കുടുംബത്തിൽ മഷൂറക്ക് സന്തോഷ വാർത്ത !! മധുരം നൽകി ബഷീറും സുഹാനയും ! ആശംസകളുമായി ആരാധകരും !
ബഷീർ ബഷിക്കും കുടുംബത്തിനും ഇന്ന് ആരാധകർ ഏറെയാണ്, ബഷീർ ബിഗ് ബോസ്സിൽ എത്തിയതിനു ശേഷമാണ് ഈ കുടുംബം ഇത്രയും ശ്രദ്ധിക്കപ്പെട്ടത്, ബഷീറിന് രണ്ടു ഭാര്യമാരാണ്, അതും ഒരു വീട്ടിൽ ഒരു കുടുംബത്തെ പോലെ കഴിയുന്നു, പലർക്കും ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവർ ഇപ്പോഴും സന്തുഷ്ട കുടുംബമായി ജീവിക്കുന്നു..
ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ സമ്മതോടെയാണ് ബഷീർ രണ്ടാമത് മഷൂറ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്, ആർത്തുകൊണ്ട് തന്നെ പൊതു സമൂഹത്തിൽ പലതരത്തിലുള്ള അവഗണകളും പരിഹാസങ്ങളും ഏറ്റു വാണിയവരാണ് ബഷീറും ഭാര്യമാരും.
ആദ്യ ഭാര്യ സുഹാനയെക്കാളും ഇപ്പോൾ കൂടുതൽ പേർക്ക് പരിചയം രണ്ടാം ഭാര്യ മഷൂറയെ ആയിരുന്നു, കാരണം സമൂഹ മാധ്യങ്ങളിലും മറ്റും കൂടുതൽ ആക്റ്റീവ് മഷൂറാ ആയിരുന്നു, അതുകൊണ്ടുതന്നെ പലതരത്തിലുള്ള കുത്തുവാക്കുകളും കളിയാക്കലുകളും മഷൂറ ഒരുപാട് ഏറ്റുവാങ്ങിയിരുന്നു.. ഇപ്പോൾ കുടുംബത്തിൽ മഷൂറക്ക് സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്..
മശൂറയുടെ യുട്യൂബ് ചാനൽ ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ്, ഇവരുടെ കുടുംബത്തിൽ എല്ലാവർക്കും യുട്യൂബ് ചാനലുകൾ ഉണ്ട് അതുകൊണ്ട്തന്നെ കുടുംബത്തിൽ ആദ്യമായി മില്യൺ അടിച്ച സന്തോഷത്തിലാണ് താരം. താൻ എഴുന്നേറ്റ് നിന്ന് തന്റെ പ്രിയതമക്ക് സല്യൂട്ട് ചെയ്യും എന്നാണ് ബഷീർ ഇതിനോട് പ്രതികരിച്ചത്..
മാത്രമല്ല ഇത് അവളുടെ ആത്മാർഥയുടെയും കഷ്ടപ്പാടിന്റെയും ഫലമാണ് എന്നാണ് ബഷീർ പറയുന്നത്, കാരണം അത്രത്തോളം പ്രതിസന്ധികൾ ഈ യാത്രയിൽ മഷൂറ അതി ജീവിച്ചിട്ടുണ്ട്. തന്നെ പ്രണയിക്കുന്ന സമയം മുതൽ നേരിട്ട പ്രതിസന്ധികളിൽ തളരാതെയാണ് അവൾ ഈ നേട്ടത്തിലേക്ക് എത്തിയതെന്നും ബഷീർ പറയുന്നുണ്.
വിവാഹ ശേഷവും മഷൂറ പഠനം തുടരുകയായിരുന്നു. ആ സമയത്ത് മഷൂറയ്ക്ക് സമ്മാനമായി ഒരു ആപ്പിൾ ഐ ഫോൺ ബഷീർ നൽകിയിരുന്നു ഇതിന്റെ വീഡിയോ ബഷീർ തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു എന്നാൽ അന്ന് അത് മഷൂറക്കെതിരെ ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിരുന്നു. കൂടാതെ കോളേജിൽ സുഹൃത്തുക്കളും തന്നെ മോശമായി കളിയാക്കായിരുന്നു എന്നും ഇവർ പറയുന്നു.. പിന്നീട് ഹിജാബ് ധരിക്കുന്നതിന്റെ ഒരു ട്യൂറ്റോറിയൽ ക്ലാസ് പങ്കിട്ട വീഡിയോയ്ക്ക്കും വിമർശന പെരുമഴ ആയിരുന്നുവെന്നും ആ വീഡിയോ വൈറലായത് കാരണം തന്റെ വീട്ടുകാരും തന്നെ ഒരുപാട് വഴക്ക് പറഞ്ഞു എന്നും ആ സമയത്ത് എല്ലാ പിന്തുണയും തന്ന് കൂടെ നിന്നത് ബഷീർ ആണെന്നും മഷൂറ പറയുന്നു…
ഇന്ന് ആക്ഷേപിച്ചവർ നാളെ നിന്റെ പുറകെ വരുമെന്നും ധൈര്യമായി മുന്നോട്ട് പോകാനുമാണ് ഇക്ക എന്നോട് പറഞ്ഞത് അത് അങ്ങനെ തന്നെ സംഭവിച്ചു ഇപ്പോൾ എന്നെ ആക്ഷേപിച്ച പലരും എന്റെ പുറകെ വരുന്നുണ്ടനെനും താരങ്ങൾ പറയുന്നു, കൂടാതെ ഇന്ന് ബ്രാൻഡ് പ്രമോഷനും മറ്റുമായി, അഞ്ചുലക്ഷത്തിനു മുകളിൽ മഷൂറ ഒരു മാസം സമ്പാദിക്കുന്നുണ്ട് എങ്കിൽ, യൂ ട്യൂബ് വരുമാനവും കൂടി ചേർത്ത് പത്തുലക്ഷത്തിനു മുകളിൽ ആണ് ഒരുമാസം തന്റെപ്രിയപ്പെട്ടവൾ സമ്പാദിക്കുന്നത് എന്നും ബഷീർ അഭിമാനത്തോടെ തന്നെ പറയുന്നു. ഈ സന്തോഷം ഇവർ കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുയാണ് ഇപ്പോൾ….
Leave a Reply