാം, അറിയാലോ പെണ്ണുങ്ങളാണ്. ഒരു ഇച്ചിരി കുറവ് വന്നാൽ വലിയ ഇഷ്യൂവാകും. എന്നിട്ടും ഞാൻ രണ്ടുപേരെയും ഒരു കുറവും ഇല്ലാതെ നോക്കുന്നത് കൊണ്ടാണ് ഇവർ രണ്ടുപേരും ഇങ്ങനെ ചിരിച്ചുകൊണ്ട് ഇരിക്കുന്നത്. അല്ലാതെ സുഹാനയുടെ ഉള്ളിൽ സങ്കടം ഉള്ളതുകൊണ്ടല്ല. നിങ്ങൾ ഈ സ്ക്രീനിൽ കാണുന്നത് തന്നെയാണ് ഞങ്ങളുടെ യഥാർത്ഥ ജീവിതം, അല്ലാതെ ആരും ഇവിടെ അഭിനയിക്കുന്നില്ല. സുഹാനയും മഷൂറയും തമ്മിൽ അടിച്ച് പിരിയുന്നത് കാണാനാണ് അധികമാളുകളും കാത്തിരിക്കുന്നത്. മഷൂറയുടെ ചാനലിൽ മഷൂറ എന്ന പേര് മാത്രമെ ഉള്ളൂ. ഞങ്ങൾ എല്ലാവരുമാണ് ആ ചാനൽ യൂസ് ചെയ്യുന്നത്. അതേപോലെ തന്നെ മൂന്നുപേരുടെ അകൗണ്ടുകളും ഞങ്ങൾ മാറിമാറിയാണ് യൂസ് ചെയ്യുന്നത്
എനിക്ക് അങ്ങനെ ഒന്നാം ഭാര്യ രണ്ടാം ഭാര്യ അങ്ങനെ ഒന്നുമില്ല, രണ്ടുപേരും ഒരുപോലെയാണ്. സുഹാന എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രത്തോളം പ്രിയപ്പെട്ടതാണ് എനിക്ക് മഷൂറയും. ഒന്നാം ഭാര്യ രണ്ടാം ഭാര്യ എന്നൊന്നും ഇല്ല. രണ്ടുപേരും എന്റെ ഭാര്യമാരാണ്. രണ്ടുപേരും എന്നെ അത്രത്തോളം സ്നേഹിക്കുന്നവരാണ്. കാരണം എന്റെ ഉപ്പയും ഉമ്മയും ഇല്ല… സഹോദരങ്ങൾ അവരവരുടെ കാര്യങ്ങളിൽ തിരക്കിലാണ്. അപ്പോൾ എനിക്ക് ഉള്ളത് ഇവർ രണ്ടുപേരുമാണ്. ഇതിൽ ആരെ ഒരാളെ പറഞ്ഞാലും എനിക്ക് ഹർട്ടാകും. ഞങ്ങളുടെ ബോണ്ടിങ് അത്ര സ്ട്രോങ്ങാണ്. ഞങ്ങളന് അടിച്ചുപിരിയുമെന്ന് നിങ്ങൾ കരുതുകയേ വേണ്ടാ.. എന്നും ബഷീർ പറയുന്നു.
Leave a Reply